Tweet 319
ഉഹ്ദ് പടക്കളത്തിൽ നിന്ന് അമര പ്രഭാവം നേടിയ മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് അബ്ദുല്ലാഹിബിന് ജഹ്ശ് (റ). ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ കടന്നു വന്നവരിൽ നബിﷺയുമായി കുടുംബ ബന്ധമുള്ളയാളാണ് അബ്ദുല്ലാഹിബിൻ ജഹ്ശ് (റ). അദ്ദേഹത്തിന്റെ മാതാവ് […]
ഉഹ്ദ് പടക്കളത്തിൽ നിന്ന് അമര പ്രഭാവം നേടിയ മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് അബ്ദുല്ലാഹിബിന് ജഹ്ശ് (റ). ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ കടന്നു വന്നവരിൽ നബിﷺയുമായി കുടുംബ ബന്ധമുള്ളയാളാണ് അബ്ദുല്ലാഹിബിൻ ജഹ്ശ് (റ). അദ്ദേഹത്തിന്റെ മാതാവ് […]
പിൽക്കാലത്ത് വഹ്ശി ആത്മീയ ചിട്ടയോടെ ജീവിതം നയിച്ചു. അങ്ങനെയിരിക്കെയാണ് അബൂബക്കർ(റ)ന്റെ ഭരണകാലത്ത് യമാമ യുദ്ധം അരങ്ങേറുന്നത്. വ്യാജമായി പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമ: അൽകദ്ദാബിനെതിരെയായിരുന്നു പ്രസ്തുത പടനീക്കം. വഹ്ശി അതിൽ മുസ്‌ലിം പക്ഷത്ത് നിന്ന് പങ്കാളിയായി.
തുടർന്ന് മകനോട് ബീവി സഫിയ്യ (റ) പറഞ്ഞു. “മോനേ, ഹംസ(റ)യുടെ വിവരങ്ങളെല്ലാം ഞാനറിഞ്ഞു. ആ ശരീരത്തോട് ശത്രുക്കൾ ചെയ്ത ക്രൂരതകളും ഞാനറിഞ്ഞു. പക്ഷേ, അല്ലാഹുവിന്റെ മാർഗത്തിലായത് കൊണ്ട് ഞാനതെല്ലാം ക്ഷമിക്കുന്നു. എനിക്ക് പരിഭവമില്ല”. ഈ
ഹംസ(റ) വധിക്കപ്പെട്ട ശേഷം ഹിന്ദ് ആ ശരീരത്തെ സമീപിച്ചു. അവരുടെ അടങ്ങാത്ത പകയും ബദ്റിൽ വച്ച് പിതാവിനെ വധിച്ചതിന്റെ പ്രതികാരവും ഹംസ(റ)യുടെ ശരീരത്തിൽ തീർത്തു. അദ്ദേഹത്തിന്റെ അടിവയർ കുത്തിപ്പിളർന്ന് കരൾ പുറത്തെടുത്ത് കടിച്ചു. അവയവങ്ങൾ
ഉഹ്ദിൽ അമരവിലാസം അടയാളപ്പെടുത്തിയ ശ്രേഷ്ഠ സ്വഹാബിയാണ് മുത്ത് നബിﷺയുടെ പിതൃസഹോദരനായ ഹംസ (റ). നബിﷺയെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള അദ്ദേഹം നബിﷺയുടെ മുലകുടി സഹോദരൻ കൂടിയാണ്. ബഹുമാനപ്പെട്ടവരുടെ വ്യക്തി ചരിത്രവും ബദ്റിലെ സാന്നിധ്യവും പോരാട്ടവും
അംറി(റ)ന്റെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഉഹ്ദ് അടയാളപ്പെടുത്തിയ സമർപ്പണത്തിന്റെ ഒരു ചിത്രം കൂടി ചേർത്തു വായിക്കാം. അംറ് ബിൻ അൽ ജമൂഹി(റ)ൻ്റെ ഭാര്യ ഹിന്ദ് (റ) പടക്കളത്തിലേക്ക് ഒന്നു ശ്രദ്ധിച്ചു. തന്റെ ഭർത്താവ് അംറും(റ) സഹോദരൻ അബ്ദുല്ലയും(റ)
അംറ് (റ) സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചു. ബഹുദൈവ വിശ്വാസിയായി താൻ കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ചുകൊണ്ടിരുന്നു. ഇനിയുള്ള ആയുസ്സ് സത്യവിശ്വാസത്തിനായി സമർപ്പിക്കാൻ മനസ്സ് വച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂലിﷺനു മായി
അംറ് (റ) മകനോട് പറഞ്ഞു; “ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം “. മകന്‍ പറഞ്ഞു; ‘’മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേയത്…?’’ ദേഷ്യത്തോടെ
ഉഹ്ദിലെ ശോഭനമായ മറ്റൊരു ചിത്രമാണ് അംറുബിൻ അൽ ജമൂഹി(റ)ന്റേത്. കാലിലെ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. കറുത്ത കാലത്തെ യസ്‌രിബിലെ പൗര പ്രമുഖനായിരുന്നു അദ്ദേഹം. ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്.
ഉഹ്ദിന്റെ രണഭൂമിയിൽ നിന്ന് കൗതുകത്തോടെ കേൾക്കുന്ന നാമമാണ് ഹൻളലത് ബിൻ അബീ ആമിറി(റ)ന്റേത്. നേരത്തെത്തന്നെ നബിﷺയുമായി ആത്മബന്ധം കൂടുതലുള്ള അനുചരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. “നാഫഖ ഹൻളല” അഥവാ ‘ഹൻളല കപടവിശ്വാസിയായിപ്പോയി’ എന്ന അദ്ദേഹത്തിന്റെ പ്രയോഗം