mahabba

    Tweet 462

    പ്രഭാത നിസ്കാരത്തിന്റെ നേരമായി. വാങ്ക് കൊടുത്തു. കേട്ടവർ മുഴുവനും വാങ്കിന്റെ വാചകങ്ങൾ ഏറ്റുചൊല്ലി. ഇത്രയുമായപ്പോഴേക്കും അബൂ സുഫിയാന് ഭയമായി. ചൊല്ലുന്ന വാചകങ്ങളെക്കുറിച്ചോ ഈ ചിട്ടകൾ എന്താണെന്നോ കൃത്യമായി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം അബ്ബാസി(റ)നോട് ചോദിച്ചു. […]

    Tweet 462 Read More »

    Tweet 461

    വിവരങ്ങൾ അറിഞ്ഞതും അബൂസുഫ്‌യാൻ പ്രവാചകനെﷺ പ്രാപിക്കാനുള്ള വഴികളാലോചിച്ചു. എങ്ങനെയെങ്കിലും പ്രവാചകന്റെﷺ സന്നിധിയിലെത്തണം. ചില സുരക്ഷാ സംഭാഷണങ്ങൾ നടത്തണം. പക്ഷേ, അദ്ദേഹം പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ സൈന്യവും മുന്നേറ്റവുമായിരുന്നു നബിﷺയുടെത്. അദ്ദേഹം തന്റെ കൂട്ടുകാരോട് കാര്യങ്ങൾ പങ്കുവച്ചു.

    Tweet 461 Read More »

    Tweet 460

    നബിﷺ അനുയായികളോടൊപ്പം മക്കയിലേക്ക് യാത്രയാരംഭിച്ചു. വിശുദ്ധ റമളാൻ 18 നായിരുന്നു ഇത്. സൗകര്യമുള്ളവർക്ക് നോമ്പെടുക്കാമെന്നും അല്ലാത്തവർക്ക് ഉപേക്ഷിക്കാമെന്നും നബിﷺ അനുമതി നൽകി. സുബൈർ ബിൻ അൽഅവാം (റ) എന്നവരുടെ നേതൃത്വത്തിലായിരുന്നു മുന്നിലെ സംഘം സഞ്ചരിച്ചിരുന്നത്.

    Tweet 460 Read More »

    Tweet 459

    ഉമറി(റ)ന്റെയും ഹാത്വബി(റ)ന്റെയും സംഭാഷണം നബിﷺ ശ്രദ്ധിച്ചു. ഉമറി(റ)ന്റെ പ്രതികരണം കൂടുതൽ രൂക്ഷമായപ്പോൾ നബിﷺ ഇടപെട്ടു. മുഖൗഖിസ് രാജാവിന്റെ സന്നിധിയിലേക്ക് നബിﷺയുടെ ദൗത്യവുമായി സഞ്ചരിച്ച പ്രിയ അനുയായിയായ ഹാത്വബി(റ)നെ നബിﷺ ഒന്ന് നോക്കി. എന്നിട്ട് ഉമറി(റ)നോട്

    Tweet 459 Read More »

    Tweet 458

    ഹാത്വബ് ബിൻ അബീ ബൽതഅ (റ) ആലോചിച്ചു. ‘ഞാൻ നബിﷺയോടൊപ്പം മക്കയിലെത്തിയാൽ എനിക്കവിടെ ഒരു പരിഗണന ലഭിക്കാൻ എന്താണ് മാർഗം ? എനിക്ക് വേണ്ടത്ര കുടുംബാദികൾ ഒന്നുമില്ലാത്തതിനാൽ, സുഹൃത്തുക്കൾക്ക് മുൻകൂട്ടി വിവരം നൽകിയാൽ അത്

    Tweet 458 Read More »

    Tweet 457

    നബിﷺ ഒരു സൈനിക നീക്കം ഉദ്ദേശിച്ചാൽ അതിന്റെ നടപടിക്രമങ്ങൾ എല്ലാം അതീവ രഹസ്യമാക്കി വച്ചിരുന്നു. അപ്രകാരം മക്കയിലേക്കുള്ള ഒരു നീക്കം നബിﷺ ഉദ്ദേശിച്ചപ്പോഴും രഹസ്യമായിത്തന്നെ പാലിച്ചു. ശത്രുക്കളുടെയും മറ്റും ശ്രദ്ധ തിരിക്കാനുള്ള ചില നയതന്ത്രങ്ങളും

    Tweet 457 Read More »

    Tweet 456

    ഇനിയെങ്ങോട്ട് പോകാനാണെന്ന് ആലോചിച്ച് അബൂ സുഫ്‌യാൻ മദീനയിലെ ഇടവഴികളിലൂടെ സഞ്ചരിച്ചു. ഒടുവിൽ ഉസ്മാൻ (റ)ന്റെ വീടിനു മുന്നിലെത്തി. അധികമാരുടെയും കണ്ണിൽപ്പെടാതിരിക്കാൻ വേഗം വീടിന്റെ ചെരുവിലേക്ക് കയറി. ഉസ്മാൻ (റ) അവിടെയുണ്ടായിരുന്നു. ആഗമന വിവരങ്ങൾ ധരിപ്പിച്ചു.

    Tweet 456 Read More »

    Tweet 455

    അബൂ സുഫ്‌യാൻ മകളുടെ വീട്ടിലേക്ക് നടന്നു. മദീന പള്ളിയുടെ മുന്നിലെത്തി അകത്തേക്ക് നോക്കിയപ്പോൾ നബിﷺ അവിടെ ഇരിക്കുന്നുണ്ട്. പക്ഷേ, നേരിട്ട് നോക്കാനോ അഭിമുഖീകരിക്കാനോ ഉൾഭയം അനുവദിച്ചില്ല. അദ്ദേഹം നേരെ മകളുടെയടുത്തേക്ക് തന്നെ ചെന്നു. പിതാവിനെ

    Tweet 455 Read More »

    Tweet 454

    അംറ് ബിൻ സാലിമിന്റെ കവിത കേട്ടപ്പോൾ നബിﷺക്ക് പ്രയാസമായി. വൈകാരികമായി തന്നെ അവിടുന്ന് അതേറ്റെടുത്തു. “നിങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ എനിക്ക് അല്ലാഹുവിന്റെ സഹായം എങ്ങനെ ലഭിക്കാനാണ് ? ഏതായാലും ഞാൻ നിങ്ങളുടെ സഹായത്തിൽ ഉണ്ടാകും”.

    Tweet 454 Read More »

    Tweet 453

    ഹുദൈബിയ്യ സന്ധിക്ക്‌ ഇരുപത്തിരണ്ട് മാസം കഴിഞ്ഞു. ഒരു ശഅ്ബാൻ മാസത്തിലായിരുന്നു അത്. ബനൂ നുഫാസ, ബനൂ ബക്കർ ഗോത്രങ്ങൾ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചു. ‘ഖുസാഅ ഗോത്രത്തിനെതിരെ സൈനിക നീക്കത്തിന് ആയുധങ്ങളും മറ്റും നൽകി സഹായിക്കണം’

    Tweet 453 Read More »