mahabba

    Tweet 512

    തബൂക്കിലെ അരുവികളിൽ നിന്ന് വെള്ളമുപയോഗിച്ച ശേഷം നബിﷺ മുആദി(റ)നെ വിളിച്ചു. അല്ലയോ മുആദേ(റ).. നിങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകിയാൽ ഇവിടെ ഉദ്യാനങ്ങളും തോട്ടങ്ങളും അരുവികളും സസ്യലതാദികളും നിറഞ്ഞുനിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വരണ്ടു കിടന്നിരുന്ന […]

    Tweet 512 Read More »

    Tweet 511

    മറ്റു പല സന്ദർഭങ്ങളിലെയും പോലെ തബൂക്ക് വേളയിലും നിരവധി അമാനുഷിക സംഭവങ്ങൾ ഉണ്ടായി. സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾ കടന്നു മുന്നോട്ടുപോകുമ്പോൾ വെള്ളം ലഭിക്കാതെ ആളുകൾ പ്രയാസത്തിലായി. മാർഗ്ഗങ്ങൾ ഒന്നും കാണാതെ വന്നപ്പോൾ എല്ലാവരും നേരിട്ട്

    Tweet 511 Read More »

    Tweet 510

    തബൂക്കിലേക്കുള്ള സഞ്ചാര മധ്യേ നബിﷺ സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇറങ്ങി. നിസ്കാരത്തിനു വേണ്ടിയുള്ള വിളിയാളങ്ങൾ മുഴക്കി. സമൂദ് ഗോത്രത്തിന്റെ പഴയ വാസസ്ഥലങ്ങളിലേക്ക് സ്വഹാബികൾ കടന്നുപോയി. അപ്പോൾ തിരുനബിﷺ വിളിച്ചു ചോദിച്ചു. അല്ലാ.. അല്ലാഹുവിന്റെ കോപം

    Tweet 510 Read More »

    Tweet 509

    ഇബ്നു മസ്ഊദ് (റ) ഒപ്പം കരുതിയിരുന്ന കഫൻ പുടവ പുറത്തെടുത്തു.അബൂദർ അൽ ഗിഫാരി(റ)യുടെ മരണാനന്തര ചടങ്ങുകൾ ആ യാത്ര സംഘം നിർവഹിച്ചു. മഹാനവർകളുടെ കുടുംബത്തെയും കൂട്ടി മദീനയിലേക്ക് തിരിച്ചു. ഉസ്മാൻ ബിൻ അഫാൻ (റ)ആയിരുന്നുവല്ലോ

    Tweet 509 Read More »

    Tweet 508

    തബൂക്കിലേക്കുള്ള യാത്രയിലെ ശോഭനമായ ഒരു ചിത്രമാണ് അബൂദർ അൽ ഗിഫാരി(റ) അടയാളപ്പെടുത്തിയത്. തബൂക്ക് സൈനിക സഞ്ചാരത്തിന്റെ ചരിത്രം വായിക്കുമ്പോൾ കൗതുകകരമായ ഒരു രംഗം കൂടിയാണിത്. നബിﷺയും അനുയായികളും തബൂക്കിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, യാത്രയിൽ ഒപ്പം

    Tweet 508 Read More »

    Tweet 507

    മറ്റു സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ചില സമീപനങ്ങളായിരുന്നു തബൂക്ക് മുന്നേറ്റത്തിൽ നബിﷺ സ്വീകരിച്ചത്. സാധാരണ തിരുനബിﷺ നടത്തിയ സൈനിക നീക്കങ്ങളിൽ ഒന്നും സഞ്ചരിക്കേണ്ട ദിശയോ നീക്കത്തിന്റെ ലക്ഷ്യമോ അഭിമുഖീകരിക്കേണ്ട ശത്രുവിനെ കുറിച്ചുള്ള

    Tweet 507 Read More »

    Tweet 506

    നബിﷺയുടെ ആഹ്വാനത്തെ വിശ്വാസികൾ ആവേശപൂർവം ഏറ്റെടുത്തു. സമ്പന്നർ അവരുടെ കഴിവിന്റെ പരമാവധി സഹായങ്ങൾ ചെയ്തു. ദരിദ്രർ അവരെക്കൊണ്ട് കഴിയുന്ന ചില്ലറ സംഭാവനകൾ സമർപ്പിച്ചു. അതിനിടയിൽ കപട വിശ്വാസികൾ അവരുടെ ശൈലി പുറത്തെടുത്തു. സമ്പന്നരുടെ സംഭാവനകൾ

    Tweet 506 Read More »

    Tweet 505

    നബിﷺ അനുയായികളെ അഭിസംബോധന ചെയ്തു. അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ചു. ഏറ്റവും അനിവാര്യമായ ഈ ഘട്ടത്തിൽ സഹായിക്കുന്നതിന്റെ മാഹാത്മ്യം വിശദീകരിച്ചു. എല്ലാ അനുയായികളും ആവേശപൂർവ്വം ഏറ്റെടുത്തു. ഏറ്റവും കൂടുതൽ ഉത്സാഹത്തോടെ ആദ്യം മുന്നോട്ടുവന്നത്

    Tweet 505 Read More »

    Tweet 504

    മക്കാ വിജയവും ഹുനൈനിലെ മുന്നേറ്റവും ത്വാഇഫ് ജയിച്ചടക്കിയതും വിശ്വാസികൾക്ക് വലിയ ആത്മ വീര്യം നൽകി. വിജയപതാകയുമേന്തി അവർ മദീനയിലേക്ക് മടങ്ങി. ഈ മുന്നേറ്റ സഞ്ചാരങ്ങൾ ലോകത്ത് മുഴുവൻ ചർച്ചയായി. ധർമ്മത്തെയും ഇസ്ലാമിനെയും സ്നേഹിക്കുകയും ആഗ്രഹിക്കുകയും

    Tweet 504 Read More »

    Tweet 503

    നബിﷺ സംസാരമാരംഭിച്ചു. അല്ലയോ അന്‍സ്വാറുകളേ, യുദ്ധസമ്പത്ത് വിതരണം ചെയ്തതില്‍ നിങ്ങൾ അസംതൃപ്തി പ്രകടിപ്പിച്ചത് ഞാൻ അറിഞ്ഞു. ഞാന്‍ നിങ്ങളുടെ അടുത്തു വരുന്ന കാലത്ത് നിങ്ങള്‍ തികഞ്ഞ വഴികേടിലായിരുന്നില്ലേ? ഞാന്‍ വഴിയല്ലേ അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കിയത്.

    Tweet 503 Read More »