mahabba

    Tweet 903

    അബൂബക്കർ ബിൻ അബൂ ഖൈസമ(റ) പറയുന്നു. അദിയ്യ് ബിൻ ഹാതിം(റ) അദ്ദേഹത്തോട് പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് പള്ളിയിൽ ഇരിക്കുകയായിരുന്നു. സംഭാഷണങ്ങൾക്കും മറ്റും ശേഷം തിരുനബിﷺ എന്നെയും കൂട്ടി വീട്ടിലേക്ക് പോയി. […]

    Tweet 903 Read More »

    Tweet 902

    മഹാനായ അബൂദർറ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ പ്രസന്ന മുഖനായ ഒരാൾ കടന്നുവന്നു. അദ്ദേഹം നല്ല സുഗന്ധം ഉപയോഗിക്കുകയും ശുഭവസ്ത്രം ധരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തിരുനബിﷺയുടെ വിരിപ്പിന്റെ അടുക്കൽ നിന്നുകൊണ്ട് അദ്ദേഹം അഭിവാദ്യം ചെയ്തു

    Tweet 902 Read More »

    Tweet 901

    തിരുനബിﷺയുടെ പായ, വിരിപ്പ്, തലയിണ, ടർക്കി തുടങ്ങി നിത്യോപയോഗ വസ്തുക്കളെ കുറിച്ചുള്ള ലളിതമായ ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അബ്ദുല്ലാഹ് ഇബ്നു മസ്‌ഊദ്(റ) പറയുന്നു. തിരുനബിﷺ ഒരു പായയിൽ കിടന്നു. എഴുന്നേറ്റപ്പോഴേക്കും അവിടുത്തെ ശരീരം

    Tweet 901 Read More »

    Tweet 900

    തിരുനബിﷺയുമായി ബന്ധപ്പെട്ട കിടക്കയും വിരിപ്പും സംബന്ധിച്ചു സംസാരിക്കുമ്പോൾ വളരെ മനോഹരവും വ്യത്യസ്തവുമായ ഒരു ഉദ്ധരണി കൂടി നമുക്ക് അറിയാനുണ്ട്. ഉമർ ബിൻ മുഹാജിർ(റ) എന്നവരിൽ നിന്ന് അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. അഞ്ചാം ഖലീഫ

    Tweet 900 Read More »

    Tweet 899

    തിരുനബിﷺയുടെ കട്ടിലും കസേരയും സംബന്ധിച്ച ചില നിവേദനങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. അനസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അനസ്(റ) പറയുന്നു. ഒരു ദിവസം ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് കടന്നു ചെന്നു. കയറു കൊണ്ടുണ്ടാക്കിയ

    Tweet 899 Read More »

    Tweet 898

    തിരുനബിﷺയുടെ ജീവിതത്തിലെ അതി സൂക്ഷ്മമായ ഒരു അധ്യായമാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ശരീരത്തിലെ രോമങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യായം. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്. ഹെയർ റിമൂവർ ഉപയോഗിച്ചിരുന്നത് സംബന്ധിച്ച ഒരു അനുബന്ധമാണ്.

    Tweet 898 Read More »

    Tweet 897

    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അനസ് ബിൻ മാലിക്(റ) പറയുന്നു. ബാർബർ തിരുനബിﷺയുടെ ശിരസ്സിൽ നിന്നും മുടി നീക്കം ചെയ്യുന്ന സമയത്ത് ഞാൻ അടുത്തുണ്ടായിരുന്നു. ആ സമയത്ത് സ്വഹാബികൾ നബിﷺയെ വലയം വെച്ച്

    Tweet 897 Read More »

    Tweet 896

    തിരുനബിﷺയുടെ ജീവിതശൈലികളിൽ നിന്ന് സൗന്ദര്യപരമായ ചില അധ്യായങ്ങളിലൂടെ ആണല്ലോ നാം സഞ്ചരിക്കുന്നത്. അവിടുന്ന് മീശ വെട്ടിയിരുന്നതും നഖം മുറിച്ചിരുന്നതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. തിരുനബിﷺ മീശ വെട്ടുമായിരുന്നു എന്ന്

    Tweet 896 Read More »

    Tweet 895

    തിരുനബിﷺയുടെ ചീർപ്പ്, കണ്ണാടി, സുറുമ എന്നിവയെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ് നാം നിർവഹിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ചീർപ്പ്, കണ്ണാടി, ബ്രഷ്, എണ്ണ, സുറുമ എന്നീ അഞ്ചു വസ്തുക്കൾ തിരുനബിﷺയുടെ യാത്രയിലും

    Tweet 895 Read More »

    Tweet 894

    പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നു സീരീനി(റ)ൽ നിന്ന് അബൂ യഅ്ല(റ) ഉദ്ദരിക്കുന്നു. ബഹുമാനപ്പെട്ടവർ പറഞ്ഞു. ഞങ്ങൾ അനസുബ്നു മാലികി(റ)നോട് ചോദിച്ചു. തിരുനബിﷺ മുടിയിൽ മൈലാഞ്ചി ഇടാറുണ്ടായിരുന്നുവോ? അതെ, അവിടുന്ന് മൈലാഞ്ചിയും കത്മും ഉപയോഗിക്കാറുണ്ടായിരുന്നു. ഒരല്പം

    Tweet 894 Read More »