mahabba

    Tweet 301

    പോരാട്ടക്കളത്തിൽ ആയുധപ്രയോഗങ്ങളുടെ നടുവിൽ അദ്ഭുതകരമായി നബിﷺ നിലകൊണ്ടു. മുഹാജിറുകളിലൊരാൾ പറയുന്നതായി നാഫിഉ ബിൻ ജുബൈർ(റ) നിവേദനം ചെയ്യുന്നു : “ഉഹ്ദ് രണാങ്കണത്തിന് ഞാൻ സാക്ഷ്യം വഹിച്ചു. തലങ്ങും വിലങ്ങും അവിടുത്തെ നേരെ അമ്പുകൾ വരുന്നു. […]

    Tweet 301 Read More »

    Tweet 300

    ഐനൈൻ പർവതത്തിന്റെ ഭാഗത്ത് നിന്ന് ജുആൽ ബിൻ സുറാഖയുടെ രൂപത്തിൽ പിശാച് അലറിവിളിച്ചു. ”മുഹമ്മദ്ﷺ കൊല്ലപ്പെട്ടു” ആവർത്തിച്ചാവർത്തിച്ചു വിളിച്ചു പറഞ്ഞു. പോർക്കളത്തിൽ ശക്തമായിപ്പോരടിച്ച വ്യക്തിയായിരുന്നു ജുആൽ. അയാളുടെ രൂപത്തിൽ വന്ന് പറഞ്ഞതിനാൽ കേട്ടവർക്കും കണ്ടവർക്കും

    Tweet 300 Read More »

    Tweet 299

    മുശ്‌രിക്കുകൾ പടക്കളത്തിൽ നിന്ന് ചിതറിത്തെറിക്കുന്നത് അബ്ദുല്ലാഹിബിനു ജുബൈറി(റ)ന്റെ നേതൃത്വത്തിലുള്ള അമ്പെയ്ത്തുകാർ നോക്കി നിന്നു. യുദ്ധം അവസാനിച്ചു വെന്ന് അവർ വിചാരിച്ചു. കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. “അല്ലയോ ജനങ്ങളേ, ‘ഗനീമത് ‘ അഥവാ സമരാർജിതസ്വത്ത് സമാഹരിച്ചോളൂ. ശത്രുക്കളെ

    Tweet 299 Read More »

    Tweet 298

    ഉഹ്ദ് പർവതത്തിന്റെ താഴ്‌വാരത്ത് പൊരിഞ്ഞ പോരാട്ടം അരങ്ങേറി. നബിﷺയുടെ നിർദേശപ്രകാരം അലി (റ) പതാകയുമായി മുന്നോട്ട് നീങ്ങി. നബിﷺ അപ്പോൾ അൻസ്വാറുകളുടെ കൂടെയായിരുന്നു. മുശ്‌രിക്കുകളുടെ പതാകവാഹകനായ ത്വൽഹത് ബിൻ അബീത്വൽഹ അലമുറയിട്ട് വിളിച്ചു ചോദിച്ചു,

    Tweet 298 Read More »

    Tweet 297

    തുടർന്ന് നബിﷺ ഒരു ഖഡ്ഗം പുറത്തെടുത്തു. അടുത്ത് നിന്ന അനുയായികൾ അതിന് വേണ്ടി നീങ്ങി. ഉടനെ അവിടുന്നു ചോദിച്ചു, “ആരാണിതിന്റെ ബാധ്യത നിറവേറ്റും വിധം ഏറ്റെടുക്കുക?” അപ്പോഴെല്ലാവരും നീട്ടിയ കൈ പിൻവലിച്ചു. നബിﷺ വാളാർക്കും

    Tweet 297 Read More »

    Tweet 296

    നബിﷺയുടെ സൈന്യത്തിന് ജൂതന്മാരെക്കുറിച്ച് കൂടി ആലോചിക്കേണ്ടിയിരുന്നു. നേരത്തെ അവരുമായുണ്ടാക്കിയ കരാര്‍ പ്രകാരം മദീനാ നഗരത്തെ സംരക്ഷിക്കാന്‍ അവര്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. പക്ഷേ, അവരില്‍ ഭൂരിപക്ഷവും പൊരുതാന്‍ വിസമ്മതിച്ചു. ‘യുദ്ധപ്പുറപ്പാട് തീരുമാനിച്ചത് ശനിയാഴ്ചയാണ് ‘ എന്ന

    Tweet 296 Read More »

    Tweet 295

    നബിﷺ സൈന്യത്തെ അഭിസംബോധനം ചെയ്തു. “അല്ലയോ ജനങ്ങളേ, അല്ലാഹു എന്നോട് വസ്വിയ്യത്ത് ചെയ്തത് ഞാൻ നിങ്ങളോടും വസ്വിയ്യത്ത് ചെയ്യുന്നു. അവൻ കൽപ്പിച്ച കാര്യങ്ങൾ നിർവഹിക്കുകയും നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയുക. നിങ്ങൾ

    Tweet 295 Read More »

    Tweet 294

    നബിﷺ സൈന്യത്തെ നിരീക്ഷിച്ചു കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. ബിലാൽ (റ) മഗ്‌രിബിന്റെ വാങ്ക് കൊടുത്തു. മഗ്‌രിബ് നിസ്ക്കാരത്തിനു നബിﷺ നേതൃത്വം നൽകി. ശേഷം ഇശാഇന്റെ സമയമായപ്പോൾ ബിലാൽ (റ) തന്നെ വാങ്ക് കൊടുക്കുകയും നബിﷺ തന്നെ

    Tweet 294 Read More »

    Tweet 293

    നബിﷺ യുടെ മുമ്പിൽ അനുചരന്മാർ ആവേശപൂർവം നിൽക്കുകയാണ്. ഞങ്ങൾക്ക് സ്വർഗം പ്രാപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ പ്രവാചകരേ!ﷺ നുഅ്മാനുബിൻ മാലിക് (റ) പറഞ്ഞു; “നബിﷺ ചോദിച്ചു, അതെന്തേ?” ” ഞാൻ അല്ലാഹുവിലും അവൻ്റെ തിരുദൂതരിﷺലും വിശ്വസിക്കുന്നു.

    Tweet 293 Read More »

    Tweet 292

    ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധത്തിന്റെ നാൾവഴികൾ പ്രമാണങ്ങളിൽ നിന്ന് നേരെ ചൊവ്വെ വായിക്കുകയാണല്ലോ? ഉയർന്നു വന്ന സാഹചര്യങ്ങളെയും പ്രതിരോധത്തിലൂടെ സാധിച്ചെടുത്ത നന്മകളേയും വിലയിരുത്തുക കൂടി ചെയ്യുമ്പോഴേ സാമൂഹിക നിർമിതിയിൽ ഈ ഇടപെടലുകളുടെ പ്രാധാന്യം ബോധ്യമാവുകയുള്ളൂ. മക്കയിൽ

    Tweet 292 Read More »