mahabba

    Tweet 732

    ഖുർആൻ മറ്റുള്ളവരിൽ നിന്ന് കേൾക്കുമ്പോഴും തിരുനബിﷺയുടെ മനോഗതി ഇങ്ങനെയായിരുന്നു. ഓരോ സൂക്തങ്ങളുടെയും ആശയങ്ങളെ ആഴത്തിൽ ആലോചിക്കും. അതിനോട് ഹൃദയം ചേർത്തുവെക്കും. ഗൗരവതരമായ സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ഹൃദയം ഇളകും. അത് താപമായി കണ്ണിലൂടെ ഒലിച്ചിറങ്ങും. ഒരിക്കൽ […]

    Tweet 732 Read More »

    Tweet 731

    അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങൾ ഹൃദയം ഇളക്കുകയും നയനങ്ങൾ നനയ്ക്കുകയും ചെയ്യും. ഇത് വിശ്വാസികളുടെ സ്വഭാവമായി തന്നെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുർആൻ പത്തൊമ്പതാം അധ്യായം സൂറത്തു മർയമിലെ 58 ആം സൂക്തത്തിന്റെ ഭാഗം ഇങ്ങനെ

    Tweet 731 Read More »

    Tweet 730

    പ്രമുഖ സ്വഹാബിയായ ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തതായി ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നു. നല്ല ഒരു കാറ്റ് വീശിയാൽ തന്നെ നബിﷺ മുട്ടുകുത്തി സുജൂദിലേക്ക് വീഴും. അല്ലാഹുവേ ഇത് കൊടുങ്കാറ്റക്കാതെ ഇളംകാറ്റുകളാക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കും.

    Tweet 730 Read More »

    Tweet 729

    തിരുനബിﷺയുടെ ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചില ശകലങ്ങളിലേക്കാണ് നാം പ്രവേശിക്കുന്നത്. പ്രപഞ്ചാധിപനായ അല്ലാഹുവിനോട് ദൂതനായ തിരുനബിﷺയുടെ ആത്മീയ സമീപനങ്ങൾ ഏതുവിധമൊക്കെയായിരുന്നു എന്നറിഞ്ഞുകൊണ്ടുള്ള ഒരു സഞ്ചാരമാണിത്. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭയഭക്തിയുള്ള വ്യക്തി ഞാൻ ആകുന്നു

    Tweet 729 Read More »

    Tweet 728

    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന രണ്ടു ഹദീസുകളുടെ ആശയങ്ങൾ ഇപ്രകാരമാണ്. ദാനധർമ്മങ്ങൾ പരലോകത്ത് കർമ്മം ചെയ്യുന്നവന് അനുകൂലമായ പ്രമാണമായി വരും. നീതിമാനായ ഭരണാധികാരിയും സൗഭാഗ്യവാനായ ധർമ്മിഷ്ഠനും സ്വർഗ്ഗ പ്രവേശം ലഭിക്കുന്നതായിരിക്കും. വിചാരണയുടെ നാളിൽ അഥവാ

    Tweet 728 Read More »

    Tweet 727

    സമ്പത്ത് ലഭിക്കുകയും അത് ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവന്റെ മഹത്വം പ്രവാചകൻﷺ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാൾക്ക് അല്ലാഹു ഖുർആൻ നൽകി. രാപ്പകൽ ഭേദമന്യേ അദ്ദേഹം പാരായണം ചെയ്തു. മറ്റൊരാൾക്ക് അല്ലാഹു

    Tweet 727 Read More »

    Tweet 726

    സാമ്പത്തിക വ്യയത്തിന്റെയും വിനിയോഗത്തിന്റെയും സദാചാരത്തെക്കുറിച്ചോ സാമൂഹിക ബാധ്യതയെ കുറിച്ചോ വിചാരങ്ങൾ ഇല്ലാത്ത വിധം സമ്പത്ത് സമാഹരിക്കണം എന്ന ചിന്ത മാത്രമേ പുതിയ ലോകത്തുള്ളൂ. എന്നാൽ, വിനിയോഗത്തിന്റെയും കരുതിവെപ്പിന്റെയും കൃത്യമായ അടിസ്ഥാനങ്ങൾ രൂപപ്പെടുത്തി കൊണ്ടാണ് തിരുനബിﷺ

    Tweet 726 Read More »

    Tweet 725

    ദാനധർമ്മങ്ങൾ സമ്പന്നൻ ദരിദ്രന് നൽകുന്ന ഔദാര്യമായിട്ടല്ല പ്രവാചകനും‍ﷺ മതവും നിരീക്ഷിക്കുന്നത്. ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട മഹത്തായ ഒരു മൂല്യമായിട്ടാണ് അതിനെ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ വ്യവഹാരങ്ങൾക്കപ്പുറം ദാനധർമ്മങ്ങൾക്ക് വിശാലമായ മറ്റൊരു ലോകം

    Tweet 725 Read More »

    Tweet 724

    ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബി‍ﷺ പറഞ്ഞു. ഉഹ്ദ് പർവതത്തോളം സ്വർണം എന്റെ പക്കൽ ലഭിച്ചാലും മൂന്നുദിവസത്തിലേറെ അതെന്റെ പക്കൽ ഉണ്ടായിരിക്കുകയില്ല. വല്ല കടബാധ്യതയും ഉണ്ടെങ്കിൽ അത് വീട്ടുന്നത് ഒഴിച്ചാൽ

    Tweet 724 Read More »

    Tweet 723

    ഔദാര്യത്തിന്റെ പര്യായമായ പ്രവാചകൻﷺ, പിശുക്ക് ഒരു ദുർഗുണമാണെന്നും മനുഷ്യർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ അൽഹശ്ര്‍ അധ്യായത്തിലെ ഒൻപതാം സൂക്തത്തിന്റെ ശകലം പകർന്നു തരുന്ന ആശയം ഇങ്ങനെയാണ്. “ഏതൊരാള്‍ തന്റെ മനസ്സ്

    Tweet 723 Read More »