Tweet 1258

    Tweet 1258
    November 23, 2025 • Sunday
    Post Header

    അബൂ ദർദാഅ്(റ), അബൂ ഉമാമ(റ), വാസിലത്ത് ബ്നു അസ്ഖഅ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. അല്ലാഹുവിൻ്റെ റസൂലിﷺനോട് ചോദിക്കപ്പെട്ടു: ആരാണ് വിജ്ഞാനത്തിൽ അടിയുറച്ചവർ അഥവാ അൽ-റാസിഖൂന ഫിൽ ഇൽമ് ?” അല്ലെങ്കിൽ ദൃഢജ്ഞാനമുള്ളവർ ആരാണെന്ന്? അവിടുന്ന് പറഞ്ഞു: “കണ്ണിന് കുളിർമ്മ ലഭിക്കുകയും നാവ് സത്യം പറയുകയും ഗുഹ്യസ്ഥാനവും വയറും പാപങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്തവനാണ് അത്. അവനാണ് വിജ്ഞാനത്തിൽ അടിയുറച്ചവൻ.”

    വിജ്ഞാനത്തിൽ അടിയുറച്ചവർ – അവർ അല്ലാഹുവെക്കുറിച്ചും അവൻ്റെ ഗ്രന്ഥത്തെക്കുറിച്ചുമുള്ള അറിവും/ഫഹ്മും ജ്ഞാനവും മഅ്’രിഫയും ഉള്ളവരാണ്. വിജ്ഞാനത്തിൽ പ്രവേശിച്ചവരും, അവരുടെ അറിവിനെ ഒരു സംശയവും കടന്നു ചെല്ലാത്ത വിധം ഉറപ്പിച്ചവരുമാണവർ.

    അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ മുതശാബിഹ് അഥവാ സൂചനകളുള്ളതും അവ്യക്തവുമായ കാര്യങ്ങളിൽ അവരുടെ അറിവ് എത്തിച്ചേർന്നത്, അവർ അതിൽ വിശ്വസിക്കുകയും അംഗീകരിക്കുകയും അതിൻ്റെ അർത്ഥത്തിൽ ആഴത്തിൽ കടന്നു ചെല്ലാതിരിക്കുകയും, അതിനെ നിഷേധിക്കാതിരിക്കുകയും ചെയ്തു എന്നതാണ്. അതിൻ്റെ വ്യാഖ്യാനത്തെക്കുറിച്ചോ അതിലൂടെ ഉദ്ദേശിക്കപ്പെട്ടതിനെക്കുറിച്ചോ അറിയാതെയാണെങ്കിലും അവർ അങ്ങനെ ചെയ്തു.

    അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലിﷺനോട് സൂറത്തു ആലു ഇംറാൻ: പതിനാലാം വചനത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: “ഖിൻത്വാർ എന്നത് രണ്ടായിരം ഊഖിയ്യ ആണ്.”

    അസ്സജ്ജാജ്(റ) പറഞ്ഞു: ‘ഖിൻത്വാർ’ എന്ന പദം ഒരു വസ്തുവിനെ ബന്ധിപ്പിക്കുന്നതിലും ഉറപ്പിക്കുന്നതിലും നിന്നാണ് എടുത്തിട്ടുള്ളത്. ഇവിടെ, ‘ഖിൻത്വാർ’ എന്നത് വലിയൊരു സമ്പത്ത് എന്ന അർത്ഥത്തിലാണ്. വിവിധതരം ദുരിതങ്ങളെ പ്രതിരോധിക്കുന്നതിൽ ഒരു വ്യക്തിക്ക് അതിലൂടെ ഉറപ്പ് ലഭിക്കുന്നു.
    അബൂ ഉബൈദ(റ) അറബികളെ ഉദ്ധരിച്ച് ഇപ്രകാരം പറയുന്നു: “അതൊരു പരിധി നിശ്ചയിക്കാനാവാത്ത തൂക്കമാണ്.” ഇതാണ് ശരിയായ അഭിപ്രായം എന്ന് പറയാനും ന്യായങ്ങളുണ്ട്.

    എന്നാൽ ഖിൻത്വാറിൻ്റെ അളവുകൾ സംബന്ധിച്ച അഭിപ്രായങ്ങളിൽ ചില ആളുകൾ അതിന് ഒരു പരിധി നിശ്ചയിക്കാൻ ശ്രമിച്ചിട്ടുണ്ട്. അബൂ ഹുറൈറ(റ) തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഖിൻത്വാർ എന്നത് പന്ത്രണ്ടായിരം ഊഖിയ്യ ആണ്.”
    അനസ്(റ) നബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഖിൻത്വാർ എന്നത് ആയിരം ദീനാർ ആണ്.”
    ഉബയ്യ് ഇബ്നു കഅബ്(റ) തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യുന്നു: ഖിൻത്വാർ എന്നത് ആയിരത്തിയിരുനൂറ് ഊഖിയ്യ ആണ്.”
    ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഖിൻത്വാർ എന്നാൽ ആയിരം ദീനാർ അല്ലെങ്കിൽ പന്ത്രണ്ടായിരം ദിർഹമാണ്. അത് ദിയത്തിൻ്റെ രക്തപ്പണതിൻ്റെ അളവാണ്. ഈ അഭിപ്രായമാണ് ഹസൻ(റ) സ്വീകരിച്ചത്.
    അൽ-കൽബി(റ) പറഞ്ഞു: റോമൻ ഭാഷയിൽ ഖിൻത്വാർ എന്നാൽ ഒരു കാളയുടെ തോലിൽ നിറയെ സ്വർണമോ വെള്ളിയോ എന്നാണ്.

    അൽ-മുകൻത്വറ എന്ന പദം ‘ഖിൻത്വാർ’ എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.
    അൽ-കൽബി(റ) പറഞ്ഞു: ഖനാത്വീർ എന്നത് മൂന്നാണ്, അൽ-മുകൻത്വറ എന്നത് ഇരട്ടിച്ചതാണ്, അതിനാൽ ആകെ എണ്ണം ആറാണ്.

    ഇമാം റാസി(റ) മേൽ സൂക്തത്തിന്റെ ചർച്ചയിൽ മൂന്നാമതായി ഉദ്ധരിച്ചത് ഇങ്ങനെയാണ് സ്വർണ്ണവും വെള്ളിയും എന്നാണ് ഇതിൻ്റെ ആശയം.
    സ്വർണ്ണവും വെള്ളിയും അവ എല്ലാ വസ്തുക്കളുടെയും വിലയായി നിശ്ചയിക്കപ്പെട്ടു എന്നതിനാലാണ് അവ ഏറ്റവും പ്രിയങ്കരമായത്. അതിനാൽ അവയുടെ ഉടമ എല്ലാ വസ്തുക്കളുടെയും ഉടമയെപ്പോലെയാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...