Tweet 1558

Tweet 1558
September 19, 2026 • Saturday

ബൈഹഖി(റ) മുആവിയ ബിൻ ഹുദൈക്ക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയുടെ അരികിൽ ചെന്നു. ഞാൻ അവിടുത്തെ അടുക്കൽ എത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: “അറിയുക, എനിക്കെതിരെ നിങ്ങളെ പട്ടിണികൊണ്ടും നിങ്ങളുടെ ഹൃദയങ്ങളിൽ ഭയം ഇട്ടുകൊണ്ടും സഹായിക്കണമെന്ന് ഞാൻ അല്ലാഹുവിനോട് ചോദിച്ചിട്ടുണ്ട്.”

അപ്പോൾ അയാൾ രണ്ട് കൈകളും കാണിച്ചുകൊണ്ട് പറഞ്ഞു: “അറിയുക! ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയും ഇങ്ങനെയുമാണ്. എങ്കിലും ഞാൻ വിശ്വസിക്കുകയോ പിൻപറ്റുകയോ ഇല്ല.” തുടർന്ന്, ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് വരെ പട്ടിണിയും ഹൃദയത്തിലെ ഭയവും എന്നെ ബാധിച്ചുകൊണ്ടിരുന്നു.

ഇമാം അഹ്മദ്(റ) യസീദ് ബിൻ നുഅ്മാൻ(റ) വഴി നിവേദനം ചെയ്യുന്നു: തബൂഖിൽ വെച്ച് കാലിന് സ്വാധീനമില്ലാത്ത ഒരാളെ ഞാൻ കണ്ടു. അയാൾ പറഞ്ഞു: “ഞാൻ ഒരു കഴുതപ്പുറത്തിരിക്കെ തിരുനബിﷺ നിസ്കരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ അവിടുത്തെ മുന്നിലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, അവന്റെ കാൽപ്പാട് നീ മുറിച്ചുകളയേണമേ.’ അതിനുശേഷം ഞാൻ ആ കാലുകൾകൊണ്ട് നടന്നിട്ടില്ല.”

സഈദ് ബിൻ ഗസ്വാൻ(റ) തന്റെ പിതാവ്(റ) വഴി നിവേദനം ചെയ്യുന്നു: അദ്ദേഹം തീർത്ഥാടകനായി തബൂഖിൽ ഇറങ്ങിയപ്പോൾ കാലിന് സ്വാധീനമില്ലാത്ത ഒരാളെ കണ്ടു. അദ്ദേഹത്തിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “ഞാനൊരു സംഭവം പറയാം, ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നീ ഇത് ആരോടും പറയരുത്. തിരുനബിﷺ തബൂഖിൽ ഒരു ഈന്തപനയുടെ അരികിലിറങ്ങി പറഞ്ഞു: ‘ഇതാണ് നമ്മുടെ ഖിബ്‌ല.’ പിന്നീട് അവിടുന്ന് അതിലേക്ക് തിരിഞ്ഞ് നിസ്കരിച്ചു. ഞാൻ ഒരു കുട്ടിയായിരിക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതിനിടയിൽ അവിടുത്തെയും ഖിബ്‌ലയുടെയും ഇടയിലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അവൻ നമ്മുടെ നിസ്കാരം മുറിച്ചുകളഞ്ഞു, അല്ലാഹു അവന്റെ കാൽപ്പാട് മുറിച്ചുകളയട്ടെ!’ അന്നുമുതൽ ഇന്നുവരെ ഞാൻ ആ കാലുകൾകൊണ്ട് നടന്നിട്ടില്ല.”

ഇബ്ൻ അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ കിസ്റയുടെ അടുത്തേക്ക് കത്തുമായി ഒരാളെ അയച്ചു. കിസ്റ ആ കത്ത് വായിച്ചപ്പോൾ അത് കീറികളഞ്ഞു. അതുകണ്ട് തിരുനബിﷺ അവർ പൂർണ്ണമായും ചിന്നഭിന്നമാക്കപ്പെടട്ടെയെന്ന് പ്രാർത്ഥിച്ചു.

ഇമാം ബൈഹഖി(റ) ഇബ്ൻ ശിഹാബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ ഖാരി(റ) ഞങ്ങളോട് പറഞ്ഞു: തിരുനബിﷺ കിസ്റയുടെ അടുത്തേക്ക് കത്തയച്ചു. കിസ്റ അത് കീറികളഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവേ, അവന്റെ രാജ്യം നീ കീറിമുറിക്കേണമേ.”

ബൈഹഖി(റ) ഇബ്ൻ ഔനി(റ)ൽ നിന്ന്, ഉമൈർ ബിൻ ഇസ്ഹാഖ്(റ) വഴി നിവേദനം ചെയ്യുന്നു: തിരുനബിﷺ കിസ്റയുടെ അടുത്തേക്കും കൈസറുടെ അടുത്തേക്കും കത്തയച്ചു. കൈസർ അതൊരു ആദരവായി സൂക്ഷിച്ചു. എന്നാൽ കിസ്റ അത് കീറികളഞ്ഞു. ഈ വിവരം അറിഞ്ഞപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇവർ കീറിമുറിക്കപ്പെടും, എന്നാൽ കൈസറുടെ കൂട്ടർക്ക് ശേഷിപ്പുണ്ടാകും.”

തുടർന്നുള്ള നാളുകൾ ആ പ്രവചന പുലർച്ചയുടേതായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 59