പ്രവാചകന്മാരുടെ ശ്രേഷ്ഠതകളില് നമ്മുടെ തിരുനബിﷺയുടെ ശ്രേഷ്ഠതകളെ താരതമ്യം ചെയ്യുന്ന അധ്യായങ്ങളുടെ ഒരു ലളിതസാരമാണ് നാം വായിക്കുന്നത്. ഇത്തരമൊരു പഠനത്തെക്കുറിച്ച് പണ്ഡിതന്മാർ പറയുന്നു: ഏതൊരു പ്രവാചകനും ഏതെങ്കിലും ദൃഷ്ടാന്തമോ ശ്രേഷ്ഠതയോ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ, നമ്മുടെ തിരുനബിﷺക്ക് അതിന്റെ സമാനമായതോ അതിനേക്കാൾ വലുതോ നൽകപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ), ഇബ്നു അബീ ഹാതിം(റ) എന്നിവർ വഴി നിവേദന സമാനമായി പറഞ്ഞു: അല്ലാഹു തിരുനബിﷺക്ക് നൽകിയത്… ബൈഹഖി(റ)യുടെ വാചകം ഇപ്രകാരമാണ്: അല്ലാഹു ഒരു പ്രവാചകനും യാതൊന്നും നൽകിയിട്ടില്ല, മുഹമ്മദ് നബിﷺക്ക് അതിനേക്കാൾ കൂടുതൽ നൽകിയിട്ടല്ലാതെ.
അപ്പോൾ അംറും സവാറും അദ്ദേഹത്തോട് ചോദിച്ചു: ഈസാ നബി(അ)ക്ക് മരിച്ചവരെ ജീവിപ്പിച്ച് നൽകുന്ന മുഅ്ജിസത് അല്ലാഹു നൽകിയിട്ടുണ്ടല്ലോ?
അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു മുഹമ്മദ് നബിﷺക്ക് ആ ഈന്തപ്പനക്കുറ്റി നൽകി; അഥവാ പ്രസംഗവേളയിൽ തിരുനബിﷺ ഒരു ഈത്തപ്പന കുറ്റി ചാരിയാണ് നിന്നിരുന്നത് അതൊരു മിമ്പർ പോലെയായിരുന്നു പിന്നീട് തിരുനബിﷺക്ക് വേണ്ടി തടി കൊണ്ടുള്ള മിമ്പർ തയ്യാറാക്കപ്പെട്ടപ്പോൾ, ആ ഈന്തപ്പനക്കുറ്റി നബിﷺ തങ്ങളുടെ വിരഹം കൊണ്ട് തേങ്ങി കരഞ്ഞു; എത്രത്തോളമെന്നാൽ ആളുകൾ അതിന്റെ ശബ്ദം കേട്ടു! അപ്പോൾ ആ ഈന്തപ്പനയുടെ കരച്ചിൽ മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാൾ വലിയ സംഭവമല്ലേ!
ഹാഫിള് ജമാലുദ്ദീൻ അൽ-മുസ്നി(റ) പറഞ്ഞു: ഈ വിഷയത്തിൽ ആദ്യമായി സംസാരിച്ച വ്യക്തി അബൂ അബ്ദില്ല മുഹമ്മദ് ഇബ്നു ഇദ്രീസ് അൽ-ശാഫിഈ(റ) ആണ്. അബൂ ഉബൈദ്(റ) തന്റെ ‘അദ്ദലാഇൽ’ എന്ന ഗ്രന്ഥത്തിൽ ഇതിനായി ഒരു പ്രത്യേക അധ്യായം തന്നെ നൽകിയിട്ടുണ്ട്. അതുപോലെ അബൂ മുഹമ്മദ്(റ), അബൂ അബ്ദില്ല ഇബ്നു ഹാമിദ് അൽ-ഫഖീഹ്(റ), ശൈഖുൽ-ഇസ്ലാം കമാലുദ്ദീൻ ഇബ്നു സൽമാക്കാനി(റ) തന്റെ മൗലിദിന്റെ അവസാന ഭാഗത്തും, നമ്മുടെ ശൈഖുമാരും, സര്സരി എന്ന കവി തന്റെ ചില കവിതകളിലും ഇതിൽ ചിലത് പരാമർശിച്ചിട്ടുണ്ട്. അവർ പറഞ്ഞ കാര്യങ്ങളുടെ ഒരു ചുരുക്കം നമുക്ക് ഇവിടെ വായിക്കാം.
ആദം(അ)ന് നൽകപ്പെട്ടവയുമായി തിരുനബിﷺടെ ശ്രേഷ്ഠത തുലനം ചെയ്തു വായിക്കുന്നതിൽ എങ്ങനെയുണ്ട്.
അല്ലാഹു തആല ആദം നബി(അ)യെ നേരിട്ട് കൊണ്ട് സൃഷ്ടിച്ചു, അവർക്ക് വേണ്ടി മലക്കുകളെക്കൊണ്ട് സുജൂദ് ചെയ്യിപ്പിച്ചു, എല്ലാ വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചു. അബൂ ദാവൂദ്(റ), ത്വബ്റാനി(റ) എന്നിവരുടെ ഹദീസിൽ വന്നതുപോലെ അവരോട് സംസാരിക്കുകയും ചെയ്തു.
എന്നാൽ തിരുനബിﷺ തങ്ങൾക്കോ?
അല്ലാഹു തആല നേരിട്ട് തിരുനബിﷺയുടെ ഹൃദയം വിശാലമാക്കി. (ശർഹു സ്വദ്ർ), അതിൽ ഈമാനും യുക്തിജ്ഞാനവും സൃഷ്ടിച്ചു. അതൊരു പ്രവാചകീയ പ്രകൃതിയാണ്. അങ്ങനെ അല്ലാഹു ആദ(അ)മിന്റെ സൃഷ്ടിപ്പ് കേവലം അസ്തിത്വപരമായ സൃഷ്ടിയാക്കി, നമ്മുടെ നേതാവായ തിരുനബിﷺയുടെ സൃഷ്ടിപ്പോ തികച്ചും സംയമനവും പൂർണ്ണതയുമുള്ള ഒന്നാക്കി. മുൻപ് കഴിഞ്ഞുപോയതുപോലെ, ആദം നബി(അ)യുടെ സൃഷ്ടിപ്പിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ നമ്മുടെ നേതാവായ തിരുനബിﷺയുടെ സൃഷ്ടിപ്പായിരുന്നു. നബിﷺ തങ്ങൾ തന്നെയാണ് സൃഷ്ടിപ്പിന്റെ ലക്ഷ്യം, ആദം നബി(അ) അതിലേക്കുള്ള ഒരു മാർഗ്ഗവും മാധ്യമവുമാണ്. ലക്ഷ്യം മാർഗ്ഗത്തേക്കാൾ മുൻപുള്ളതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
