Tweet 671

    Tweet 671
    April 15, 2024 • Monday
    Post Header

    വാസിലത് ബിൻ അൽ അസ്‌ഖഇന്റെ ആഗമനം
    ഇബ്നു ജരീർ(റ) ഉദ്ധരിക്കുന്നു.
    വാസിലത് ബിൻ അൽ അസ്‌ഖഅ് പറയുന്നു. ഞാൻ ഇസ്ലാം ലക്ഷ്യം വെച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. മദീനയിൽ എത്തി പ്രവാചക സവിധത്തിലേക്ക് ചെന്നു. അപ്പോൾ പ്രവാചകനുംﷺ ശിഷ്യന്മാരും നിസ്കാരത്തിനു വേണ്ടി അണിഒപ്പിച്ചു നിൽക്കുകയായിരുന്നു. ഞാനും ആ അണിയിൽ ചേർന്നു. അവർ നിസ്കരിക്കുന്നത് പോലെ ഞാനും നിസ്കരിച്ചു. നിസ്കാരാനന്തരം പ്രവാചകൻﷺ എന്നോട് ചോദിച്ചു. നിങ്ങളുടെ ആഗമന ഉദ്ദേശ്യം എന്താണ്?ഞാൻ ഇസ്ലാം ലക്ഷ്യം വെച്ചുകൊണ്ട് വന്നതാണ്. അതെ, അതാണ് നിങ്ങൾക്ക് നല്ലത്. തുടർന്ന് പ്രവാചകൻﷺ ചോദിച്ചു. നിങ്ങൾ പലായനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? അതെ. ബാധിയുടെ പലായനം ആണോ അതല്ല ബാനിയുടെ പതാക പലായനമാണോ ഉദ്ദേശിക്കുന്നത്? ഇതിൽ ഏത് പലയാനമാണ് മെച്ചപ്പെട്ടത്? ബാദിയുടെ പലായനം എന്നുവച്ചാൽ പ്രവാചക സന്നിധിയിൽ വന്നതിനുശേഷം നാട്ടിലേക്ക് തന്നെ മടങ്ങി പോവുക എന്നാണ്. ബാനിയുടെ പലായനം എന്നതിനർത്ഥം ഇസ്ലാം സ്വീകരിച്ച പ്രവാചകരോﷺടൊപ്പം തന്നെ സ്ഥിരമായി സഹവസിക്കുക എന്നാണ്. ശേഷം, പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ എപ്പോഴും അനുസരണയുള്ള ആളായി നിലകൊള്ളുക. സന്തോഷത്തിലും ദുഃഖത്തിലും ഉന്മേഷമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒക്കെ അല്ലാഹുവിനെയും റസൂലിﷺനെയും അനുസരിക്കുക. അതെ. ശേഷം, അദ്ദേഹം കൈ നീട്ടി. പ്രവാചകനുംﷺ കൈനീട്ടി. ഞാൻ എനിക്കുവേണ്ടി ഒന്നും പ്രത്യേകമായി വെക്കുന്നില്ല എന്ന് കണ്ടപ്പോൾ. പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങൾ സാധ്യമാകുന്ന അത്രയും അനുസരിക്കുക. അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് സാധ്യമാകുന്ന അത്രയും ഞാൻ അനുസരണയുള്ള ആളായിരിക്കും. അപ്പോൾ എന്റെ കയ്യിൽ പ്രവാചകൻﷺ ഒന്നടിച്ചു.
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. പ്രവാചകൻﷺ ചോദിച്ചു. നിങ്ങൾ ആരാണ്? അപ്പോൾ വിവരം പറഞ്ഞു. എന്തിനാണ് നിങ്ങൾ വന്നത്? അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തോട് ഉടമ്പടിയിൽ ചേരാൻ വന്നതാണ്. നിങ്ങൾക്ക് താല്പര്യമുള്ളതിലും അല്ലാത്തതിലും നിങ്ങൾ ഉടമ്പടി ചെയ്യാൻ കണ്ടെത്താനാണോ? ശരി. നിങ്ങൾ നിരുപാധികം കാര്യങ്ങൾ പറയുകയാണല്ലോ അതു പ്രകാരം ഉടമ്പടിയിൽ ചേരാം. ശരി.
    ശേഷം, പ്രവാചകൻﷺ തബൂഖിലേക്ക് പുറപ്പെടാൻ ഒരുങ്ങി. അപ്പോൾ വാസിലത്തി(റ)നു സഞ്ചരിക്കാൻ വാഹനം ഉണ്ടായിരുന്നില്ല. അദ്ദേഹം വിളിച്ച് ഇങ്ങനെ ചോദിച്ചു. എന്നെ ആരാണോ വാഹനത്തിൽ കൊണ്ടുപോകുന്നത് യുദ്ധാനന്തര സ്വത്തിൽ നിന്ന് എന്റെ വീതം അദ്ദേഹത്തിന് ഞാൻ നൽകും. കഅബു ബിൻ ഉജ്റ(റ) അത് ഏറ്റെടുത്തു. അദ്ദേഹത്തെ ഒപ്പം കൂട്ടാം എന്ന് പറഞ്ഞു. നമ്മൾ കൈകോർത്തിരിക്കുന്നു. നിങ്ങൾ പറഞ്ഞത് പ്രകാരം മുന്നോട്ടു പോകാം.
    പ്രവാചക സന്നിധിയിലേക്ക് വരുന്ന ഓരോരുത്തരുടെയും മനോഗതികളെ എത്രമേൽ കൃത്യമായിട്ടാണ് തിരുനബിﷺ വായിക്കുകയും അനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നത്. അവിടുന്ന് കല്പിക്കുന്ന ഏതു കാര്യവും അംഗീകരിക്കാൻ തയ്യാറാണെന്ന് വിനീതമായി സമ്മതിച്ച അനുയായിയോട് അങ്ങേയറ്റത്തെ കരുണയോടെയാണ് പ്രവാചകൻﷺ പ്രതികരിച്ചത്. നിങ്ങൾക്ക് സാധ്യമാകുന്നത്ര എന്ന് ഒരു അനുബന്ധം ഉടനെതന്നെ ചേർത്തു പറയുന്നത് ആ കരുണയുടെ ഭാഗമാണ്. ആ ഒരു വിട്ടുവീഴ്ചയെ അംഗീകരിക്കുന്ന ശിഷ്യനോട് സ്നേഹപൂർവ്വം കയ്യിലടിച്ച് സന്തോഷിപ്പിക്കുന്ന രംഗവും നാം വായിച്ചു കഴിഞ്ഞു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...