
ഹൗദത്ബ്നു അലി എന്ന ആളായിരുന്നു അന്ന് യമാമ ഭരിച്ചു കൊണ്ടിരുന്നത്.
നാട്ടുരാജാവായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് സലീത്ബ്നു അംറ്(റ) എന്ന ആളെ നബി ദൂതനായി നിയോഗിച്ചു. അദ്ദേഹം നബി അയച്ച കത്ത് അയാൾ വായിച്ചു. എങ്കിലും സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്തുന്നതാണ് പ്രധാന അജണ്ടയായി കണ്ടത്. അതുകൊണ്ട് ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം അദ്ദേഹം തന്റെ താല്പര്യമറിയിച്ച് മദീനയിലേക്ക് പ്രതിനിധികളെ അയച്ചു . മുജാഅത്ത്, റജ്ജാല്‍ എന്നീ രണ്ടു പേരാണ് അയാളുടെ ദൂതന്മാരായി മദീനയില്‍ വന്നത്. അവര്‍ രാജാവേല്‍പ്പിച്ച പ്രകാരം നബി യോടിങ്ങനെ പറഞ്ഞു: “നബിക്കുശേഷം അധികാരം തനിക്ക് നല്‍കാമെങ്കില്‍ വിശ്വാസിയായി മദീനയില്‍ വന്ന് സഹായിയായി നിന്നു കൊള്ളാം. അല്ലാത്തപക്ഷം നബി യെ നേരിടാനാണ് താല്പര്യം.
ഇതു കേട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഇല്ല, അത്തരമൊരു ചിട്ടയും ഇവിടെയില്ല.’ അവിടുന്ന് പ്രാര്‍ത്ഥിച്ചു: നാഥാ, അവനെ നീ തടുക്കേണമേ.’ വൈകാതെ അയാള്‍ മരണപ്പെടുകയാനുണ്ടായത് .
ഇതറിഞ്ഞ മുജാഅത്തും റജ്ജാലും വിശ്വാസികളായി. റജ്ജാല്‍ മദീനയില്‍ തന്നെ കഴിഞ്ഞു. ഖുര്‍ആനില്‍ നിന്നും അല്‍ബഖറ സൂറത്ത് പഠിച്ചു. മറ്റു വിജ്ഞാനങ്ങളും നേടി. പക്ഷേ, യമാമയില്‍ തിരിച്ചെത്തിയപ്പോള്‍ കള്ളപ്രവാചകന്‍ മുസൈലിമതുല്‍ കദ്ദാബിന്റെ സംഘത്തിൽ ചേര്‍ന്നു. മുസൈലിമത്തിനെ നബിഅംഗീകരിക്കുകയും നുബുവ്വതില്‍ കൂറുകാരനാക്കുകയും ചെയ്തിട്ടുണ്ടെന്ന് നുണ പ്രചരിപ്പിച്ചു. തുടര്‍ന്ന് അയാള്‍ യമാമയിലെ ജനങ്ങൾക്കിടയിൽ വിശ്വാസപരമായി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകി. കൈവന്ന ഭാഗ്യം നഷ്ടപ്പെട്ട ദൗർഭാഗ്യവാനായി അയാൾ മാറി.
