mahabba_admin

    Tweet 1209

    ഇമാം ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. അല്ലാഹു പ്രസ്താവിച്ചതായി തിരുനബിﷺ പറയുന്നു. അല്ലയോ മനുഷ്യാ, നിനക്കു ഞാൻ അനുഗ്രഹങ്ങൾ വർഷിച്ചിരിക്കുന്നു. നിനക്ക് കാണാൻ പറ്റുന്ന കണ്ണുകൾ ഞാൻ തന്നില്ലയോ! ആ കണ്ണുകൾ ചിമ്മാനുള്ള സൗകര്യവും […]

    Tweet 1209 Read More »

    Tweet 1208

    അബൂ മൂസൽ അശ്അരി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പ്രസ്താവിച്ചു. ഞാൻ നേർവഴി നൽകാത്തവരെല്ലാം വഴിപിഴച്ചവരാണ്. ഞാൻ ശക്തി നൽകാത്തവരെല്ലാം ദുർബലരാണ്. ഞാൻ ഐശ്വര്യം നൽകാത്തവരെല്ലാം ദരിദ്രരാണ്. നിങ്ങൾ എന്നോട്

    Tweet 1208 Read More »

    Tweet 1207

    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്നും അബൂഹുറൈറ(റ)യിൽ നിന്നും ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പ്രസ്താവിക്കുന്നു. എൻ്റെ ഒരു അടിമ ഒരു തെറ്റ് ചെയ്യാൻ ഉദ്ദേശിച്ചാൽ അതവൻ പ്രവർത്തിക്കുന്നത് വരെ രേഖപ്പെടുത്തല്ലേ

    Tweet 1207 Read More »

    Tweet 1206

    ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു പറയുന്നു. ഞാൻ നല്ല പങ്കാളിയാണ്. എന്നോടൊപ്പം ആരെയെങ്കിലും പങ്കുചേർത്താൽ അത് ആ പങ്കാളിക്കുള്ളതാണ്. അല്ലയോ ജനങ്ങളെ, നിങ്ങളുടെ കർമങ്ങൾ നിഷ്കളങ്കമായി നിങ്ങൾ നിർവഹിക്കുക.

    Tweet 1206 Read More »

    Tweet 1205

    അബൂമാലിക് അൽ അശ്അരി(റ)യിൽ നിന്ന് തബ്റാനി(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ ദൂതൻﷺ പറഞ്ഞു. അല്ലാഹു പറഞ്ഞു: എന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊണ്ട്, എന്റെ തൃപ്തി കാംക്ഷിച്ചു കൊണ്ട്, എന്റെ നിശ്ചയങ്ങളിൽ വിശ്വസിച്ചുകൊണ്ട്, എന്റെ ദൂതന്മാരിൽ വിശ്വസിച്ചുകൊണ്ട്

    Tweet 1205 Read More »

    Tweet 1204

    തിരുനബിﷺയുടെ വൈജ്ഞാനിക ആവിഷ്കാരങ്ങളിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകളുമുണ്ട്. അവകൾക്ക് ഖുദ്സിയ്യായ ഹദീസ് എന്നാണ് പേര്. സാധാരണയിൽ ഹദീസ് എന്ന് നിർവചിക്കപ്പെട്ടതോ ഖുർആനിക വചനങ്ങളോ അല്ലാത്തതാണ് ഖുദ്സിയ്യായ ഹദീസ്. അല്ലാഹു പറയുന്നതായി തിരുനബിﷺ

    Tweet 1204 Read More »

    Tweet 1203

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഖുർആനിക സൂക്തങ്ങൾക്ക് നൽകിയ സവിശേഷമായ വ്യാഖ്യാനങ്ങളും പ്രയോഗ സാരങ്ങളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഖുർആനിൽ വന്ന സ്വലാത്തുൽ വുസ്ത്വാ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്വർ നിസ്കാരം അഥവാ സായാഹ്ന നിസ്ക്കാരമാണെന്ന് തിരുനബിﷺ

    Tweet 1203 Read More »

    Tweet 1202

    തിരുനബിﷺയുടെ വൈജ്ഞാനിക പ്രപഞ്ചത്തെ വായിക്കുമ്പോൾ, പരിശുദ്ധ ഖുർആനാണല്ലോ അവിടുന്ന് ജീവിതത്തിൽ മുഴുവനും ആവിഷ്കരിച്ചത്. ഖുർആൻ പൊരുളുകളെ പറഞ്ഞും പുലർത്തിയും വിശദീകരിച്ചും പ്രയോഗിച്ചും സാഹചര്യങ്ങളോട് ചേർത്തുവച്ച് പാരായണം ചെയ്തും ഒക്കെ ആണല്ലോ കഴിഞ്ഞുപോയത്. വൈജ്ഞാനിക വിസ്മയങ്ങൾ

    Tweet 1202 Read More »

    Tweet 1201

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ അനുഭവങ്ങളിൽ നിന്നും സാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദനം കൂടി ഇങ്ങനെ വായിക്കാം. ഹിലാൽ ബിൻ ആമിർ അൽ മുസനീ(റ) രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പിതാവ് പറഞ്ഞു. മിനയിൽ വച്ച് തിരുനബിﷺ ജനങ്ങൾക്ക് വിജ്ഞാനം

    Tweet 1201 Read More »

    Tweet 1200

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ വിഷയങ്ങളുടെ ആമുഖം ചോദിച്ചാൽ തന്നെ ആകത്തുകയും അവിടുന്ന് പറഞ്ഞു കൊടുക്കുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഒരു

    Tweet 1200 Read More »