Tweet 1500

    Tweet 1500
    July 24, 2026 • Friday
    Post Header

    വിധി വിശ്വാസത്തെ തള്ളിക്കളയുന്നവരെ കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെയാണ്. അനസ്(റ)വിൽ നിന്ന് അബുനഈം(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. വിധി വിശ്വാസത്തെ തള്ളിക്കളയുന്ന ഖദരിയ്യാക്കളുടെ തുടക്കം മജൂസിയ്യത്തും അഥവാ അഗ്നിപൂജകർക്ക് സമാനമായ അവസ്ഥയും ഒടുക്കം സിന്ദീഖിയ്യത്തും അഥവാ നിരീശ്വരത്വവുമാണ്.

    ഇമാം ബുഖാരി(റ) ‘അൽ-താരീഖ്’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഖദരിയ്യത്തുകാർ ഈ സമുദായത്തിലെ. അഗ്നിപൂജകരാണ്.” അബൂദാവൂദ്(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവർ ഇബ്‌നു ഉമർ(റ)വിൽ നിന്നും, നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ഖദരിയ്യത്തുകാർ ഈ സമുദായത്തിലെ മജൂസികളാണ്. അവർ രോഗികളായാൽ നിങ്ങളവരെ സന്ദർശിക്കരുത്, അവർ മരണപ്പെട്ടാൽ അവരുടെ ജനാസയിൽ നിങ്ങൾ പങ്കെടുക്കരുത്.”

    ഇബ്‌നു അദിയ്യ്(റ) ‘അൽ-കാമിൽ’ എന്ന ഗ്രന്ഥത്തിൽ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “നന്മയും തിന്മയും ഞങ്ങളുടെ കൈകളിലാണ് എന്ന് പറയുന്ന ഖദരിയ്യത്തുകാർക്ക് എന്റെ ശിപാർശയിൽ യാതൊരു ഓഹരിയുമുണ്ടായിരിക്കില്ല. ഞാൻ അവരിൽ പെട്ടവനല്ല, അവർ എന്നിൽ പെട്ടവരുമല്ല.”

    ഇമാം അഹ്‌മദി(റ)ന്റെ മകൻ അബ്ദുല്ലാഹ് ‘സവാഇദുൽ മുസ്‌നദ്’ എന്ന ഗ്രന്ഥത്തിലും ഇമാം ബൈഹഖി(റ)യും അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു.

    “അവസാനകാലത്ത് ‘റാഫിദഃ’ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടർ പുറത്തുവരും. അവർ ഇസ്‌ലാമിനെ തള്ളിക്കളയും.”

    മറ്റൊരു നിവേദനത്തിൽ: “അവർ ഇസ്‌ലാമിനെ പുറന്തള്ളും. അതിനാൽ നിങ്ങൾ അവരോട് പോരാടുക. കാരണം, അവർ മുശ്‌രിക്കുകളാകുന്നു.

    ഇമാം ഖതീബ്(റ) ‘അൽ-താരീഖ്’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “വിധിയിൽ അവിശ്വസിക്കുകയും തെറ്റുകളുടെ ഉത്തരവാദിത്തം പൂർണ്ണമായും അടിമകളുടെ മേൽ ചുമത്തുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെക്കുറിച്ച് കേൾക്കാതെ നീ മരണപ്പെടുകയില്ല. അവർ തങ്ങളുടെ വാദങ്ങൾ ക്രിസ്ത്യാനികളിൽ നിന്നാണ് കടം കൊണ്ടത്. അതിനാൽ, അവരിൽ നിന്ന് മാറി അല്ലാഹുവിലേക്ക് തിരിഞ്ഞു നിൽക്കുക.”

    ബസ്സാർ(റ), ഇബ്‌നു അബീ ഹാതിം(റ), ഉഖൈലി(റ), ത്വബ്റാനി(റ), ഇബ്‌നു അസാകിർ(റ) എന്നിവർ ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്തു.

    ഇമാം ത്വബ്റാനി(റ) അബൂ ഖതാദ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “എന്റെ ഉമ്മത്തിന്റെ നാശം മൂന്ന് കാര്യങ്ങളിലാണ്: വംശീയതയിലും ഖദരിയ്യത്തിലും…”

    ഈ പറയപ്പെട്ട നിവേദനത്തെ കുറിച്ച് നിരൂപണങ്ങൾ ഉണ്ട്.

    ഇമാം ഹാകിം(റ) തന്റെ ‘താരീഖിൽ’ അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. ഈമാൻ എന്നത് പ്രവൃത്തിയില്ലാത്ത വെറും വാക്ക് മാത്രമാണ് എന്ന് പറയുന്ന മുർജിഅത്തുകാർ എഴുപത് പ്രവാചകന്മാരുടെ നാവുകളിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു.”

    ഇമാം ദാറഖുത്‌നി(റ) ‘അൽ-ഇലൽ’ എന്ന ഗ്രന്ഥത്തിൽ അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “ഖദരിയ്യത്തുകാരെ എഴുപത് പ്രവാചകന്മാരുടെ നാവുകളിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു.”

    ഇമാം തബറാനി(റ) ‘അൽ-കബീർ’ൽ ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “എനിക്ക് ശേഷമുള്ള കാലത്ത്, അല്ലാഹുവിന്റെ വിധിയെ തള്ളിക്കളയുകയും പാപങ്ങളുടെ ഉത്തരവാദിത്തം അവ അവന്റെ അടിമകളുടെ മേൽ മാത്രം ചുമത്തുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ നീ കണ്ടുമുട്ടിയേക്കാം. അവർ തങ്ങളുടെ ആ വാദം ക്രിസ്തുമതത്തിൽ നിന്ന് കടംകൊണ്ടതാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അവരിൽ നിന്ന് നീ അല്ലാഹുവിലേക്ക് വേർപെട്ടു നിൽക്കുക.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 9
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...