Tweet 279
ബദ്റിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ കടക്കുകയില്ല എന്ന പ്രയോഗം ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തൻ്റെ പിതൃവ്യന്റെ മകൻ കപടവിശ്വാസിയായെന്നും അദ്ദേഹത്തിന്റെ ശിരസ്സു വെട്ടാൻ അനുവദിക്കണമെന്നും പറഞ്ഞ് ഒരു അനുയായി […]
ബദ്റിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ കടക്കുകയില്ല എന്ന പ്രയോഗം ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തൻ്റെ പിതൃവ്യന്റെ മകൻ കപടവിശ്വാസിയായെന്നും അദ്ദേഹത്തിന്റെ ശിരസ്സു വെട്ടാൻ അനുവദിക്കണമെന്നും പറഞ്ഞ് ഒരു അനുയായി […]
ബദ്റിന്റെ പ്രാധാന്യത്തിന്റെ ഭാഗമാണ് ബദ്റിൽ പങ്കെടുത്തവരുടെ മഹത്വം. ബദ്റിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഉയർന്ന സ്ഥാനപദവികൾ അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബിﷺ അതെടുത്ത് പറയുകയും ബദ്‌രീങ്ങൾക്ക് വകവെച്ചു നൽകുകയും ചെയ്തു. ഒരിക്കൽ ജിബ്‌രീല്‍(അ) നബിﷺ യോട്
വിലങ്ങുവെച്ചാണ് ബന്ദികളെ മദീനയിലേക്ക് കൊണ്ടുവന്നത്. മക്കയിലെ പൗരപ്രമുഖന്മാരായ നേതാക്കൾ അഹങ്കാരത്തോടെ ബദ്റിലെത്തിയതായിരുന്നു. പ്രവാചകരെﷺയും അനുയായികളെയും നിശ്ശേഷം ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ വിചാരം. അതിനാവശ്യമായ ഭൗതിക സംവിധാനങ്ങൾ മുഴുവൻ അവർക്കുണ്ടായിരുന്നു. അവർ അതിൽ പ്രതീക്ഷയർപ്പിച്ചാണ് എത്തിയത്. പക്ഷേ,
മുസ്‌ലിംകളുടെ വിജയ വിളംബരം മദീനയിലെ കപട വിശ്വാസികൾക്ക് ഉൾക്കൊളളാനായില്ല. അവർ പലതും പറയാൻ തുടങ്ങി. ചിലർ പാടെ നിരാകരിച്ചു. ഒരാൾ അബൂ ലുബാബയോട് പറഞ്ഞു. മുഹമ്മദിﷺന്റെ അനുയായികൾ ആകെ ചിഹ്നഭിന്നമായിരിക്കുന്നു. ഇനിയൊരിക്കലും അവർ സംഘടിക്കുകയില്ല.
ഗനീമത് അഥവാ യുദ്ധ മുതലിന്റെ വിതരണത്തെ സംബന്ധിച്ച രണ്ട് തലങ്ങളാണ് നമുക്ക് വായിക്കാനുള്ളത്. ഒന്ന്, വധിക്കപ്പെട്ടവന്റെ സലബ് അഥവാ അവന്റെ പടച്ചട്ടയും ആയുധങ്ങളുമടക്കം വധിച്ചവനും ബന്ദിയാക്കപ്പെട്ടവന്റെ സലബ് ബന്ദിയാക്കിയവനും അവകാശപ്പെട്ടതാണ്. രണ്ട്, വിശുദ്ധ ഖുർആനിലെ
അബൂ ഇസ്സ: മക്കയിലെത്തി. അയാൾ മോചനം നേടിയ രീതിയും പ്രവാചകരുടെﷺ ഔദാര്യവും അയാൾ മറച്ചുവെച്ചു. അയാൾ പറഞ്ഞു. മുഹമ്മദിﷺനെ ഞാൻ മാരണം ചെയ്തു വശത്താക്കി. അങ്ങനെയാണ് ഞാൻ സ്വതന്ത്രനായത്. നാളുകൾ കഴിഞ്ഞു. ബദ്റിന്റെ പകരം
ബദ്റിലെ ബന്ദികളോടൊപ്പം അൽപനേരം കൂടി സഞ്ചരിക്കാനുണ്ട്. യുദ്ധാനന്തര സമീപനങ്ങളുടെ രീതിശാസ്ത്രം കൂടിയാണ് ഈ അധ്യായം ലോകത്തിന് പകർന്നു നൽകുന്നത്. ഓരോരുത്തരുടെയും അവസ്ഥയും മനോഗതിയും തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു നടപടികൾ സ്വീകരിച്ചത്. ഒരുദാഹരണം കൂടി നോക്കൂ. നൗഫൽ
അബ്ബാസ്(റ)വിന്റെ ഇസ്ലാമാശ്ലേഷം എപ്പോഴായിരുന്നു എന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. മക്കാ വിജയ പ്രഖ്യാപനത്തോടടുത്താണ് എന്നതാണ് പ്രബലമായ അഭിപ്രായം. ഏതായാലും ബദ്റിൽ അദ്ദേഹവുമായി നടന്ന സംഭാഷണത്തിന്റെയും ഇടപാടിന്റെയും വ്യത്യസ്ഥ നിവേദനങ്ങൾ വായിക്കാനുണ്ട്. അതിൽ ഇങ്ങനെയും കാണാം. നൽകിയ
ബദ്റിലെ ബന്ദികളെ കുറിച്ചുള്ള വർത്തമാനത്തിൽ വളരെ വേറിട്ട ഒരധ്യായമാണ് അബ്ബാസിന്റേത്. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ് ബദ്റിൽ ശത്രുപക്ഷത്തായിരുന്നു ഉണ്ടായിരുന്നത്. യുദ്ധത്തിന്റെ ഒടുവിൽ അദ്ദേഹം ബന്ദിയായി പിടിക്കപ്പെട്ടു. രാത്രിയായപ്പോൾ അദ്ദേഹം തേങ്ങിക്കരയാൻ തുടങ്ങി. അത്കേട്ടു
ഉമൈർ ത്വുഫൈലിനോട് പറഞ്ഞു. ഈ സംഭാഷണം അതീവ രഹസ്യമായിരിക്കണം. മൂന്നാമതൊരാളോട് പങ്കുവെക്കാൻ പാടില്ല. ശരി, ത്വുഫൈൽ സമ്മതിച്ചു. ഉമൈർ പുറപ്പെടാൻ ഒരുങ്ങി. ആയുധം വിഷത്തിലൂട്ടി മൂർച്ച കൂട്ടി. വിഷം ചേർത്ത വാളും കയ്യിൽ കരുതി.