Tweet 843
അഹ്‌മദ് ബിൻ മനീഅ്(റ) അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായി ദർശിച്ചു. അപ്പോൾ എന്റെ മുന്നിൽ ഒരു ശബ്ദം കേൾക്കാൻ ഇടയായി. ഞാൻ ചോദിച്ചു. അതെന്താണ്? അത് ബിലാൽ(റ) […]
അഹ്മദ് ബിൻ മനീഅ്(റ) അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായി ദർശിച്ചു. അപ്പോൾ എന്റെ മുന്നിൽ ഒരു ശബ്ദം കേൾക്കാൻ ഇടയായി. ഞാൻ ചോദിച്ചു. അതെന്താണ്? അത് ബിലാൽ(റ) […]
ഇബ്നു സമൽ(റ) അബ്ദുല്ലാഹി(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. പ്രഭാത നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ ചമ്രം പടിഞ്ഞിരിക്കും. സുബ്ഹാനല്ലാഹി വബിഹംദിഹി എന്നു തുടങ്ങുന്ന പ്രത്യേക പ്രാർത്ഥന ചൊല്ലും. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ നിന്നെ സ്തുതിക്കുകയും നിന്റെ മഹത്വം
കണ്ട സ്വപ്നം ബുദ്ധിമാനോടോ ഗുണകാംക്ഷിയോടൊ പണ്ഡിതനോടോ മാത്രമേ പങ്കുവെക്കാൻ പാടുള്ളൂ. ഇബ്നുമാജ(റ) അബൂ റസീനി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നം ഒരാളോട് പറയാത്തിടത്തോളം കാലം ഒരു പക്ഷിയുടെ കാലിൽ ബന്ധിച്ചതായിരിക്കും. അത് പറഞ്ഞാൽ
സ്വപ്നദർശനങ്ങളുടെ അധ്യായത്തിലെ രണ്ടാമത്തെ വിഭാഗമാണ് മുബശ്ശിറാത്തുകൾ. ഇമാം അഹ്മദും(റ) ബസാറും(റ) പ്രമുഖരായ പല സ്വഹാബികളിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകൻﷺ പറഞ്ഞു. പ്രവാചകത്വം അഥവാ ദൂതന്മാരെ നിയോഗിക്കൽ അഥവാ രിസാലത്തും അവസാനിച്ചു. എനിക്കുശേഷം ഇനി ഒരു
അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) നിവേദനം ചെയ്യുന്നു. ഒരു പ്രഭാതത്തിൽ ഞാൻ തിരുനബിﷺയെ കണ്ടു. അവിടുന്ന് പ്രത്യേകമായ ഒരു പ്രാർത്ഥന നിർവഹിച്ചു. അതിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. ഞങ്ങൾക്ക് പ്രഭാതമായി. എല്ലാ അധികാരങ്ങളും അല്ലാഹുവിനാകുന്നു. ഗരിമയും മഹത്വവും
തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിച്ചതും ചൊല്ലിയതുമാണ് ഇതുവരെ നാം വായിച്ചത്. ഉറക്കിൽ നിന്നും ഉണർന്നപ്പോൾ എന്തായിരുന്നു ആലോചിച്ചതും ചൊല്ലിയതുമെന്നാണ് ഇനി നാം പരിചയപ്പെടുന്നത്. പ്രമുഖ സ്വഹാബി ബറാഇ(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും നിവേദനം
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ കിടപ്പറയിലേക്ക് ചെന്നാൽ വിശുദ്ധ ഖുർആനിലെ നൂറ്റിപ്പത്താം അധ്യായം പാരായണം ചെയ്യാതെ ഉറങ്ങുമായിരുന്നില്ല. പ്രവാചക അനുയായി ഖബ്ബാബ്(റ) ആണ് ഈ പ്രസ്താവന ഉദ്ധരിച്ചത്. അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു.
അലി(റ)യിൽ നിന്ന് അബുദാവൂദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ഈ ആശയമുള്ള വാചകങ്ങൾ പ്രാർഥിക്കുമായിരുന്നു. അത്യുന്നതമായ നിന്റെ സ്വത്വവും പവിത്രമായ നിന്റെ വചനങ്ങളും മുൻനിർത്തി നിന്റെ നിയന്ത്രണത്തിലുള്ള സൃഷ്ടികളിൽ നിന്നെല്ലാം ഞാൻ കാവൽ ചോദിക്കുന്നു.
തിരുനബിﷺ ഉറങ്ങാൻ ഒരുങ്ങിയാലുള്ള ചില ശീലങ്ങളാണ് ഇനി നാം വായിക്കുന്നത്. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. പരിശുദ്ധ ഖുർആനിലെ 32 ആം അധ്യായം അൽ സജദയും 67 ആം അധ്യായം അൽ മുൽക്കും
തിരുനബിﷺയുടെ ഉറക്കവും രാത്രിയും സംബന്ധിച്ച ചില വർത്തമാനങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഭാര്യമാരോട് അല്പസമയം സംസാരിച്ചിരിക്കുക തിരുനബിﷺയുടെ പതിവായിരുന്നു. ഒരിക്കൽ ഒരു നീണ്ട കഥ പറഞ്ഞതിനു ശേഷം കേട്ടിരുന്ന ഭാര്യമാർ