mahabba

    Tweet 472

    മക്കാവിജയ നാളുകളിൽ നബിﷺ പുലർത്തിയ സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും അധ്യായങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഫുളാലയുടെ സംഭവം ഏറെ ശ്രദ്ധേയമാണ്. അതിപ്രകാരമാണ് : നബിﷺ കഅ്ബ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കെ നബിﷺയെ വധിച്ചുകളയാൻ ഫുളാല തീരുമാനിച്ചു. ആയുധം ഒളിപ്പിച്ചുവച്ചു […]

    Tweet 472 Read More »

    Tweet 471

    ജനങ്ങൾ ശാന്തമാകുന്നത് വരെ നബിﷺ വീട്ടിൽ തന്നെ കഴിഞ്ഞു. ശേഷം കുളിച്ചു റെഡിയായി അവിടുത്തെ വാഹനം ഖസ്വാഇനെ ഹാജരാക്കാൻ പറഞ്ഞു. തിരുനബിﷺ താമസിച്ചിരുന്ന ഖൈമയുടെ അടുത്തേക്ക് വാഹനമെത്തി. ആയുധമണിഞ്ഞ് പടത്തൊപ്പിയും ധരിച്ച് അവിടുന്ന് വാഹനത്തിന്മേൽക്കയറി.

    Tweet 471 Read More »

    Tweet 470

    മക്ക വിജയവേളയിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് അബൂബക്കറി(റ)ന്റെ പിതാവ് അബൂ ഖുഹാഫയുടെ ഇസ്‌ലാം ആശ്ലേഷം. നബിﷺയും അനുയായികളും ദൂതുവാ എന്ന പ്രവിശ്യയിലെത്തിയപ്പോൾ അബൂ ഖുഹാഫ മകളോട് പറഞ്ഞു. എന്നെയും കൂട്ടി അബൂഖുബൈസ് പർവതത്തിന്റെ മുകളിലേക്ക് ഒന്ന്

    Tweet 470 Read More »

    Tweet 469

    സുബൈറും(റ) സംഘവും ഹുജൂനിൽ പതാക നാട്ടിയ സ്ഥലത്തേക്കെത്തിച്ചേർന്നു. അതിനടുത്തുതന്നെയായിരുന്നു തിരുനബിﷺയുടെ ഭവനവും. സുബൈറി(റ)ന്റെ സംഘത്തിൽ നിന്ന് രണ്ടുപേരാണ് കൊല്ലപ്പെട്ടത്. അവർക്ക് വഴി പിഴയ്ക്കുകയും ശത്രുപാളയത്തിൽ എത്തിപ്പെടുകയും ചെയ്യുകയായിരുന്നു. മക്കയുടെ ഉയർന്ന ഭാഗത്ത് പൊടിപടലങ്ങളുയർന്നു. കാര്യമന്വേഷിച്ചപ്പോൾ

    Tweet 469 Read More »

    Tweet 468

    മുസ്‌ലിംകൾ മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന്റെ അടുത്ത് ദീതുവായിൽ എത്തി. സംഘത്തിലുള്ള മുഴുവനാളുകളും എത്തിച്ചേരാൻ വേണ്ടി കാത്തു നിന്നു. നബിﷺ അവിടുത്തെ ഹരിതസേനയോടൊപ്പം വന്നുചേർന്നു. അവിടുന്ന് ഖസ്‌വാ എന്ന ഒട്ടകത്തിൻമേലായിരുന്നു യാത്ര ചെയ്തിരുന്നത്. നബിﷺ

    Tweet 468 Read More »

    Tweet 467

    കരിമ്പട്ടികയിൽ അംറ് ബിൻ ഹിശാമിന്റെ വിമോചിത അടിമ സാറയുമുണ്ടായിരുന്നു. അവൾ നേരത്തെ ഖുറൈശികളിലെ പാട്ടുകാരിയായിരുന്നു. പിന്നീട് മദീനയിലേക്ക് ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ആ സമയത്ത് അവരുടെ പാട്ടിനെക്കുറിച്ചും മക്കയുടെ സാന്നിധ്യത്തെക്കുറിച്ചും ചോദിച്ചു. ബദ്റിന്

    Tweet 467 Read More »

    Tweet 466

    നബിﷺ പടത്തൊപ്പിയണിഞ്ഞ് മക്കയിലേക്ക് പ്രവേശിച്ചു. അതഴിച്ചു വച്ചപ്പോൾ ഒരാൾ ഓടി വന്നു പറഞ്ഞു, “അതാ, ഇബ്നു ഖത്തൽ കഅ്ബയുടെ കിസ്’വയുടെ ഉള്ളിൽ കയറിയിരിക്കുന്നു”. അബൂ ബർസയോ(റ) സഈദ് ബിൻ ഹുറൈസോ(റ) ആയിരുന്നു വന്ന് പറഞ്ഞത്.

    Tweet 466 Read More »

    Tweet 465

    തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അബ്ബാസ് (റ) നബിﷺയോട് പറഞ്ഞു, “ഞാൻ ആദ്യം മക്കക്കാരുമായി ഒന്നു സംസാരിക്കട്ടെ. അവർക്ക് സുരക്ഷിതത്വം പ്രഖ്യാപിക്കുകയും സത്യസന്ധമായ വിവരം കൈമാറുകയും ചെയ്യട്ടെ”. ശേഷം, അദ്ദേഹം ശഹബാഅ എന്ന് പേരുള്ള

    Tweet 465 Read More »

    Tweet 464

    ബനൂ ബകർ ഗോത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അബൂ സുഫിയാൻ പറഞ്ഞു. ”ശകുനം കെട്ടവരാണവർ; അവർ കാരണമാണ് മുമ്പ് ഖുറൈശികൾക്ക് മുഹമ്മദ്‌ നബിﷺയോട് യുദ്ധം ചെയ്യേണ്ടി വന്നത് ”. അവസാനമായി കടന്നു വന്നത് മുന്നൂറ് അംഗങ്ങളുള്ള അശ്ജഅ്

    Tweet 464 Read More »

    Tweet 463

    തിരുനബിﷺയും അനുയായികളും മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. അബൂ സൂഫിയാൻ ഇസ്‌ലാമിലേക്ക് വന്നെങ്കിലും തുടർന്ന് അദ്ദേഹത്തിന്റെ നടപടികൾ എന്തായിരിക്കുമെന്നതിൽ പല സ്വഹാബികൾക്കും ആശങ്കയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം ധൃതിയിൽ മുന്നോട്ടു പോകാൻ തുനിഞ്ഞത്. അപ്പോൾ

    Tweet 463 Read More »