
17. വിശ്വാസികളും നിഷേധികളും തമ്മിലുള്ള കരാർ പരിരക്ഷിക്കപ്പെടണം. വിശ്വാസികളുടെ ക്ഷേമകരമായ ജീവിതം സുപ്രധാനമാണ്. കരാർ ലംഘനത്തിനെതിരെ വിശ്വാസികൾ സമരമാർഗം സ്വീകരിച്ചാൽപ്പിന്നെ നേരത്തെയുള്ള സമാധാനക്കരാർ പുന:സ്ഥാപിക്കുക സാധ്യമല്ല.
18. ഗത്യന്തരമില്ലാതെ വരുമ്പോൾ പോരാളികൾ പരസ്പരം സഹായിക്കപ്പെടണം.
19. അല്ലാഹുവിന്റെ മാർഗത്തിൽ ചൊരിഞ്ഞ ഓരോ തുള്ളി രക്തത്തിനും വിശ്വാസി പ്രതികാരത്തിന് ബാധ്യസ്ഥനാണ്.
20. വിശ്വാസി സമൂഹത്തിന് അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങൾ ലഭിച്ചുകൊണ്ടിരിക്കും.
21. മദീനയിലുള്ള ഏതെങ്കിലും ഒരു ബഹുദൈവവിശ്വാസി സത്യവിശ്വാസത്തിന് ഭംഗം വരുത്തുന്ന രീതിയിൽ മക്കയിലെ ഖുറൈശികളുമായി വ്യവഹാരം നടത്തുവാനോ ബന്ധം സ്ഥാപിക്കാനോ പാടുള്ളതല്ല.
22. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾ അക്രമിയെ സഹായിക്കുകയോ അയാൾക്ക് അഭയം നൽകുകയോ ചെയ്യുന്നത് നിയമലംഘനമായിരിക്കും. അങ്ങനെ ചെയ്യുന്ന പക്ഷം അന്ത്യനാളിൽ അല്ലാഹുവിന്റെ ശാപവും കോപവും അവനുമേൽ വർഷിക്കും. ഇവ്വിഷയത്തിൽ പരിഹാരക്രിയയോ പ്രായശ്ചിത്തമോ സ്വീകരിക്കപ്പെടുകയില്ല.
23. നിങ്ങൾക്കിടയിൽ ഏതു വിധേനെയുള്ള അഭിപ്രായാന്തരങ്ങളും അല്ലാഹുവിന്റെയും തിരുദൂതരു ﷺ ടെയും അന്തിമ തീരുമാനത്തിന് വിടേണ്ടതാണ്.
ഭാഗം 2
24. യഹൂദർ മുസ്‌ലിംകൾക്കൊപ്പം ചേർന്ന് പോരാടുന്ന കാലത്തോളം യുദ്ധച്ചെലവിന്റെ ഒരു ഭാഗം അവർ വഹിക്കേണ്ടതാണ്.
25. ജൂത ഗോത്രമായ ബനൂഔഫ് മുസ്‌ലിംകളെപ്പോലെ മറ്റൊരു സമുദായമാകുന്നു. അവർക്കവരുടെ മതം മുസ്‌ലിംകൾക്ക് അവരുടെ മതം. നാം അവരോട് ഉത്തമ സ്വഭാവത്തിലും സഹവർത്തിത്വത്തിലും കഴിയേണ്ടതാണ്. എന്നാൽ അന്യായമോ അക്രമമോ കാണിക്കുന്നപക്ഷം ഈ പരിഗണന ബാധകമായിരിക്കില്ല. കാരണം, അവർ സ്വന്തത്തോടും കുടുംബത്തോടും സ്വസമുദായത്തോടും അക്രമം ചെയ്തവരാണ്.
26. ബനൂ നജ്ജാർ ഗോത്രക്കാരും മേൽപ്പറയപെട്ട കാര്യങ്ങളിൽ ബനൂഔഫ് ഗോത്രക്കാർക്ക് സമാനമായിരിക്കും.
27. ബനൂ ഹാരിസ്…
28. ബനൂ സാഇദ…
29. ബനൂ ജുഷാം…
30. ബനൂ ഔസ്…
31. ബനൂ സഅലബ്…
32. ബനൂ ജഫ്ന…
33. ബനൂശുതൈബ ഗോത്രക്കാരും മേൽപറയപെട്ട കാര്യങ്ങളിൽ ബനൂഔഫ് ഗോത്രക്കാർക്ക് സമാനമായിരിക്കും.
34. സഅലബ് ഗോത്രത്തിലെ സ്വതന്ത്ര അടിമകളും മേൽ പറയപ്പെട്ട പ്രകാരം തന്നെയായിരിക്കും.
35. ജൂതന്മാരിലെ അടുത്ത സുഹൃത്തുക്കളോടും ഉപരിസൂചിത ചിട്ടകൾ പുലർത്തും.
36. മുഹമ്മദ് നബി ﷺ യുടെ സമ്മതമില്ലാതെ ആരും യുദ്ധത്തിലേർപ്പെടാൻ പാടില്ല.
36(b). പക്ഷേ, ന്യായമായ രീതിയിലാണ് അവരുടെ പുറപ്പാടെങ്കിൽ അതിൽ നിന്ന് പിന്തിരിപ്പിക്കാവുന്നതല്ല. മുന്നറിയിപ്പ് കൂടാതെയോ കൃത്യമായ ധാരണയില്ലാതെയോ ഒരാളോടും പ്രതികാരം ചെയ്യാൻ പാടില്ല.
37. മുസ്‌ലിംകളും ജൂതന്മാരും അവരുടെ ചെലവുകൾ പ്രത്യേകം പ്രത്യേകം കണ്ടെത്തേണ്ടതാണ്. ആരെങ്കിലുമൊരു വിഭാഗം അക്രമിക്കപ്പെട്ടാൽ ഇരുവിഭാഗവും ഒത്തുചേർന്ന് ശത്രുവിനെ പ്രതിരോധിക്കേണ്ടതാണ്. പരസ്പരം ചർച്ചയിലും സമവായത്തിലും ദൗത്യങ്ങൾ നിർവഹിക്കേണ്ടതാണ്. സർവതിന്മകൾക്കെതിരെയും പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധം നന്മ തന്നെയാണ്.
37(b). സഖ്യകക്ഷിയിലെ നേതൃത്വങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന കരാർ ലംഘനങ്ങൾക്ക് അവരുടെ തന്നെ ഗോത്രത്തിലെ നിരപരാധികൾ ഉത്തരവാദികളാവുകയില്ല. അബദ്ധവശാൽ , കരാർ ലംഘനം വന്നു പോയവരെ സഹായിക്കേണ്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
