Tweet 1322

    Tweet 1322
    January 26, 2026 • Monday
    Post Header

    ചന്ദ്രൻ പിളർന്ന അത്ഭുത സംഭവത്തെക്കുറിച്ചുള്ള ഹദീസുകളിലെ വിവിധ നിവേദനങ്ങൾ എങ്ങനെ ഒത്തുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ)യുടെ വിശദീകരണം ഇങ്ങനെ വായിക്കാം. അദ്ദേഹം പറയുന്നു: ‘രണ്ട് വിഭാഗം’ /ഫുർഖതൈനി എന്നും ‘രണ്ട് തവണ’ /മർറതൈനി എന്നുമുള്ള പ്രയോഗങ്ങളെ ഒരുമിപ്പിച്ചു. അതിനാൽ ചന്ദ്രൻ പിളർന്നു എന്ന അടിസ്ഥാന കാര്യത്തിലാണ് പണ്ഡിത ഏകോപനം അഥവാ ഇജ്മാഅ് ഉള്ളത്, അത് എത്ര തവണ ഉണ്ടായി എന്നതിലല്ല. ഇബ്നു മസ്ഊദി(റ)ൽ നിന്നുള്ള ചില നിവേദനങ്ങളിൽ “ഞങ്ങൾ മിനായിൽ പ്രവാചകൻﷺയോടൊപ്പം ആയിരിക്കുമ്പോൾ ചന്ദ്രൻ രണ്ട് ഭാഗങ്ങളായി പിളർന്നു” എന്നുണ്ട്. ഇത് അനസ്(റ)വിന്റെ “അത് മക്കയിലായിരുന്നു” എന്ന നിവേദനത്തിന് വിരുദ്ധമല്ല. കാരണം പ്രവാചകൻﷺ അന്ന് രാത്രി മക്കയിൽ തന്നെ ഉണ്ടായിരുന്നു എന്ന് അനസ്(റ) വ്യക്തമായി പറയുന്നില്ല. ഇനി അങ്ങനെ പറഞ്ഞാൽ തന്നെയും, മിനാ എന്നത് മക്കയുടെ ഭാഗമാണ്. അതിനാൽ ഇവ തമ്മിൽ വൈരുദ്ധ്യമില്ല.

    ഹാഫിള് ഇബ്നു ഹജർ(റ) പറഞ്ഞു: “മക്കയിൽ വെച്ച് ചന്ദ്രൻ പിളർന്നു” എന്ന് പറയുന്നതിന്റെ അർഥം, അവർ മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുൻപ് മക്കയിൽ താമസിച്ചിരുന്ന കാലത്താണ് ഇത് സംഭവിച്ചത് എന്നാണ്. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “ചന്ദ്രൻ രണ്ട് പകുതികളായി പിളർന്നു, ഒരു പകുതി അബൂ ഖുബൈസ് പർവ്വതത്തിന് മുകളിലും മറ്റേ പകുതി ഖുഐഖിആൻ പർവ്വതത്തിന് മുകളിലുമായിരുന്നു.”
    ഇബ്നു മർദവൈഹി(റ) മറ്റൊരു നിവേദനത്തിലൂടെ ഇതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: “ഞങ്ങൾ മദീനയിലേക്ക് പോകുന്നതിന് മുൻപ് മക്കയിലായിരിക്കുമ്പോഴാണ് പ്രവാചകൻﷺയുടെ കാലത്ത് ചന്ദ്രൻ പിളർന്നത്.” ഹിജ്റയ്ക്ക് മുൻപാണ് ഇത് നടന്നതെന്ന് സൂചിപ്പിക്കാനാണ് ‘മക്ക’ എന്ന് ഉപയോഗിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. കൃത്യമായി പറഞ്ഞാൽ അന്ന് രാത്രി അവർ മിനായിലായിരുന്നു.
    മറ്റൊരിടത്ത് ഇബ്നു മസ്ഊദി(റ)ന്റെ നിവേദനങ്ങളിൽ ഒരിക്കൽ മിനായിലെന്നും മറ്റൊരിക്കൽ മക്കയെന്നും പറയുന്നത് തമ്മിലുള്ള പൊരുത്തത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ഒന്നുകിൽ ഇത് ഒന്നിലധികം തവണ സംഭവിച്ചിരിക്കാം, അല്ലെങ്കിൽ മിനായിലായിരുന്നു എന്ന് ഉറപ്പിക്കാം. മക്കയിൽ എന്ന് പറഞ്ഞത് തെറ്റല്ല, കാരണം മിനാ മക്കയുടെ ഭാഗമായതിനാൽ മിനായിലുള്ളവർ മക്കയിലുള്ളവരാണ്. മിനായിൽ എന്ന് പറയുന്ന നിവേദനത്തിൽ “ഞങ്ങൾ മിനായിലായിരുന്നു” എന്നുണ്ട്, എന്നാൽ മക്ക എന്ന് പറയുന്നതിൽ “ഞങ്ങൾ” എന്ന് പറയുന്നില്ല, പകരം “മക്കയിൽ വെച്ച് പിളർന്നു” എന്ന് മാത്രമാണുള്ളത്. അതായത് ഹിജ്റയ്ക്ക് മുൻപ് അവർ മക്കയിലുള്ള കാലത്താണ് ഇത് നടന്നതെന്നാണ് അർഥം.

