mahabba

    Tweet 1244

    ജുഡീഷ്യറിയുടെ അധ്യായത്തിൽ ചേർത്തു വായിക്കേണ്ട തിരുനബിﷺയുടെ അധ്യാപനങ്ങളിൽ ചിലത് നമുക്കിവിടെ ഉദ്ധരിക്കാം. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു. വഞ്ചകന്റെയോ വഞ്ചകയുടെയോ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അതുപോലെ, […]

    Tweet 1244 Read More »

    Tweet 1243

    “തെളിവ് വാദിയുടെ ബാധ്യതയാണ്. സത്യപ്രതിജ്ഞ പ്രതിയുടെ ബാധ്യതയും.” ഈ ഹദീസ് അടിസ്ഥാനപരമായി ഇസ്‌ലാമിക നിയമവ്യവസ്ഥയിലെ ജുഡീഷ്യറി അഥവാ വിധി നിർണ്ണയ തത്വമാണ്. അൽ-ബയ്യിനത്തു അലൽ മുദ്ദഈ. വാദിയുടെ ഏതെങ്കിലും അവകാശം ഉന്നയിച്ച് കേസ് നൽകുന്നയാൾ,

    Tweet 1243 Read More »

    Tweet 1242

    അംറ് ഇബ്നു ശുഐബ്(റ)വിൽ നിന്ന് നിവേദനം. ബനൂ മുദ്ലജ് ഗോത്രക്കാരനായ ഖതാദ എന്ന് പേരുള്ള ഒരാൾ തൻ്റെ മകനെ വാളുകൊണ്ട് എറിഞ്ഞു അല്ലെങ്കിൽ വെട്ടി. അത് അവൻ്റെ കാൽമുട്ടിനോ കണങ്കാലിനോ കൊണ്ടു. ആ മുറിവിൽ

    Tweet 1242 Read More »

    Tweet 1241

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സഹ്‌ലും(റ) മുഹയ്യീസത്തും(റ) തങ്ങൾക്കുണ്ടായ പട്ടിണി കാരണം ഖൈബറിലേക്ക് പുറപ്പെട്ടു. അപ്പോൾ മുഹയ്യീസത്തി(റ)ന് വിവരം ലഭിച്ചു. അബ്ദുല്ലാഹ്(റ) കൊല്ലപ്പെടുകയും ഒരു കിണറ്റിലോ ജലാശയത്തിലോ എറിയപ്പെടുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ജൂതന്മാരുടെ

    Tweet 1241 Read More »

    Tweet 1240

    ന്യായവിധിയുടെയും വിധികൽപ്പനകളുടെയും അദ്ധ്യായങ്ങൾ വായിച്ചു പോകുമ്പോൾ അലിയ്യ് ബിനു അബീത്വാലിബി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെ വായിക്കാം. തിരുനബിﷺ എന്നെ യമനിലേക്ക് അയച്ചു. അപ്പോൾ ഞാൻ ഒരു ഗോത്രത്തെ കണ്ടു. അവർ

    Tweet 1240 Read More »

    Tweet 1239

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ആരെങ്കിലും ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്താൽ, അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി താഴേക്ക് ചാടിക്കൊണ്ടിരിക്കും. ആരെങ്കിലും വിഷം

    Tweet 1239 Read More »

    Tweet 1238

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കാലത്ത് അബ്ദുല്ലാഹ്(റ) എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തെ ‘ഹിമാർ’ അഥവാ കഴുത എന്ന് വിളിച്ചിരുന്നു. അദ്ദേഹം അല്ലാഹുവിൻ്റെ റസൂലിﷺനെ ചിരിപ്പിക്കുമായിരുന്നു. തിരുനബിﷺ അദ്ദേഹത്തിന് മദ്യപിച്ചതിന്

    Tweet 1238 Read More »

    Tweet 1237

    മഹതി ആഇശ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. കാൽ ദീനാറിന് മേലെയുള്ള മോഷ്ടാവിന്റെ കരം ഛേദിക്കുക ശിക്ഷാ നടപടിയായി തിരുനബിﷺ പ്രഖ്യാപിച്ചിരുന്നു. ശരീഅത്തിലെ ഈ കൈവെട്ടൽ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും ഈ ശിക്ഷ

    Tweet 1237 Read More »

    Tweet 1236

    കാരുണ്യവും മനുഷ്യപ്പറ്റും നിറഞ്ഞ നിയമസമീപനങ്ങളായിരുന്നു തിരുനബിﷺ മുന്നോട്ടുവച്ചത്. ശിക്ഷാ നടപടികൾ ഏറ്റുവാങ്ങുന്നതിനു മുമ്പ് ഒരാൾക്ക് നന്നാകാനുള്ള ഏതെല്ലാം അവസരമുണ്ടോ അതെല്ലാം തുറന്നുകൊടുക്കുക തിരുനബിﷺയുടെ രീതിയായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു.

    Tweet 1236 Read More »

    Tweet 1235

    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ഭ്രാന്തിയായ സ്ത്രീയെ ഉമറി(റ)ൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ വ്യഭിചാരം ചെയ്തിരുന്നു. അദ്ദേഹം ചിലരുമായി അതിൻ്റെ വിധി ചർച്ചചെയ്തു. എന്നിട്ട് അവളെ കല്ലെറിയാൻ

    Tweet 1235 Read More »