Tweet 1468

    Tweet 1468
    June 21, 2026 • Sunday
    Post Header

    ഈ ജനതയിൽ ഖ്വിസ്‌യാൻ അഥവാ വൃഷണം നീക്കം ചെയ്യപ്പെട്ടവർ/നപുംസകങ്ങൾ ഉണ്ടാകുമെന്ന് തിരുനബിﷺ പ്രവചിച്ചിരുന്നു. ഇബ്‌നു അദിയ്യ്(റ), അൽ-ദാറഖുത്‌നി(റ), ഇബ്‌നു അസാകിർ(റ) എന്നിവർ മുആവിയ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ഭാവിയിൽ ഒരു വിഭാഗം ആളുകൾ വരാനുണ്ട്, അവർക്ക് ഇഖ്സ്വാഅ് വൃഷണം നീക്കം ചെയ്യപ്പെടൽ സംഭവിക്കും. അതിനാൽ നിങ്ങൾ അവരോട് നന്മയോടെ വർത്തിക്കാൻ വസ്വിയ്യത്ത് ചെയ്യുന്നു അഥവാ അവരെ നന്നായി നോക്കിക്കൊള്ളുക.

    ഇവിടെ “ആ പ്രവൃത്തിയെയും” അതിന് ഇരയായ “വ്യക്തിയെയും” വേർതിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരെ ഇഖ്സ്വാഅ് ചെയ്യുന്നത് ഇസ്‌ലാമിൽ ഹറാമാണ്: അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുന്നതും മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതുമായ ഇത്തരം ക്രൂരതകളെ ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. ആരാധനയ്ക്കായി പൂർണ്ണമായി സമയം മാറ്റിവെക്കാൻ ചില സ്വഹാബികൾ ഇപ്രകാരം ചെയ്യാൻ അനുവാദം ചോദിച്ചപ്പോൾ നബിﷺ അത് ശക്തമായി വിലക്കിയിരുന്നു.

    അക്കാലത്ത് ഇസ്‌ലാമിക രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള അടിമക്കച്ചവടക്കാരാൽ ഈ ക്രൂരതയ്ക്ക് ഇരയാക്കപ്പെട്ടവരോ അല്ലെങ്കിൽ നിർബന്ധപൂർവ്വം ഇതിന് വിധേയരാക്കപ്പെട്ടവരോ ആണ്. അതിനാൽ അവർ അക്രമത്തിന് ഇരയായവരും നിരപരാധികളുമാണ്.

    തങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ലാത്ത ഒരു ശാരീരികാവസ്ഥയുടെ പേരിൽ ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താനോ പരിഹസിക്കാനോ പാടില്ലെന്ന് ഹദീസ് പഠിപ്പിക്കുന്നു. ചരിത്രത്തിൽ ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അവർക്ക് മാന്യമായ ജീവിതസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിശുദ്ധ കഅ്ബയുടെയും മദീനയിലെ മസ്ജിദുന്നബവിയുടെയും ആഭ്യന്തര കാര്യങ്ങളും സുരക്ഷയും നിയന്ത്രിക്കുന്ന വലിയ പദവികളിലേക്ക് ഇവരെ നിയോഗിച്ചിരുന്നത്.

    ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം അന്ത്യനാൾ വരെ സത്യത്തിൽ തന്നെ നിലകൊള്ളുമെന്നും അവരെ ഒന്നിനും അതിൽ നിന്ന് തടയാനാവില്ലെന്നുമുള്ള തിരുനബിﷺയുടെ സുവിശേഷം ഇപ്രകാരമാണ്.

