Tweet 1313

    Tweet 1313
    January 17, 2026 • Saturday
    Post Header

    മറ്റു ചില പ്രത്യേകതകൾ കൂടി തുടർന്ന് വായിക്കാം.

    ഒന്ന്: ഖുർആൻ എത്ര കേട്ടാലും കേൾക്കുന്നവർക്കും, എത്ര പാരായണം ചെയ്താലും ഓതുന്നവർക്കും അത് എപ്പോഴും പുതുമയുള്ളതായും/Fresh മടുപ്പില്ലാത്തതായും അനുഭവപ്പെടുന്നു.

    രണ്ട്: ഭാഷാപരമായ ഗാംഭീര്യവും Solidness കേൾക്കാനുള്ള മാധുര്യവും Sweetness അതിൽ ഒത്തുചേർന്നിരിക്കുന്നു. മനുഷ്യ സംസാരങ്ങളിൽ വിപരീതങ്ങളായി കാണപ്പെടുന്ന ഈ രണ്ട് ഗുണങ്ങളും ഖുർആനിൽ അത്ഭുതകരമായി സമ്മേളിച്ചിരിക്കുന്നു.

    മൂന്ന്: വിശുദ്ധ ഖുർആൻ മുൻവേദങ്ങളിൽ നിന്നൊന്നും കടംകൊള്ളാതെ തന്നെ പരിപൂർണ്ണമാണ്. എന്നാൽ മുൻവേദങ്ങളിലെ പല കാര്യങ്ങളും വിശദീകരിക്കാൻ ഖുർആനിനെ ആശ്രയിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: “തീർച്ചയായും ഈ ഖുർആൻ ഇസ്രായീൽ സന്തതികൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന മിക്ക കാര്യങ്ങളും അവർക്ക് വിവരിച്ചുകൊടുക്കുന്നു.” സൂറത്തുൽ നംല് അധ്യായത്തിലെ 76 ആം സൂക്തത്തിന്റെ ആശയമാണിത്.

    ഖാസി ഇയാളും(റ) മറ്റു പണ്ഡിതന്മാരും വിവരിക്കുന്നു.
    ഖുർആനിന്റെ അദ്വിതീയത /ഇഅ്ജാസ് പല വശങ്ങളിലായി പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
    ഒന്ന്, അതുല്യമായ ഘടനയും ശൈലിയും: പദങ്ങളുടെ കൃത്യമായ അടുക്കും ചിട്ടയും / Cohesion, ഭാഷാപരമായ ശുദ്ധി/Fluency, ആശയങ്ങളുടെ വ്യക്തത എന്നിവ അതിൽ പ്രകടമാണ്.
    രണ്ട്, ഭാഷാപരമായ സംഗ്രഹം ഈജാസ്: ചുരുങ്ങിയ വാക്കുകളിൽ വലിയ കാര്യങ്ങൾ പറയുന്ന രീതി. ഇതിൽ പലയിടത്തും പദങ്ങൾ ലോപിക്കപ്പെട്ടിട്ടുണ്ടാകാം Hiding/Deletion സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ അത് അർഥത്തെ കൂടുതൽ ബലപ്പെടുത്തുന്നു.

    ഉദാഹരണത്തിന്:
    1: “ആ ഗ്രാമത്തോട് ചോദിക്കുക”എന്നൊരു പ്രയോഗമുണ്ട്. ഇതിന്റെ അർത്ഥം ‘ആ ഗ്രാമവാസികളോട് ചോദിക്കുക’ എന്നാണ്.

    2: “എല്ലാ കപ്പലുകളെയും ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നു” : ഇവിടെ ഉദ്ദേശ്യം ‘കേടില്ലാത്ത/നല്ല കപ്പലുകളെ’ എന്നാണ്.

    3: അറബികൾക്ക് പരിചിതമല്ലാത്ത ശൈലി: അറബികളുടെ കവിതയിലോ ഗദ്യത്തിലോ ഇല്ലാത്ത തികച്ചും വ്യത്യസ്തമായ ഒരു ശൈലിയും ഘടനയുമാണ് ഖുർആനിന്റേത്. സൂക്തങ്ങളുടെ അവസാനവും പദങ്ങളുടെ താളക്രമവും / Rhyme and Rhythm ലോകത്ത് മറ്റൊരിടത്തും കാണാത്ത വിധം സവിശേഷമാണ്.

    4: അദൃശ്യ കാര്യങ്ങളുടെ വെളിപ്പെടുത്തൽ: ഖുർആൻ അവതരിക്കുന്ന കാലത്ത് സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് അത് മുൻകൂട്ടി പറയുകയും, പിൽക്കാലത്ത് അവ കൃത്യമായി സംഭവിക്കുകയും ചെയ്തു.

    5: ചരിത്രപരമായ അറിവ്: കഴിഞ്ഞുപോയ തലമുറകളെയും നശിച്ചുപോയ സമുദായങ്ങളെയും മുൻകാല നിയമങ്ങളെയും അഥവാ ശരീഅത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഖുർആൻ നൽകുന്നു. വേദക്കാരിലെ അഥവാ അഹ്‌ലു കിതാബിലെ വലിയ പണ്ഡിതന്മാർ ജീവിതകാലം മുഴുവൻ പഠിച്ചാൽ മാത്രം അറിയാൻ കഴിയുന്ന ഇത്തരം ചരിത്രങ്ങൾ, സമ്പ്രദായികമായി എഴുതാനോ വായിക്കാനോ അഭ്യസിക്കാത്ത/ഉമ്മിയ്യായ പ്രവാചകൻ മുഹമ്മദ്ﷺ അത് നടന്നതുപോലെ കൃത്യമായി വിവരിച്ചു എന്നത് വലിയൊരു ദൃഷ്ടാന്തമാണ്.

    6: മനസ്സിലെ രഹസ്യങ്ങൾ വെളിപ്പെടുത്തൽ: ആളുകൾ ഉള്ളിൽ ഒളിപ്പിച്ചുവെക്കുന്ന രഹസ്യങ്ങൾ ഖുർആൻ വെളിപ്പെടുത്തി. അല്ലാഹു പറയുന്നു: “നിങ്ങളിൽപെട്ട രണ്ട് വിഭാഗങ്ങൾ ഭീരുത്വം കാണിക്കാൻ മുതിർന്നപ്പോൾ…” എന്നാശയമുള്ള ആലു ഇംറാൻ അധ്യായത്തിലെ 122 ആം സൂക്തം. “ഞങ്ങൾ ഈ പറയുന്നതിന്റെ പേരിൽ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാത്തതെന്ത് എന്ന് അവർ തങ്ങളുടെ മനസ്സുകളിൽ പറയുന്നു.” എന്നാശയമുള്ള അൽ-മുജാദല: അധ്യായത്തിലെ എട്ടാം സൂക്തം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...