mahabba

    Tweet 702

    തിരുനബിﷺയെപ്പോഴും സമുദായത്തിന്റെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു. അവർക്ക് നന്മയുണ്ടാകുന്ന എന്തിനെയും അവിടുന്ന് പിന്തുണച്ചു. അവർക്ക് വിപത്തുണ്ടാകുന്നതൊന്നും സംഭവിക്കല്ലേ എന്നവിടുന്ന് ആഗ്രഹിച്ചു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ ഒരു പ്രാർത്ഥന കാണാം. അല്ലാഹുവേ എന്റെ […]

    Tweet 702 Read More »

    Tweet 701

    “പ്രപഞ്ചത്തിന് കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല.” വിശുദ്ധ ഖുർആൻ ഇരുപത്തി ഒന്നാം അധ്യായം അൽ അമ്പിയാഇലെ നൂറ്റിയേഴാം സൂക്തത്തിന്റെ ആശയമാണിത്. അല്ലാഹുവിന്റെ ഈ പ്രഖ്യാപനത്തിന്റെ നേർപകർപ്പായിരുന്നു തിരുനബിﷺയുടെ ജീവിതം. ഐനുർ റഹ്മത് അഥവാ കാരുണ്യത്തിന്റെ

    Tweet 701 Read More »

    Tweet 700

    തിരുനബിﷺയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും നിറഞ്ഞുനിൽക്കുന്ന ആശയ സൗന്ദര്യത്തെയാണ് നാം പകർത്തുന്നത്. വ്യക്തിയിൽ നിറഞ്ഞു നിൽക്കുന്നതും സമൂഹത്തിൽ പ്രതിഫലിക്കുന്നതുമായ എല്ലാ നന്മകളും തിരുനബിﷺയിൽ വായിക്കാൻ കഴിയും. ഓരോ വ്യക്തിയിലും അവരുടെ നിലവാരത്തിനും പദവിക്കുമനുസരിച്ച് വ്യവഹാരങ്ങളിലും വ്യത്യാസമുണ്ടാകും.

    Tweet 700 Read More »

    Tweet 699

    തിരുനബിﷺയുടെ വിട്ടുവീഴ്ചയെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഉഹ്ദ് യുദ്ധഭൂമിയാണ് രംഗം. ശത്രുപക്ഷത്തു നിന്ന് ഏറെ ആക്രമണങ്ങൾ ഉണ്ടായി. ഒടുവിൽ തിരുനബിﷺയുടെ ശരീരത്തും ആയുധങ്ങൾ പതിച്ചു. മുഖത്ത് മുറിവേൽക്കുകയും പല്ലുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു.

    Tweet 699 Read More »

    Tweet 698

    നബി‍ﷺ ഒരു അഅ്റാബിയുമായി ഇടപാട് നടത്തി. അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഒരു ഒട്ടകത്തെ വാങ്ങി. മുന്നൂറ്റി പതിനെട്ടു റാത്തൽ അജ്’വ കാരക്ക വിലയായി നൽകാമെന്ന് തിരുനബി‍ﷺ സമ്മതിച്ചു. വീട്ടിൽ കരുതിവെച്ചിരുന്ന കാരക്ക എടുക്കാൻ വേണ്ടി

    Tweet 698 Read More »

    Tweet 697

    സൈദ് പറയുന്നു: ഉമര്‍(റ) എനിക്ക് രണ്ട് സ്വാഅ് അധികം തന്നു. ഞാന്‍ ചോദിച്ചു: എന്തിനാണ് ഈ അധിക ധനം? ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ‍ﷺ എന്നോട് അധികം തരാന്‍ പറഞ്ഞു. ഞാന്‍ തന്നു. അത്രയേ

    Tweet 697 Read More »

    Tweet 696

    അബ്ദുല്ലാഹ്ബ്‌നു സലാം(റ) നിവേദനം ചെയ്യുന്നു: ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സഅന പ്രഖ്യാപിച്ചു: ”ഞാന്‍ മുഹമ്മദ് നബിﷺയുടെ വദനം കണ്ടപ്പോള്‍ പ്രവാചകത്വത്തിന്റെ ചില അടയാളങ്ങൾ ദർശിച്ചു. എന്നാല്‍, അവ എനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്. വിവേകം കൊണ്ട് അവിവേകത്തെ

    Tweet 696 Read More »

    Tweet 695

    മക്ക ജയിച്ചടക്കി തിരുനബിﷺ കഅ്ബയുടെ സന്നിധിയിലേക്ക് പ്രവേശിച്ചു. കഅ്ബയെ പ്രദക്ഷിണം ചെയ്തു. രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു. കഅ്ബയുടെ കവാടത്തിൽ പിടിച്ചുകൊണ്ട് നാട്ടുകാരോട് നബിﷺ ചോദിച്ചു. നിങ്ങൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ഞാനെങ്ങനെ

    Tweet 695 Read More »

    Tweet 694

    അവിടുന്ന് വിട്ടുവീഴ്ച കാണിക്കുക, നല്ലതു കല്‍പിക്കുക, അവിവേകികളെ അവഗണിക്കുക. വിശുദ്ധ ഖുർആനിലെ ഏഴാം അധ്യായം അൽ അഅ്റാഫിലെ 199 ആം സൂക്തത്തിന്റെ ആശയമാണിത്. പ്രപഞ്ചാധിപനായ അല്ലാഹു അവന്റെ തിരുദൂതരോﷺട് നൽകുന്ന കൽപ്പനയാണിത്. മനുഷ്യകത്തെ നയിക്കുമ്പോൾ

    Tweet 694 Read More »

    Tweet 693

    തിരുനബിﷺയുടെ സഹവാസത്തിന്റെ സൗന്ദര്യം ഏറെ വായിക്കാൻ ഉണ്ട്. തിരുനബിﷺയുടെ ഓരം പറ്റിയ ഏത് പ്രായക്കാർക്കും സ്വതന്ത്രമായി സംസാരിക്കാനും സഹവസിക്കാനും ഉള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിരുന്നു. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസി(റ)ന്റെ മക്കൾ വളരെ സ്വാതന്ത്ര്യത്തോടുകൂടിയായിരുന്നു

    Tweet 693 Read More »