Tweet 1480

    Tweet 1480
    July 3, 2026 • Friday
    Post Header

    ഇബ്നു അബീ ശൈബ(റ), മുഹമ്മദ് ബിൻ മുൻകദിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു;
    “നിങ്ങൾ ഖുർആൻ ഓതുകയും അത് മുഖേന അല്ലാഹുവോട് ചോദിക്കുകയും ചെയ്യുക. കാരണം അമ്പ് നേരെയാക്കുന്നതുപോലെ ഖുർആൻ നേരെയാക്കി ഓതുകയും, അതിന്റെ പ്രതിഫലം പരലോകത്തേക്ക് മാറ്റിവെക്കാതെ ഈ ദുൻയാവിൽ തന്നെ ധൃതിപ്പെട്ട് വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗം അത് പാരായണം ചെയ്യും.”

    വീടുകൾ അലങ്കരിക്കപ്പെടുന്നതിനെ കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ വായിക്കാം.
    അൽ-ബസ്സാർ(റ), ത്വബ്റാനി(റ) എന്നിവർ അബൂ ജുഹൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “തീർച്ചയായും നിങ്ങൾക്ക് മേൽ ദുൻയാവ് കീഴടക്കപ്പെടും. ഭൗതികവിഭവങ്ങൾ ധാരാളമായി ലഭിക്കും. അങ്ങനെ കഅ്ബാലയത്തെ മൂടിയിടുന്നതുപോലെ നിങ്ങളും നിങ്ങളുടെ വീടുകളെ വിരികൾ ഇട്ട് അലങ്കരിക്കുന്ന അവസ്ഥ വരും.” ഞങ്ങൾ ചോദിച്ചു: “അന്ന് ഞങ്ങൾ ഇന്നത്തെപ്പോലെ ഞങ്ങളുടെ ദീനിൽ തന്നെയായിരിക്കുമോ?” തിരുനബിﷺ പറഞ്ഞു: “അതെ, നിങ്ങൾ ഇന്നത്തെപ്പോലെ ദീനിൽ തന്നെയായിരിക്കും.”
    ഞങ്ങൾ ചോദിച്ചു: “അപ്പോൾ ഞങ്ങൾക്കാണോ മഹത്വം കൂടുതൽ അതോ അന്നത്തെ ആളുകൾക്കോ?”
    പ്രവാചകൻﷺ പറഞ്ഞു: “അല്ല, അന്നത്തെ ആളുകളേക്കാൾ ഉത്തമർ ഇന്ന് നിങ്ങളാണ്.”

    ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “നിങ്ങൾക്ക് വീടുകളിൽ വിരിക്കാൻ ആഡംബരമുള്ള വിരിപ്പുകൾ ഉണ്ടാകുന്നതാണ്.” തിർമിദി(റ) ഇത് അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുകയും ഇപ്രകാരം കൂട്ടിച്ചേർക്കുകയും ചെയ്തു: “…അവരിൽ ഒരാൾ രാവിലെയൊരു വസ്ത്രത്തിലും വൈകുന്നേരം മറ്റൊരു വസ്ത്രത്തിലുമായിരിക്കും പുറപ്പെടുക. അവന്റെ മുന്നിൽ ഒരു ഭക്ഷണപ്പാത്രം വെക്കപ്പെടുകയും മറ്റൊന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യും. അത്രയും വിഭവസമൃദ്ധമായിരിക്കും എന്നു സാരം. കഅ്ബാലയം മൂടിയിടുന്നതുപോലെ അവർ തങ്ങളുടെ വീടുകളെയും മൂടിയിട്ട് അലങ്കരിക്കും. അന്നത്തെ ആളുകളേക്കാൾ ഇന്ന് നിങ്ങളാണ് ഉത്തമർ.”

    തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലുള്ള മുടിയലങ്കാരങ്ങളുള്ള വസ്ത്രം ധരിച്ചിട്ടും നഗ്നരായ സ്ത്രീകളുണ്ടാകുമെന്ന പ്രവചനം ഇങ്ങനെയാണ്.
    ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അംറ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു:
    “എന്റെ ഉമ്മത്തിന്റെ അവസാനകാലത്ത് ചില പുരുഷന്മാർ ഉണ്ടാകും, അവർ വലിയ കട്ടിലുകൾ അല്ലെങ്കിൽ വലിയ ജീനുകൾ പോലുള്ള വാഹനപ്പുറങ്ങളിൽ കയറി പള്ളികളുടെ വാതിലുകളിൽ വന്നിറങ്ങും. അവരുടെ സ്ത്രീകൾ വസ്ത്രം ധരിച്ച നഗ്നകളായിരിക്കും. അവരുടെ തലകൾ വലിയ ഒട്ടകത്തിന്റെ പൂഞ്ഞ പോലെയായിരിക്കും. അവർ അപശപതരാണ്. നിങ്ങളുടെ പിന്നിൽ മറ്റ് വല്ല സമുദായങ്ങളും ഉണ്ടായിരുന്നുവെങ്കിൽ, മുൻപുള്ള സമുദായങ്ങളിലെ സ്ത്രീകൾ നിങ്ങളെ സേവിച്ചത് പോലെ നിങ്ങളുടെ സ്ത്രീകൾ ആ സമുദായത്തിലെ സ്ത്രീകളെ സേവിക്കേണ്ടി വരുമായിരുന്നു.”

    എന്റെ ഉമ്മത്തിൽ ചില പുരുഷന്മാരുണ്ടാകും, അവരുടെ സ്ത്രീകൾ പുരുഷന്മാരെപ്പോലെ അല്ലെങ്കിൽ പുരുഷന്മാരുടെ വാഹനങ്ങൾ പോലുള്ള ജീനുകളിൽ കയറും.” എന്നും ചില നിവേദനങ്ങൾ ചേർത്തു വായിക്കാം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...