Tweet 722
ഹാറൂൺ ബിൻ അബാൻ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ എഴുപതിനായിരം ദിർഹം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അന്നുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സംഖ്യയായിരുന്നു അത്. പ്രവാചകൻﷺ പള്ളിയിൽ തന്നെ പായയിൽ ഇരുന്നു. തൊട്ടുമുന്നിൽ പായയിൽ തന്നെ […]
ഹാറൂൺ ബിൻ അബാൻ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ എഴുപതിനായിരം ദിർഹം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അന്നുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സംഖ്യയായിരുന്നു അത്. പ്രവാചകൻﷺ പള്ളിയിൽ തന്നെ പായയിൽ ഇരുന്നു. തൊട്ടുമുന്നിൽ പായയിൽ തന്നെ […]
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, എന്നർത്ഥമുള്ള ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിസ്ഥാന വിശ്വാസ വാചകം പറയുമ്പോഴല്ലാതെ “ഇല്ല’ എന്ന നിഷേധത്തിന്റെ പ്രയോഗം തിരുനബിﷺ പ്രയോഗിക്കാറില്ല. അഥവാ നബിﷺയുടെ അടുക്കൽ ചോദിച്ചെത്തുന്ന ആർക്കും നീരസത്തോടെയുള്ള ഒരു നിരാസം അനുഭവിക്കേണ്ടി
ധീരതയും ആരോഗ്യവും പ്രാധാന്യത്തോടെ തന്നെ നബിﷺ എടുത്തു പറയാറുണ്ട്. ആരോഗ്യമുള്ള വിശ്വാസിയാണ് ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോഗ്യവാനായ വിശ്വാസിയോടാണ് എന്നാണ് നബിﷺയുടെ പ്രയോഗത്തിന്റെ സാരം. അല്ലാഹുവേ ദൗർബല്യത്തിൽ
തിരുനബിﷺയുടെ സഖാക്കളിൽ ധൈര്യത്തിന്റെ പര്യായം കൂടിയായ അലി(റ) പറയുന്നു. യുദ്ധക്കളങ്ങളിൽ ഞങ്ങൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ എല്ലാവരും അഭയം തേടിയെത്തുന്നത് നബിﷺയുടെ അടുത്തേക്ക് ആയിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം ശത്രുവിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും അവിടുന്ന് തന്നെയായിരുന്നു.
ഒരു ദിവസം തിരുനബിﷺ ഉക്കാള് മാർക്കറ്റിലേക്ക് കടന്നുവന്നു. ശത്രുപാളയത്തിലെ ഒരുപാട് നേതാക്കൾ അവിടെയുണ്ട്. തിരുനബിﷺയുടെ പ്രബോധനത്തെ ഇഷ്ടപ്പെടാത്ത പലരും ഉണ്ട്. ആത്മധൈര്യത്തോടുകൂടി അവിടുന്ന് വിളിച്ചു പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിങ്ങൾ വിശ്വസിച്ചു പ്രഖ്യാപിക്കൂ.
താഴ്മയുടെ പര്യായമായ തിരുനബിﷺയെയാണ് നമ്മൾ ഇതുവരെ വായിച്ചത്. ഇനി ആ ശ്രേഷ്ഠ പ്രവാചകനിﷺലെ ധീരതയെ കുറിച്ചുകൂടി നമുക്ക് മനസ്സിലാക്കാനുണ്ട്. ഉത്തമനായ ഒരു നേതാവിന്റെ പ്രധാന ഗുണങ്ങളിൽ പെട്ടതാണല്ലോ സ്‌ഥൈര്യവും ധൈര്യവും. ലോക ചരിത്രത്തിൽ തന്നെ
അനസ് ബിൻ മാലിക്(റ) പറയുന്നു. അദ്ദേഹത്തിന്റെ മാതാ മഹി അവർ തന്നെ പാചകം ചെയ്ത ഭക്ഷണത്തിലേക്ക് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വന്നു. ഞങ്ങൾ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ശേഷം, നബിﷺ
നബി ജീവിതത്തിന്റെ വിനയ വിസ്മയങ്ങളെ സമീകരിച്ചുകൊണ്ടുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. അബ്ദുറഹ്മാൻ ബിൻ ഔസി(റ)ന്റെ മകൻ അബൂസലമ(റ) പറയുന്നു. ഞാൻ അബുസഈദ് അൽ ഖുദ്രി(റ)യോട് ചോദിച്ചു. എന്താണ് ഇത്ര ലളിതമായ ഭക്ഷണവും പാനീയവും
പ്രവാചകരുﷺടെ സ്വഭാവത്തെക്കുറിച്ച് ഒരാൾ നബിﷺയുടെ പരിചാരകൻ അനസി(റ)നോട് ചോദിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. പ്രവാചകൻﷺ നിലത്തിരിക്കുകയും നിലത്തിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. സാധാരണ നിലയിലുള്ള രോമവസ്ത്രം ധരിക്കുമായിരുന്നു. ഒരാൾ ഒരു കുളമ്പ് സമ്മാനിച്ചാൽ
പ്രവാചകൻﷺ മദീനയിലൂടെ നടന്നുപോകുമ്പോൾ കുട്ടികളും അടിമകളും അവിടുത്തെ കരം കവർന്നെടുക്കും. പ്രവാചകരുﷺടെ കൈകോർത്തുപിടിച്ച് അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങും. പ്രവാചകൻﷺ അവരെ അലോസരപ്പെടുത്തുകയോ അവരുടെ കൈ വിട്ടുകളയുകയോ ചെയ്യില്ല. സന്തോഷപൂർവ്വം അവർക്ക് സഹവസിക്കാൻ അവസരം നൽകും.