Tweet 1364
സൽമാൻ അൽ ഫാരിസി(റ)വിന്റെ മോചനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവം ഇങ്ങനെ വായിക്കാം. അബൂ യസീദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: സൽമാൻ(റ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: “നീ ആരുടേതാണ്?” അഥവാ […]
സൽമാൻ അൽ ഫാരിസി(റ)വിന്റെ മോചനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവം ഇങ്ങനെ വായിക്കാം. അബൂ യസീദ്(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: സൽമാൻ(റ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് ചോദിച്ചു: “നീ ആരുടേതാണ്?” അഥവാ […]
ഇമാം അഹമ്മദും(റ) ഇബ്നു മാജ(റ)യും സ്വഹീഹായ പരമ്പരയോടെ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു: ഒരിക്കൽ തിരുനബിﷺ ദുഖിതരായി ഇരിക്കുകയായിരുന്നു. മക്കയിലെ ചില ആളുകൾ മർദ്ദിച്ചതിനെ തുടർന്ന് ശരീരത്തിൽ നിന്ന് രക്തം വാർന്നിരുന്നു.
ഇബ്നു ഉമർ(റ) പറയുന്നു: “ഞങ്ങൾ ഒരു യാത്രയിലായിരുന്നു. അപ്പോൾ ഒരു ഗ്രാമീണൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അദ്ദേഹം അടുത്തുവന്നപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കൾ എങ്ങോട്ടാണ് പോകുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എന്റെ കുടുംബത്തിന്റെ അടുത്തേക്ക്.’
അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: വിടവാങ്ങൽ ഹജ്ജിന്റെ സമയത്ത് തിരുനബിﷺ എന്നോട് ചോദിച്ചു: “നോക്കൂ, അവിടെ ഈന്തപ്പനകളോ കല്ലുകളോ കാണുന്നുണ്ടോ?” ഞാൻ പറഞ്ഞു: “അവിടെ അവിടെയായി
തിരുനബിﷺയുടെ കൽപ്പനയനുസരിച്ച് മരങ്ങൾ വഴിപ്പെട്ടതിനെക്കുറിച്ചുള്ള ചരിത്ര സംഭവങ്ങളിൽ ചിലത് നമുക്ക് വായിക്കാം. മുസ്‌ലിം(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ ജാബിർ ബിൻ അബ്ദുല്ലാഹ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. വിശാലമായ
മരങ്ങളുമായി ബന്ധപ്പെട്ട മുഅ്ജിസത്തുകളുടെ വായനയിലേക്ക് വരാം. തിരുനബിﷺ തങ്ങളോടുള്ള പ്രണയത്താൽ ഈന്തപ്പനത്തടി തേങ്ങിക്കരഞ്ഞത് ഇമാം ശാഫിഈ(റ) നിവേദനം ചെയ്യുന്നു: “ഈന്തപ്പനത്തടി കരഞ്ഞ സംഭവം മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ വലിയ അത്ഭുതമാണ്.” ഇമാം ബൈഹഖി(റ) ഇതിലേക്ക് ഇപ്രകാരം
ഇമാം അഹ്മദ്(റ), നസാഈ(റ), ദാരിമി(റ), ഹാകിം(റ) എന്നിവർ അബൂ സലമ ബിൻ നുഫൈൽ അസ്സുകൂനി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. മുസ്തദ്റക്കി(റ)ന്റെ സംഗ്രഹത്തിൽ ഇമാം ദഹബി(റ) ഇതിനെ ‘സ്വഹീഹായ ഹദീസുകളിലെ അത്ഭുതകരമായ ഒന്ന്’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
ഇമാം അഹ്മദും(റ) അബൂയഅ്‌ല(റ)യും അല്ലാഹുവിൻ്റെ തിരുനബിﷺയുടെ മൗലയായ അബൂ റാഫിഅ്(റ)വഴി റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങൾക്ക് ഒരു ആടിനെ സമ്മാനമായി ലഭിച്ചു. ഞാനത് ഒരു പാത്രത്തിലിട്ട് പാകം ചെയ്തു. അപ്പോൾ തിരുനബിﷺ അവിടേക്ക്
ഇമാം മുസ്‌ലിം(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ അടുത്ത് ചെന്നു, അപ്പോൾ അവിടുന്ന് അനുചരന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിശപ്പ് കാരണം അവിടുന്നു വയറിൽ ഒരു പട്ടിണിപ്പട്ട ചുറ്റിയിരുന്നു. ഞാൻ അനുചരന്മാരിൽ ചിലരോട് ചോദിച്ചു: “എന്തിനാണ്
ഇമാം അഹ്മദ്(റ), ഇബ്നു സഅദ്(റ), അബൂ നുഐം(റ) എന്നിവർ അബ്ദുള്ളാഹിബ്നു തഹ്ഫ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അതിഥികൾ ഒത്തുകൂടുമ്പോൾ തിരുനബിﷺ പറയുമായിരുന്നു: “ഓരോരുത്തരും തങ്ങളുടെ കൂടെ ഇരിക്കുന്നവരുമായി ഭക്ഷണത്തിനായി മടങ്ങിക്കൊള്ളട്ടെ.” അങ്ങനെ പ്രവാചകനോﷺടൊപ്പം മടങ്ങിയവരിൽ