mahabba

    Tweet 813

    തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ചുള്ള വർത്തമാനങ്ങളാണ് ഇനി നമുക്ക് പങ്കുവെക്കാനുള്ളത്. ഇമാം അഹ്മദും(റ) മറ്റും മഹതി ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. “ബുയൂതുസ്സുഖ്’യ”യിൽ നിന്ന് നബിﷺക്ക് വെള്ളം ശേഖരിച്ചു കൊണ്ടുവരുമായിരുന്നു. മദീനയിൽ നിന്ന് രണ്ടുദിവസത്തെ വഴി ദൂരമുള്ള […]

    Tweet 813 Read More »

    Tweet 812

    മഹാനായ സ്വഹാബി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ജവനയിൽ നെയ്യും മറ്റും ഒഴിച്ചു പാചകം ചെയ്ത ഏഴ് ഉടുമ്പുകൾ നബിﷺക്ക് സമ്മാനമായി ലഭിച്ചു. നബിﷺ അനുയായികളോട് കഴിക്കാൻ പറയുകയും അവിടുന്ന് വിട്ടുനിൽക്കുകയും ചെയ്തു.

    Tweet 812 Read More »

    Tweet 811

    അബ്ദുല്ലാഹിബ്നു വഹബ്(റ) നിവേദനം ചെയ്യുന്നു. അബൂ സഖ്ർ(റ) പറയുന്നത് ഞാൻ കേട്ടു. ബദാമും ധാന്യ പൊടിയും ചേർത്ത ഒരു ഭക്ഷണം തിരുനബിﷺയുടെ മുമ്പിൽ കൊണ്ടുവന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ കൊണ്ടുവന്നവർ ഭക്ഷണത്തെ പരിചയപ്പെടുത്തി. ഇത് അമിതവ്യയം

    Tweet 811 Read More »

    Tweet 810

    തിരുനബിﷺയുടെ ഭക്ഷണത്തളികയിലൂടെയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രിയത്തോടെ സ്വീകരിക്കുകയും സന്തോഷത്തോടെ കഴിക്കുകയും ചെയ്ത പല ഭക്ഷണത്തെക്കുറിച്ചും നമ്മൾ വായിച്ചു കഴിഞ്ഞു. എന്നാൽ അവിടുത്തേക്ക് അത്ര താല്പര്യമില്ലാതിരുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള പരാമർശവും ഹദീസുകളിൽ വന്നിട്ടുണ്ട്. അബൂ

    Tweet 810 Read More »

    Tweet 809

    ഇമാം മാലിക്ക്(റ), ഇമാം അഹ്മദ്(റ) തുടങ്ങി നിരവധി നിവേദകന്മാർ ഉദ്ദരിക്കുന്നു. അനസ്(റ) പറഞ്ഞു. ഒരു തുന്നൽക്കാരൻ ഒരിക്കൽ നബിﷺയെ സൽക്കാരത്തിന് ക്ഷണിച്ചു. ഞാനും നബിﷺയോടൊപ്പം പോയി. ബാർലിയുടെ റൊട്ടിയും ഉണക്ക മാംസവും ചുരങ്ങയും ചേർത്തുണ്ടാക്കിയ

    Tweet 809 Read More »

    Tweet 808

    അനസി(റ)ൽ നിന്ന് അബൂശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഞാൻ പച്ച കാരക്ക കൊണ്ടുവന്നു കൊടുക്കുമ്പോൾ റുതബ് കഴിക്കുകയും മുദന്നബ് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. പഴുപ്പിനോട് അടുത്തതാണ് റുതബ് അതിനുമുമ്പുള്ള ഘട്ടത്തിലെ കാരക്കയാണ് മുദന്നബ്. ഇമാം മാലിക്(റ)

    Tweet 808 Read More »

    Tweet 807

    ഇമാം അഹ്മദും(റ) ഇബ്നു മാജ(റ)യും നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. എന്നെ എന്റെ ഉമ്മ ഒരുപാത്രം ഈത്തപ്പഴവുമായി തിരുനബിﷺയുടെ അടുക്കലേക്ക് പറഞ്ഞുവിട്ടു. അതിൽ നിന്ന് ഒരു പിടിയെടുത്ത് അവിടുത്തെ പത്നിമാർക്ക് കൊടുത്തു. ബാക്കിയുള്ളത് തിരുനബിﷺ

    Tweet 807 Read More »

    Tweet 806

    മഹാനായ ഇബ്നു അബ്ബാസ്(റ) പറയുന്നു. അറഫാ ദിവസം തിരുനബിﷺക്ക് ഉറുമാൻ പഴം ലഭിച്ചു. അവിടുന്ന് ഭക്ഷിക്കുകയും ചെയ്തു. തിരുനബിﷺ ഒരു പാത്രത്തിൽ ബറി കഴിക്കുന്നത് കണ്ടു എന്ന് ബറാഅ് ബിന്‍ ആസിബ്(റ) പറയുന്നു. ജാബിറി(റ)ൽ

    Tweet 806 Read More »

    Tweet 805

    അനസി(റ)ൽ നിന്ന് ഇബിനു സഅദ്(റ) ഉദ്ദരിക്കുന്നു. തിരുനബിﷺക്ക് ഈത്തപ്പഴം സമ്മാനമായി ലഭിച്ചു. വിശപ്പു കാരണമായി അവിടുന്ന് മുട്ടുകുത്തി നിന്ന് ഭക്ഷിക്കുന്നത് ഞാൻ കണ്ടു. അലിയ്യ ബിൻ അൽ അസീർ(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ ഈത്തപ്പഴം കഴിക്കുകയും

    Tweet 805 Read More »

    Tweet 804

    തിരുനബിﷺക്ക് ഈത്തപ്പഴത്തോടും കാരക്കയോടും പ്രത്യേക താൽപര്യമായിരുന്നു. മഹതി ആഇശ(റ)യും മഹാനായ അനസും(റ) സംയുക്തമായ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലയോ ആഇശ(റ) ഈത്തപ്പഴം ലഭിച്ചാൽ എന്നോട് സുവിശേഷം

    Tweet 804 Read More »