അദ്ദേഹം പറഞ്ഞു: ഇന്ന ആളുടെയും ഇന്ന ആളുടെയും സവാരി മൃഗത്തെ ഞാൻ തിരിച്ചറിഞ്ഞു. രാത്രി ഇരുട്ടായിരുന്നുവെന്നും അവർ മുഖംമൂടി ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ തിരുനബിﷺ ചോദിച്ചു: “അവരുടെ കാര്യവും അവർ ഉദ്ദേശിച്ചതെന്താണെന്നും നിങ്ങൾക്ക് അറിയാമോ?” അവർ പറഞ്ഞു: ഇല്ല, അല്ലാഹുവാണെ സത്യം! പ്രവാചകരേﷺ. അവിടുന്ന് പറഞ്ഞു: “എന്നാൽ കേൾക്കുക. ഇരുട്ടു വീഴുമ്പോൾ ചുരത്തിൽ വെച്ച് എന്നെ താഴെയിടാനായി അവർ എന്നോടൊപ്പം യാത്ര ചെയ്യാൻ കുതന്ത്രം മെടഞ്ഞതായിരുന്നു. അല്ലാഹു അവരുടെയും അവരുടെ പിതാക്കളുടെയും പേരുകൾ എനിക്ക് അറിയിച്ചു തന്നിട്ടുണ്ട്.” അവർ ഇനിപ്പറയുന്ന ആളുകളാണ്. അബ്ദുല്ല ബിൻ സഅദ് ബിൻ അബീ സർഹ്, അബു ഹാഫിർ അൽ അഅ്റാബി, അബു ആമിർ, ജല്ലാസ് ബിൻ സുവൈദ് ബിൻ സ്വാമിത്, മുജ്മഅ് ബിൻ ജാരിയ, ഫുലൈഹ് അത്തൈമി, ഹുസൈൻ ബിൻ നുമൈർ, തുഅ്മത്ത് ബിൻ ഉബൈരിഖ്, അബ്ദുല്ല ബിൻ ഉഐന, മുറത്ത് ബിൻ റബീഅ്.
അപ്പോൾ ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുന്ന് കൽപ്പിക്കുക. ഇവരുടെ മേൽ വധശിക്ഷ നടപ്പിലാക്കുകയല്ലേ!?” അവിടുന്ന് പറഞ്ഞു: “മുഹമ്മദ്ﷺ അനുയായികളുടെ മേൽ കൈവെച്ചു, അവരെ വധിച്ചു എന്ന് ആളുകൾ സംസാരിക്കുന്നതും പറയുന്നതും ഞാൻ വെറുക്കുന്നു.” അങ്ങനെ നേരം പുലർന്നപ്പോൾ അവിടുന്ന് അവരെയെല്ലാം വിളിപ്പിച്ചുകൊണ്ട് ചോദിച്ചു: “നിങ്ങൾ ഇന്നയിന്ന കാര്യങ്ങൾ ഉദ്ദേശിച്ചിരുന്നോ?” അപ്പോൾ അവർ അല്ലാഹുവിൽ സത്യം ചെയ്തു പറഞ്ഞു, തങ്ങൾ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും തങ്ങൾ ചോദിച്ച ആ കാര്യം ഉദ്ദേശിച്ചിട്ടില്ലെന്നും. അപ്പോൾ അല്ലാഹു അവതരിപ്പിച്ച വചനമാണ് ഇത്: “അവർ തങ്ങൾ പറഞ്ഞിട്ടില്ലെന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യുന്നു; എന്നാൽ സത്യത്തിൽ അവർ സത്യനിഷേധത്തിന്റെ വചനം പറയുകയും ചെയ്തിരിക്കുന്നു. തങ്ങൾ ഇസ്ലാം സ്വീകരിച്ചതിനുശേഷം അവർ അവിശ്വസിക്കുകയും, അവർ എത്തിപ്പിടിക്കാൻ സാധിക്കാത്ത കാര്യത്തിന് മുതിരുകയും ചെയ്തിരിക്കുന്നു.” തൗബ അധ്യായത്തിലെ 74 വചനത്തിന്റെ സാരമാണിത്.
അവർ പന്ത്രണ്ട് പേരായിരുന്നു; അല്ലാഹുവോടും അവൻ്റെ ദൂതനോﷺടുമാണ് അവർ യുദ്ധം ചെയ്തത്. അബു ആമിർ ആയിരുന്നു അവരുടെ തലവൻ, അവനുവേണ്ടിയാണ് ‘മസ്ജിദുദ് ദിറാർ’ നിർമ്മിക്കപ്പെട്ടത്.
അബൂ ഉമാമ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ധരിക്കാനായി തന്റെ രണ്ട് കാലുറകളും ആവശ്യപ്പെട്ടു. അങ്ങനെ അവയിലൊന്ന് ധരിച്ചു. അപ്പോഴേക്കും ഒരു കാക്ക വന്ന് മറ്റേ കാലുറ എടുത്തുകൊണ്ട് പറന്നുപോവുകയും അത് താഴേക്ക് എറിയുകയും ചെയ്തു. അതിൽ നിന്ന് ഒരു പാമ്പ് പുറത്തുവന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ കാലുറകൾ അവ ധരിക്കുന്നതിന് മുമ്പ് കുടഞ്ഞു പരിശോധിക്കാതെ ധരിക്കരുത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