    ചില നിവേദനങ്ങളിൽ “രണ്ട് പകുതികൾക്കിടയിൽ ഞാൻ പർവ്വതം കണ്ടു” എന്ന് പറയുന്നുണ്ട്. അതായത് ചന്ദ്രന്റെ ഒരു ഭാഗം പർവ്വതത്തിന്റെ വലതുഭാഗത്തും മറ്റേത് ഇടതുഭാഗത്തുമായി മാറിയപ്പോൾ പർവ്വതം അവയ്ക്കിടയിലായി എന്ന് പറയുന്നതിൽ തെറ്റില്ല.
    ചുരുക്കത്തിൽ: ചന്ദ്രൻ പിളർന്നത് ഹിജ്റയ്ക്ക് മുൻപ് മക്കയിൽ വെച്ചായിരുന്നു. ഇത് കണ്ടവർ വിവിധ സ്ഥലങ്ങളിൽ നിന്നായതിനാൽ അവരുടെ കാഴ്ചപ്പാടനുസരിച്ച് പർവ്വതങ്ങൾക്ക് മുകളിലായാണ് അവർക്കത് അനുഭവപ്പെട്ടത്.

    ഭൂരിഭാഗം തത്ത്വശാസ്ത്രജ്ഞർ ചന്ദ്രൻ പിളർന്ന സംഭവത്തെ നിഷേധിച്ചിട്ടുണ്ട്. ആകാശലോകത്തെ വസ്തുക്കൾ പിളരാനോ വീണ്ടും കൂടിച്ചേരാനോ സാധ്യമല്ല എന്ന വാദമാണ് അവർ ഇതിനായി മുറുകെ പിടിക്കുന്നത്. ഇതേ വാദം തന്നെയാണ് ഇസ്‌റാഅ് /രാപ്രയാണം രാത്രിയിൽ ആകാശവാതിലുകൾ തുറക്കപ്പെട്ടതിനെക്കുറിച്ചും, അന്ത്യനാളിൽ സൂര്യൻ ചുരുട്ടിക്കൂട്ടപ്പെടുന്നതിനെക്കുറിച്ചും അവർ പറയുന്നത്.
    ഇത്തരം കാര്യങ്ങൾ നിഷേധിക്കുന്നവർ അമുസ്‌ലിംകളാണെങ്കിൽ, അവരോടുള്ള മറുപടി ആദ്യം ഇസ്‌ലാം മതത്തിന്റെ സത്യത്തെക്കുറിച്ച് അവരുമായി സംവദിക്കുക എന്നതാണ്. എന്നാൽ, ചില കാര്യങ്ങൾ വിശ്വസിക്കുകയും മറ്റു ചിലതിനെ നിഷേധിക്കുകയും ചെയ്യുന്ന മുസ്‌ലിംകളാണെങ്കിൽ അവർ വൈരുദ്ധ്യത്തിലാണ് അകപ്പെട്ടിരിക്കുന്നത്. കാരണം, അന്ത്യനാളിൽ ആകാശലോകത്ത് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളെയും തകർച്ചയെയും കുറിച്ച് ഖുർആനിൽ വ്യക്തമായി വന്നിട്ടുണ്ട്. അത് അംഗീകരിക്കുന്നവർക്ക് പ്രവാചകൻﷺയുടെ അത്ഭുതപ്രവൃത്തിയായി ചന്ദ്രൻ പിളർന്നതിനെ നിഷേധിക്കാൻ കഴിയില്ല. മുൻകാല പണ്ഡിതന്മാർ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...