നബി കത്തു നൽKI ദൂതനെ നിയോഗിച്ച മറ്റൊരു രാജാവാണ് അല്‍ഹാരിസുല്‍ ശുജാഅ്ബ്നു വഹബ്(റ)നെയായിരുന്നു നബി അവിടേക്ക് നിയോഗിച്ചത്. ശുജാഅ്(റ) അവിടെയെത്തുമ്പോള്‍ അദ്ദേഹം റോമിന്റെ തലസ്ഥാനത്തെത്തിക്കേണ്ട ചില സാമ്പത്തിക കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തെ കാത്തുനില്‍ക്കേണ്ടി വന്നു. ഈ ദിവസങ്ങളില്‍ പാറാവുകാരനില്‍ നിന്ന് തനിക്കുണ്ടായ അനുഭവം ശുജാഅ്(റ) പറയുന്നു: “റോമക്കാരനായ മുര്‍റി എന്നുപേരായ ഒരുവനായിരുന്നു അയാള്‍. അദ്ദേഹമെന്നോട് നബി യെ കുറിച്ച് ചോദിച്ചറിഞ്ഞു. ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു. ഇതുകേട്ട് ചിലപ്പോഴൊക്കെ അദ്ദേഹം കരയുമായിരുന്നു. അയാള്‍ പറഞ്ഞു: ഞാന്‍ ഇഞ്ചീല്‍ വായിച്ചിട്ടുണ്ട്. അതില്‍ ഈ നബിയെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. ഞാന്‍ നബിയില്‍ വിശ്വസിക്കുന്നു. പക്ഷേ, എന്നെ ഹാരിസ് കൊന്നുകളയുമോ എന്നു ഭയക്കുന്നു. അവന്‍ എന്നെ നന്നായി സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പറയും: ഹാരിസിന് കൈസറിനെ പേടിയാണ്. അതുകൊണ്ട് വിശ്വസിക്കുന്ന കാര്യം പ്രതീക്ഷയില്ല.’
അങ്ങനെ ഹാരിസ് വന്നു. കത്തുക ലഭിച്ചപ്പോൾ അയാൾ ക്രൂദ്ധനായി “ആരാണെന്നെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തുനിയുന്നത്, ഞാനവരുമായി പരസ്യമായി തന്നെ പൊരിന് ഒരുങ്ങും. എന്നിട്ട് കൈസറിനോട് മദീനയിലേക്ക് പോകാന്‍ സമ്മതം ആവശ്യപ്പെട്ട് കത്തെഴുതി. മറ്റു വിവരങ്ങളും അതിലുണ്ടായിരുന്നു. കൈസര്‍ പക്ഷേ, അതിന് സമ്മതം മൂളിയില്ല എന്ന് മാത്രമല്ല അങ്ങനെ പൊരിനെ നിരുത്സാഹപ്പെടുത്തി . ശുജാഅ്(റ) പറയുന്നു: “കൈസറിന്റെ മറുപടി കിട്ടിയപ്പോള്‍ ഹാരിസ് എന്നെ വിളിച്ചു. എന്നാണു തിരിച്ചുപോകുന്നതെന്നന്വേഷിച്ചു. ഞാന്‍ നാളെ എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം എനിക്ക് നൂറ് സ്വര്‍ണനാണയം നല്‍കി. പാറാവുകാരന്‍ മുര്‍റി എനിക്ക് വസ്ത്രവും ഭക്ഷണവും നല്‍കി. നബിയോട് സലാം പറയാനും താന്‍ വിശ്വാസിയാണെന്ന് അറിയിക്കാനും പറഞ്ഞു.
ശുജാഅ്(റ) മദീനയിലെത്തി നബിയോട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു : അവിടുന്ന് പറഞ്ഞു: അവന്റെ അധികാരം തരിപ്പണമായി. പാറാവുകാരൻ സലാം പറഞ്ഞ് വിവരം പറഞ്ഞപ്പോള്‍ പ്രവാചകര്‍ പറഞ്ഞു: അവന്റെ വിശ്വാസം സത്യമാണ്.
നബി സത്യപ്രവാചകനാണെന്ന് തെളിയിക്കുന്നതായിരുന്നതായിരുന്നു ഓരോ കത്തുകളും അത് സ്വീകരിച്ചവരുടെ പ്രതികരണങ്ങൾക്ക് ലഭിച്ച പ്രതികരണവും. ഇത്ര ആധികാരികമായിട്ട് കത്തയക്കാൻ ആരാണ് ഈ വ്യക്തിത്വം എന്ന് ഓരോരുത്തരും അന്വേഷിച്ചു. രാജാക്കന്മാർ പരസ്പരം ആശയവിനിമയം നടത്തി. ഒടുവിൽ എല്ലാവരും തിരുനബിയുടെ അസാധാരണത്വത്തെ തിരിച്ചറിയേണ്ടി വന്നു.
