mahabba

    Tweet 1194

    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺയുടെ സന്നിധിയിലേക്ക് ഒരാൾ വന്നു ചോദിച്ചു. ഏറ്റവും ശ്രേഷ്ഠമായ ഇടം ഏതാണ്? അപ്പോൾ അവിടുന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു. അല്പനേരം മൗനം ദീക്ഷിച്ചു. അപ്പോൾ […]

    Tweet 1194 Read More »

    Tweet 1193

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളും സമീപനങ്ങളും സംബന്ധിച്ച സുപ്രധാനമായ ഒരു അധ്യായമാണ് നമുക്ക് വായിക്കാനുള്ളത്. തിരുനബിﷺ മുന്നോട്ടുവച്ചത് തന്നെ പഠനവും വായനയും അറിവും മുന്നിൽവച്ച് കൊണ്ടുള്ള മഹത്തായ ഒരു വിപ്ലവത്തെയാണല്ലോ! അദ്ധ്യാത്മികം, ആത്മീയം ദൈവത്തിലേക്കുള്ള വഴി

    Tweet 1193 Read More »

    Tweet 1192

    പടക്കളത്തിലെ ക്രമീകരണങ്ങൾക്ക് തിരുനബിﷺ തന്നെ നേതൃത്വം നൽകി. സ്വഹാബികളെ അണിയൊപ്പിച്ച് നിർത്തുന്നതിൽ തിരുനബിﷺ പ്രത്യേകം ജാഗ്രത പുലർത്തി. ബദ്ർ പടക്കളത്തിൽ സ്വഹാബികളെ കൃത്യമായ നിരയൊപ്പിച്ച രംഗം അബൂ അയ്യൂബ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഓരോ ജനതയുടെയും

    Tweet 1192 Read More »

    Tweet 1191

    ആത്മധൈര്യത്തോടുകൂടി തിരുനബിﷺ രംഗപ്രവേശനം ചെയ്ത ഏറെ അനുഭവങ്ങൾ ചരിത്രത്തിൽ നിന്ന് വായിക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ജനങ്ങളിൽ ഏറ്റവും സൗന്ദര്യവും ഏറ്റവും ഔദാര്യവും ഏറ്റവും ധൈര്യവുമുള്ളവരായിരുന്നു തിരുനബിﷺ. ഒരു

    Tweet 1191 Read More »

    Tweet 1190

    തിരുനബിﷺ അത്യുന്നത നേതൃത്വമായിരിക്കുമ്പോഴും പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ നേരിട്ട് ഹാജരായി. ചില സന്നിഗ്ധഘട്ടങ്ങളിൽ പടച്ചട്ടയും പടയങ്കിയും അണിഞ്ഞ് ശത്രുവിന്റെ മുന്നിൽ ധീരമായി നിലകൊണ്ടു. ലോകത്ത് വായിക്കപ്പെടുന്ന സമര പോരാട്ടങ്ങളിലെ ഒരു വേറിട്ട വായന കൂടിയാണിത്. സാമ്രാജ്യ

    Tweet 1190 Read More »

    Tweet 1189

    യുദ്ധക്കളത്തിലും ശത്രുക്കളെ അഭിമുഖീകരിക്കുന്നതിലും തിരുനബിﷺക്ക് വ്യക്തമായ ധാരണകളും സമയക്രമങ്ങളുമുണ്ടായിരുന്നു. പ്രഭാതത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന രീതി തിരുനബിﷺ സ്വീകരിച്ചിരുന്നില്ല. ഉബൈദുള്ളാഹിബ്നു ഔഫ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉച്ചയാകുമ്പോഴേക്കും ശത്രുക്കൾക്ക് നേരെ ശക്തമായ

    Tweet 1189 Read More »

    Tweet 1188

    യുദ്ധവും സൈനിക നീക്കങ്ങളും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കിൽ നയതന്ത്രപരമായ എല്ലാ കാര്യങ്ങളും ഒത്തുചേരേണ്ടതുണ്ടല്ലോ. അത് പ്രകാരമുള്ള നിരീക്ഷണ സംവിധാനങ്ങളും രഹസ്യാന്വേഷണ ക്രമീകരണങ്ങളും തിരുനബിﷺ സജ്ജീകരിച്ചിരുന്നു. ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കാനും മുന്നോട്ടുള്ള ഗമനങ്ങൾ ക്രമീകരിക്കാനും അത് ആവശ്യമായിരുന്നു.

    Tweet 1188 Read More »

    Tweet 1187

    തിരുനബിﷺയുടെ സമര മുന്നേറ്റങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഉടമ്പടികൾക്കും കരാറുകൾക്കും സവിശേഷമായ പ്രാധാന്യമുണ്ട്. വ്യക്തികളോടും ഗോത്രങ്ങളോടും സംഘങ്ങളോടും പല ഘട്ടത്തിലും തിരുനബിﷺ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വിവരശൂന്യമായ കാലത്തും മനുഷ്യരോ കൂട്ടങ്ങളോ തമ്മിലുള്ള കരാറുകൾക്ക് വലിയ പ്രാധാന്യം

    Tweet 1187 Read More »

    Tweet 1186

    തിരുനബിﷺയുടെ നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കൂടിയാലോചന. സൈനിക പ്രതിരോധങ്ങളിലും സായുധ മുന്നേറ്റങ്ങളിലും സവിശേഷമായി തന്നെ തിരുനബിﷺ കൂടിയാലോചിക്കുമായിരുന്നു. നിശ്ചിതമായ ഒരു തീരുമാനവും നിലപാടും തിരുനബിﷺക്ക് ഉണ്ടായിരിക്ക തന്നെ അനുചരന്മാരോടും ശിഷ്യന്മാരോടും സമയോചിതമായി അഭിപ്രായങ്ങൾ ആരായുകയും കൂടിയാലോചനകൾ

    Tweet 1186 Read More »

    Tweet 1185

    ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. യുദ്ധം നടക്കുന്നത് വീട്ടുപടിക്കലാണെങ്കിലും മാതാപിതാക്കളുടെ സമ്മതമില്ലാതെ സൈന്യത്തിൻ്റെ ഭാഗമാവരുത്. ഏതു ഘട്ടത്തിലും അടിസ്ഥാനപരമായി പരിഗണിക്കേണ്ട കടമകളും കടപ്പാടുകളും സംബന്ധിച്ച വലിയൊരു ഉൾക്കാഴ്ച നൽകുന്ന പ്രയോഗമാണിത്.

    Tweet 1185 Read More »