    ഇമാം അഹ്മദ്(റ), ബുഖാരി(റ)യും മുസ്ലിമും(റ), ഇബ്നു മാജ(റ) എന്നിവർ മുആവിയ(റ)യിൽ നിന്നും; ത്വബ്റാനി(റ) സൈദ് ബിൻ അർഖമി(റ)ൽ നിന്നും; മുസ്ലിം(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ സൗബാനി(റ)ൽ നിന്നും; മുസ്ലിമും(റ) ബൈഹഖി(റ)യും ഉഖ്ബത്ത് ബിൻ ആമിറി(റ)ൽ നിന്നും; ഇമാം അഹ്മദ്(റ), ഇബ്നു ജരീർ(റ), അബൂ നുഐം(റ), അബൂ യഅ്‌ലാ(റ), ത്വബ്റാനി(റ), ഇബ്നു അദിയ്യ്(റ), അബ്ദുൽ ജബ്ബാർ ബിൻ അബ്ദില്ലാഹ് അൽ-ഖൗലാനി(റ), ഇബ്നു അസാകിർ(റ) എന്നിവർ അബൂ ഹുറൈറ(റ)യിൽ നിന്നും; ഇബ്നു മൻദ(റ)യും ഇബ്നു അസാകിറും(റ) അബൂ ഹുറൈറ(റ), ശർഹബീൽ ബിൻ ഹസന(റ) എന്നിവരിൽ നിന്നും ഒരുമിച്ചും; ബുഖാരി(റ), ഇബ്നു അദിയ്യ്(റ), അബൂ ദാവൂദ്(റ), ളിയാഅ്(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ), ഹാകിം(റ) എന്നിവർ ഉമറി(റ)ൽ നിന്നും; ബുഖാരി(റ), ഇമാം അഹ്മദ്(റ), മുസ്ലിം(റ), ഇബ്നു ജരീർ(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ) എന്നിവർ ജാബിറി(റ)ൽ നിന്നും; ശൈഖാനി(റ)യും ബൈഹഖി(റ)യും മുഗീറ(റ)യിൽ നിന്നും; മുസ്ലിമും(റ) അബൂ നസ്ർ അൽ-സിജ്‌സി(റ) എന്നിവരും, ഹറവി(റ) സഅ്ദി(റ)ൽ നിന്നും; ഇബ്നു അസാകിർ(റ) അബുദ്ദർദാഇൽ(റ) നിന്നും; ത്വബ്റാനി(റ) മുർറത് അൽ-ബഹ്‌സി(റ)യിൽ നിന്നും; ഇമാം അഹ്മദ്(റ), ളിയാഅ്(റ), അബൂ ദാവൂദ് അൽ-ത്വയാലിസി(റ), അബ്ദ് ബിൻ ഹുമൈദ്(റ) എന്നിവർ സൈദ് ബിൻ അർഖമി(റ)ൽ നിന്നും; ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ളിയാഉം(റ) അബൂ ഉമാമ(റ)യിൽ നിന്നും; ഇമാം അഹ്മദും(റ) ത്വബ്റാനി(റ) ഇംറാൻ ബിൻ ഹുസൈനി(റ)ൽ നിന്നും; ഇബ്നു മാജ(റ)യും ത്വബ്റാനി(റ) മുആവിയ ബിൻ ഖുർറ(റ) തൻ്റെ പിതാവിൽ നിന്നും; ഇബ്നു ഖാനിഅ്(റ), ഇബ്നു അസാകിർ(റ), ളിയാഅ്(റ) എന്നിവർ ഖതാദ(റ)യിൽ നിന്ന് അനസ്(റ) വഴിയും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറയുന്നു. “എൻ്റെ ഉമ്മത്തിൽ നിന്നുള്ള ഒരു വിഭാഗം…” മറ്റൊരു നിവേദനത്തിൽ ‘ഒരു സംഘം’ എന്നും, വേറൊരു നിവേദനത്തിൽ ‘ഒരു കൂട്ടം ആളുകൾ’ എന്നും, മറ്റൊരു നിവേദനത്തിൽ ‘എൻ്റെ ഉമ്മത്തിലെ പടിഞ്ഞാറുള്ളവർ “ആ സത്യത്തിലൂടെ അവർ സത്യത്തിൽ വിജയികളായി നിലകൊള്ളുന്നതാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...