mahabba

    Tweet 1404

    ത്വബ്റാനി(റ) ജർഹദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരിക്കൽ ജർഹദ്(റ) തിരുനബിﷺയുടെ അടുക്കൽ വന്നു. അവടുത്തെ മുന്നിൽ ഭക്ഷണമുണ്ടായിരുന്നു. ജർഹദി(റ)ന്റെ വലതുകൈക്ക് പരിക്കേറ്റതിനാൽ അദ്ദേഹം ഇടതുകൈ നീട്ടി. അപ്പോൾ തിരുനബിﷺ ആ മുറിവേറ്റ കൈയിൽ ഊതുകയും, […]

    Tweet 1404 Read More »

    Tweet 1403

    വാഖിദി(റ), ഉബയ്യ് ബിൻ അബ്ബാസ് ബിൻ സഹ്ല് ബിൻ സഅദ് അസ്സായിദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അബൂ ഉസൈദ്(റ), അബൂ ഹുമൈദ്(റ), അബൂ സഹ്ല് ബിൻ സഅദ്(റ) എന്നിവരുൾപ്പെടെ തിരുനബിﷺയുടെ അനുചരന്മാരിൽ പലരും ഇപ്രകാരം

    Tweet 1403 Read More »

    Tweet 1402

    അസ്മാ ബിൻത് അബൂബക്കർ(റ) ഹജ്ജാജ് ബിൻ യൂസുഫി(റ)നോട് ഇപ്രകാരം പറഞ്ഞതായി അബുൽ ഖാസിം അൽ-ബഗവി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ കൊമ്പ് വെക്കുകയും ആ രക്തം എന്റെ മകൻ അബ്ദുല്ലാഹിബ്നു സുബൈറി(റ)ന് നൽകുകയും ചെയ്തു. അദ്ദേഹം

    Tweet 1402 Read More »

    Tweet 1401

    ഉമ്മു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു: ഞാൻ എന്റെ സഹോദരനോടൊപ്പം തിരുനബിﷺയുടെ അടുത്തേക്ക് ഹിജ്റ പോയി. എന്റെ സഹോദരൻ മക്കയിൽ വെച്ച് തന്റെ പണം മറന്നുപോയി. അത് എടുക്കാൻ തിരിച്ചുപോയപ്പോൾ എന്റെ ഭർത്താവ് അവനെ കൊന്നു.

    Tweet 1401 Read More »

    Tweet 1400

    ഇമാം ബുഖാരി(റ)യും മറ്റുള്ളവരും മിസ്‌വർ ബിൻ മഖ്‌റമ(റ), മർവാൻ ബിൻ ഹകം(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഹുദൈബിയ വർഷത്തിൽ തിരുനബിﷺ മക്കയിലെ കഅ്ബ സന്ദർശിക്കാനായി പുറപ്പെട്ടു. യുദ്ധം ചെയ്യുക എന്നത് അവിടുത്തെ ഉദ്ദേശ്യമായിരുന്നില്ല.

    Tweet 1400 Read More »

    Tweet 1399

    തിരുനബിﷺ തങ്ങളുടെ തിരുകരങ്ങൾ കൊണ്ട് അനുചരന്മാരുടെ മുഖത്ത് തടവിയപ്പോൾ ഉണ്ടായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ലഘു വായനയാണിത്. ബനൂ ബക്കാഅ് ഗോത്രത്തിൽ നിന്ന് മുആവിയ ബിൻ സൗറും(റ) മകൻ ബിശ്റും(റ) തിരുനബിﷺയുടെ അടുക്കൽ വന്നു.

    Tweet 1399 Read More »

    Tweet 1398

    ഇമാം ബുഖാരി(റ) താരീഖിലും ഇബ്നു സഅദ്(റ), ബൈഹഖി(റ) എന്നിവരും മദ്‌ലൂക് അബൂ സുഫിയാനി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ യജമാനന്മാരോടൊപ്പം തിരുനബിﷺയുടെ അടുക്കൽ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അപ്പോൾ

    Tweet 1398 Read More »

    Tweet 1397

    തിരുനബിﷺയുടെ കരസ്പർശത്താൽ മുടിയിൽ ദൃശ്യമായ അനുഗ്രഹങ്ങൾ സംബന്ധിച്ച വായനയാണിത്. അബൂ തുഫൈലി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺയുടെ കാലത്ത് ഒരാൾക്ക് ഒരു ആൺകുട്ടി ജനിച്ചു. അദ്ദേഹം കുഞ്ഞിനെ നബിﷺയുടെ അടുത്തു കൊണ്ടുവന്നു. തിരുനബിﷺ

    Tweet 1397 Read More »

    Tweet 1396

    അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) നല്ല പരമ്പരയോടെ ഉസാമ ബിൻ സൈദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. റൗഹാഅ് താഴ്‌വരയിൽ എത്തിയപ്പോൾ, തിരുനബിﷺയെ ലക്ഷ്യമാക്കി വരുന്ന ഒരു സ്ത്രീയെ അദ്ദേഹം

    Tweet 1396 Read More »

    Tweet 1395

    അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) ഗൈലാൻ ബിൻ സലമ അൽ സഖഫി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ ഒരിടത്ത് വിശ്രമിക്കാൻ ഇറങ്ങിയപ്പോൾ ഒരു സ്ത്രീ തൻ്റെ മകനുമായി വന്നു

    Tweet 1395 Read More »