mahabba_admin

    Tweet 1389

    തിരുനബിﷺയുടെ അത്ഭുതപ്രവൃത്തികളിൽ /മുഅ്ജിസത്തുകളിൽ വ്രണം, മുഴ, ശരീരം പൊള്ളുന്ന അവസ്ഥ എന്നിങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് ശമനം ലഭിച്ച ചില നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. മുഹമ്മദ് ബിൻ ഇബ്രാഹീമി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു. […]

    Tweet 1389 Read More »

    Tweet 1388

    തിരുനബിﷺയുടെ മുഅ്ജിസത്തുകളെ കുറിച്ചുള്ള അദ്ധ്യായത്തിൽ സംസാരശേഷിയില്ലാത്തവർക്കും വിക്കുള്ളവർക്കും തിരുനബിﷺ നൽകിയ ശമനം സംബന്ധിച്ച ചില നിവേദനങ്ങളാണ് നാം വായിക്കുന്നത്. വാക്കുകൾ ഉച്ചരിക്കാൻ പ്രയാസമുള്ളവർക്കും അഥവാ അബ്കം, സംസാരത്തിൽ വിക്കുള്ളവർക്കും /റുത്തഃ, മുഖം കോടിപ്പോകുന്ന രോഗമുള്ളവർക്കും

    Tweet 1388 Read More »

    Tweet 1387

    അബൂ നുഐം(റ) ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അപ്പോൾ തലയിൽ ഒരു പാത്രവുമായി ഒരു യഹൂദ സ്ത്രീ എന്റെ മുന്നിൽ

    Tweet 1387 Read More »

    Tweet 1386

    അബൂ നുഐം(റ), കഅബ് ബിൻ മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ജാബിർ ബിൻ അബ്ദില്ല(റ) ഒരിക്കൽ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ അവിടുത്തെ മുഖം ക്ഷീണിച്ചതായി കണ്ടു. ഉടനെ അദ്ദേഹം തന്റെ ഭാര്യയുടെ അടുത്തേക്ക്

    Tweet 1386 Read More »

    Tweet 1385

    ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നരകം അതിന്റെ ഒരറ്റം മറ്റൊന്നിനെ തകർക്കുന്നതായി അഥവാ തിരതല്ലുന്നതായി ഞാൻ കണ്ടു. കൂടാതെ, അംറ് ബിൻ ആമിർ അൽ-ഖുസാഇ തന്റെ കുടൽമാലകൾ നരകത്തിലൂടെ വലിച്ചിഴക്കുന്നത് ഞാൻ കണ്ടു.

    Tweet 1385 Read More »

    Tweet 1384

    ഇമാം ഹാക്കിം(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺയും ബിലാൽ(റ)വും നടന്നുപോകുമ്പോൾ അവിടുന്ന് ചോദിച്ചു: “ബിലാൽ(റ), ഞാൻ കേൾക്കുന്നത് നീ കേൾക്കുന്നുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഇല്ല അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ഒന്നും കേൾക്കുന്നില്ല.” അപ്പോൾ തിരുനബിﷺ

    Tweet 1384 Read More »

    Tweet 1383

    ബർസഖ് അഥവാ മരണാനന്തര ലോകം, സ്വർഗ്ഗം, നരകം എന്നിവ. തിരുനബിﷺ ഈ ലോകത്ത് വെച്ച് ദർശിച്ച കാര്യങ്ങൾ വിവരിക്കുന്ന ചില ഹദീസുകളുടെ ആശയം കൂടി ഈ അധ്യായത്തിൽ നമുക്ക് വായിച്ചു പോകാനുണ്ട്. ഇമാം ഇബ്‌നു

    Tweet 1383 Read More »

    Tweet 1382

    അബ്ദുർ റസാഖ്(റ), മഅ്മറി(റ)ൽ നിന്നും അദ്ദേഹം അബ്ദുർ റഹ്മാൻ അൽ-ജുറാശി(റ)യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങളുടെ മുൻഗാമികൾ ഞങ്ങളെ അറിയിച്ചു, അബ്ദുല്ലാഹിബ്നു ജഹ്‌ശ്(റ) തന്റെ വാൾ നഷ്ടപ്പെട്ട അവസ്ഥയിൽ തിരുനബിﷺയുടെ അടുക്കൽ വന്നു. അപ്പോൾ

    Tweet 1382 Read More »

    Tweet 1381

    തിരുനബിﷺ ഫിത്‌നകളെ അഥവാ കുഴപ്പങ്ങളെ ദർശിച്ചതിനെക്കുറിച്ചുള്ള നിവേദനങ്ങൾക്കൊപ്പമാണ് നാം സഞ്ചരിക്കുന്നത്. ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ മദീനയിലെ ഉയർന്ന ഒരു കോട്ടക്ക് മുകളിൽ കയറി നിന്നു.

    Tweet 1381 Read More »

    Tweet 1380

    ഇവിടെ ഒരു അനുബന്ധം കൂടി ചേർത്തു വായിക്കാനുണ്ട്. ഇമാം അഹ്മദ്(റ) വിശ്വസ്തരായ നിവേദകരിലൂടെ റിപ്പോർട്ട് ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ജിബ്‌രീൽ(അ) പനിയും പ്ലേഗുമായി എന്റെ അടുക്കൽ വന്നു. ഞാൻ പനിയെ മദീനയിലേക്കും പ്ലേഗിനെ സിറിയ

    Tweet 1380 Read More »