mahabba

    Tweet 1063

    തിരുനബിﷺയുടെ രാത്രി നിസ്കാരങ്ങൾ ആത്മീയമായ ആലോചനകളുടേത് കൂടിയായിരുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ആലോചിക്കുകയും പ്രപഞ്ചാധിപനായ അല്ലാഹുവിലേക്ക് മനസ്സ് നമിക്കുകയും ചെയ്യുന്ന ഭാവങ്ങളും മന്ത്രങ്ങളുമായിരുന്നു നിശാ നിസ്കാരങ്ങളിലും പ്രാർഥനകളിലും നിറഞ്ഞു നിന്നിരുന്നത്. ഇമാം അഹ്മദ്(റ), ഇമാം മാലിക്(റ), […]

    Tweet 1063 Read More »

    Tweet 1062

    തിരുനബിﷺയുടെ നിശാ നിസ്‌കാരങ്ങൾ സവിശേഷമായ പഠനങ്ങൾക്ക് തന്നെ വിധേയമാക്കേണ്ടതാണ്. നിസ്കാരത്തോടും പ്രത്യേകിച്ചും രാത്രിയിലുള്ള നിസ്കാരങ്ങളോടും തിരുനബിﷺക്ക് പ്രത്യേകമായ ആർത്തിയും താല്പര്യവുമായിരുന്നു. ‘അല്ലാഹുവിനുവേണ്ടി രാത്രിയിൽ അവിടുന്ന് നിസ്കരിക്കുക. അത് ഐച്ഛികമായി നിർദ്ദേശിച്ചിരിക്കുന്നു’ എന്ന് ആശയമുള്ള സൂക്തത്തെ

    Tweet 1062 Read More »

    Tweet 1061

    തിരുനബിﷺ വിത്ർ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്ന അധ്യായങ്ങളെക്കുറിച്ചുള്ള വിശദമായ വായനകൾ ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാൻ(റ) പറഞ്ഞു. വിത്റിന്റെ ഒന്നാമത്തെ റക്അത്തിൽ നബിﷺ ‘സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ’ യും രണ്ടാമത്തെ റക്അത്തിൽ ‘ഖുൽ

    Tweet 1061 Read More »

    Tweet 1060

    ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ നാല് റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിക്കുകയേ വേണ്ട. അഥവാ അത്രമേൽ പൂർണ്ണതയിലും ഭംഗിയിലുമായിരുന്നു നിർവഹിക്കുന്നത്. പിന്നീട് നാലു റക്അത്തുകൾ നിസ്‌കരിക്കും.

    Tweet 1060 Read More »

    Tweet 1059

    തിരുനബിﷺ വളരെ സവിശേഷമായി ജീവിതത്തിൽ പരിപാലിച്ച നിസ്കാരമാണ് സ്വലാത്തുൽ വിത്ത്റ് അഥവാ വിത്ത്റ് നിസ്കാരം. പ്രസ്തുത നിസ്കാരത്തിന്റെ മഹത്വം അറിയിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു. ‘വിത്റ് നിസ്കാരം’ ബാധ്യതയാക്കപ്പെട്ടതാണ്, വിത്റ് നിസ്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല.

    Tweet 1059 Read More »

    Tweet 1058

    മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ നിസ്കരിക്കുന്നതിന് മുമ്പ് നാല് റക്അത്തും ശേഷം രണ്ട് റക്അത്തും തിരുനബിﷺ സുന്നത്ത് നിസ്കരിക്കുമായിരുന്നു. ഇമാം ബുഖാരി(റ)യും മറ്റും അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്. ദീർഘനേരം നിന്ന്

    Tweet 1058 Read More »

    Tweet 1057

    തിരുനബിﷺയുടെ സുന്നത്ത് നിസ്കാരങ്ങളെ വായിക്കുമ്പോൾ ഏറിയ കാലവും നിന്ന് നിസ്കരിക്കുകയും ശാരീരികമായി പ്രയാസങ്ങൾ നേരിട്ടപ്പോൾ മാത്രം ഇരുന്നു നിസ്കരിക്കുകയും ചെയ്തതായിട്ടാണ് ഹദീസുകൾ സംസാരിക്കുന്നത്. തിരുനബിﷺയുടെ ഭൗതിക ജീവിതത്തിന്റെ വിയോഗത്തിന് ഒരു വർഷം മുമ്പ് വരെ

    Tweet 1057 Read More »

    Tweet 1056

    വീട്ടിൽ വെച്ച് സുന്നത്ത് നിസ്കാരം നിർവ്വഹിക്കുന്നത് ഏറ്റവും പുണ്യമുള്ളതായി നിശ്ചയിക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി(റ) അഞ്ചു കാരണങ്ങൾ വിശദീകരിക്കുന്നു. ഒന്ന്, വീട്ടിൽവെച്ചുള്ള സുന്നത്ത് നിസ്കാരം കൂടുതൽ

    Tweet 1056 Read More »

    Tweet 1055

    തിരുനബിﷺയുടെ സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. സുന്നത്ത് നിസ്ക്കാരങ്ങൾക്ക് അതിമഹത്തായ സ്ഥാനമാണ് പ്രവാചകൻﷺ കല്പിച്ചിരിക്കുന്നത്. അത് ഫർള് നിസ്കാരങ്ങളെ പൂർണ്ണമാക്കുന്നു. ഫർള് നിസ്കാരങ്ങളിൽ സംഭവിച്ചിരിക്കാവുന്ന വീഴ്ചകളെയും പോരായ്മകളെയും അവ പരിഹരിക്കുകയും

    Tweet 1055 Read More »

    Tweet 1054

    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. ഒരു യുദ്ധവേളയിൽ ഞാൻ തിരുനബിﷺയോടൊപ്പം നിസ്കരിക്കാനുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും രണ്ട് നിരയായി തിരുനബിﷺയുടെ പിന്നിൽ നിസ്കരിക്കാൻ നിന്നു. ഖിബ്ലക്ക് അഭിമുഖമായി നിൽക്കുന്നതിന് മുന്നിൽ തന്നെയായിരുന്നു

    Tweet 1054 Read More »