mahabba

    Tweet 1023

    സുബ്ഹി നിസ്കാരാനന്തരം മുസ്വല്ലയിൽ തന്നെ ദീർഘനേരമിരിക്കുന്നത് തിരുനബിﷺക്ക് വളരെ താല്പര്യമായിരുന്നു. സൂര്യോദയം വരെ അവിടെത്തന്നെ കഴിഞ്ഞുകൂടും. അല്ലാഹുവിനെ സ്മരിച്ചും സ്തുതിച്ചും സവിശേഷമായ മന്ത്രങ്ങൾ ചൊല്ലിയും പാരായണങ്ങൾ നിർവഹിച്ചുമായിരുന്നു സമയം ചെലവഴിച്ചിരുന്നത്. സുബ്ഹി നിസ്കാരം കഴിഞ്ഞ് […]

    Tweet 1023 Read More »

    Tweet 1022

    നിസ്കാരാനന്തരം തിരുനബിﷺ മുസ്വല്ലയിൽ ഇരുന്നുകൊണ്ട് നിർവഹിച്ചിരുന്ന സവിശേഷമായ പ്രാർത്ഥനകൾ വ്യത്യസ്ത നിവേദനങ്ങളിൽ വൈവിധ്യങ്ങളോടെ വായിക്കാൻ കഴിയും. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു…. എന്നു തുടങ്ങുന്ന വചനങ്ങൾ എല്ലാ നിസ്കാരാനന്തരവും ഉരുവിടുമായിരുന്നു. അല്ലാഹുവിന്റെ

    Tweet 1022 Read More »

    Tweet 1021

    നിസ്കാരം കഴിഞ്ഞാൽ വേഗം മുസല്ല വിട്ടു പോകുന്നത് തിരുനബിﷺയുടെ രീതി ആയിരുന്നില്ല. പ്രത്യേകിച്ചും സുബ്ഹി, അസ്വർ നിസ്കാരങ്ങൾ കഴിഞ്ഞാൽ ഏറെനേരം മുസ്വല്ലയിൽ തന്നെ ഇരിക്കുമായിരുന്നു. ജാബിർ ബിൻ സമുറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം

    Tweet 1021 Read More »

    Tweet 1020

    നിസ്കാരാനന്തനം തിരുനബിﷺ ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കുമായിരുന്നു. ഇമാം മുസ്ലിമും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. പ്രമുഖ സ്വഹാബിയായ ബറാഅ(റ) പറഞ്ഞു. തിരുനബിﷺയുടെ പിന്നിൽ നിസ്കരിക്കുമ്പോൾ വലതുഭാഗത്ത് നിൽക്കാൻ ഞങ്ങൾ പ്രത്യേകം ഇഷ്ടപ്പെടുമായിരുന്നു. അപ്പോൾ അവിടുത്തെ തിരുമുഖം ഞങ്ങളുടെ

    Tweet 1020 Read More »

    Tweet 1019

    തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട പൊതുവായ ചില വായനകൾ കൂടി നമുക്ക് പരിചയപ്പെടാം. നിസ്കാരത്തിലെ എട്ടു ഭാഗങ്ങളിൽ തിരുനബിﷺ പ്രാർഥന നിർവഹിച്ചിരുന്നു. ഒന്ന്, തക്ബീറത്തുൽ ഇഹ്റാമിന് ശേഷം. രണ്ട്, റുകൂഇൽ. മൂന്ന്, റുകൂഇൽ നിന്ന് ഉയർന്നതിനുശേഷം

    Tweet 1019 Read More »

    Tweet 1018

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. സൂറത്തുന്നസ്ർ അവതരിച്ചതിനുശേഷം എല്ലാ നിസ്കാരത്തിനും തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബി ഹംദിക് അല്ലാഹുമ്മഗ്ഫിർലീ… അല്ലാഹുവേ നിന്റെ മഹത്വത്തെ ഞാൻ വാഴ്ത്തുന്നു.

    Tweet 1018 Read More »

    Tweet 1017

    തിരുനബിﷺയുടെ സുജൂദിന്റെ ദൈർഘ്യത്തെക്കുറിച്ചും ഹദീസുകളിൽ വായിക്കാൻ കഴിയും. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. മഹാനായ അനസുബ്നു മാലിക്(റ) ഉമറുബ്നു അബ്ദുൽ അസീസി(റ)നെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. തിരുനബിﷺക്ക് ശേഷം അവിടുത്തെ നിസ്കാരത്തിനു സമാനമായ വിധത്തിൽ ഇതാ

    Tweet 1017 Read More »

    Tweet 1016

    തിരുനബിﷺയുടെ സുജൂദിനെ കുറിച്ചു വായിക്കുമ്പോൾ കൗതുകകരമായ ഒരു അധ്യായം കൂടി നമുക്ക് കടന്നുപോകാനുണ്ട്. ഇമാം അഹ്മദ്(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബിന് ശദ്ദാദ് ബിൻ അല് ഹാദ്(റ) അദ്ദേഹത്തിൻ്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട്

    Tweet 1016 Read More »

    Tweet 1015

    തിരുനബിﷺയുടെ സുജൂദിന്റെ രൂപത്തെക്കുറിച്ച് വിവിധങ്ങളായ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. സുജൂദിലേക്ക് പോകുമ്പോൾ കാൽമുട്ടുകൾ നിലത്തു വെക്കുന്നതിന് മുമ്പ് കൈപ്പത്തികളായിരുന്നു വെച്ചിരുന്നത് എന്ന ഹദീസ് അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ദാറഖുത്നീ(റ) നിവേദനം ചെയ്തതാണ്. എന്നാലും

    Tweet 1015 Read More »

    Tweet 1014

    അഞ്ചുനേരത്തെ നിസ്കാരത്തിലും ഖുനൂത്ത് ഓതിയ സന്ദർഭം തിരുനബിﷺയുടെ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട്. അത് ഒരു ചരിത്രവും അധ്യാപനവും എക്കാലത്തേക്കും ആലോചിക്കാനുള്ള ചില സന്ദേശങ്ങളും നിറഞ്ഞതാണ്. തപിക്കുന്ന മനസ്സോടെ, ഹൃദയം കുറച്ചുകൂടി അല്ലാഹുവിലേക്ക് ചേർത്തുവച്ചു, ഉള്ളറിഞ്ഞ് നടത്തുന്ന

    Tweet 1014 Read More »