
3: ‘റൈബ്’ vs ‘ശക്ക്’
ഇതിൽ യാതൊരു സംശയവുമില്ല എന്നതിൽ അൽ ബഖറയിൽ പ്രയോഗിച്ച പ്രയോഗത്തിൽ ‘ശക്ക്’ എന്നതിനേക്കാൾ ‘റൈബ്’ തന്നെ ആണ് നല്ലത്. ‘ശക്ക്’ എന്നതിലെ ‘ഇദ്ഗാം’ അഥവാ അക്ഷരങ്ങൾ ചേർത്തുവെക്കൽ നാവിനു ഭാരമുള്ളതാണ്. അതിനാൽ ഖുർആനിൽ ‘റൈബ്’ എന്ന പ്രയോഗം വർദ്ധിച്ചു കാണുന്നു.
4: ശബ്ദസൗകുമാര്യവും ലളിത്യവും:
‘ലാ തഹിനൂ’ : ‘ലാ തദ്‌ഉഫൂ’ ദുർബലരാകരുത് എന്നതിനേക്കാൾ ഉച്ചരിക്കാൻ എളുപ്പമാണ്.
‘വഹനൽ അദ്‌മു’ : ‘ദഉഫ’ എന്നതിനേക്കാൾ മനോഹരമാണ്. കാരണം ഇതിലെ ഫത്‌ഹുകൾ അഥവാ അക്ഷരചിഹ്നങ്ങൾ ഉച്ചരിക്കാൻ പ്രയാസമില്ലാത്തതാണ്.
‘ആമന’ : ‘സദ്ദഖ’ സത്യപ്പെടുത്തി എന്നതിനേക്കാൾ ലളിതമാണ്. അതിനാൽ ഖുർആനിൽ ഇതിനാണ് മുൻഗണന.
‘ആസറക്ക’ : ‘ഫദ്ദലക്ക’ നിനക്ക് മുൻഗണന നൽകി എന്നതിനേക്കാൾ ലളിതമാണ്.
‘ആതാ’ : ‘അഅ്‌താ’ നൽകി എന്നതിനേക്കാൾ ലളിതമാണ്.
‘അൻദറ’ : ‘ഖവ്വഫ’ ഭയപ്പെടുത്തി എന്നതിനേക്കാൾ എളുപ്പമാണ്.
5: വ്യാകരണപരമായ പ്രത്യേകതകൾ:
‘ഖൽഖുല്ലാഹ്’ : ‘മഖ്‌ലൂഖ്’ സൃഷ്ടിക്കപ്പെട്ടത് എന്നതിനേക്കാൾ ലളിതമാണ്.
‘അൽ-ഗൈബ്’ : ‘അൽ-ഗാഇബ്’ മറഞ്ഞിരിക്കുന്നത് എന്നതിനേക്കാൾ സ്ഫുടമാണ്.
‘തൻകിഹ’ : ‘തതസവ്വജ’ വിവാഹം കഴിക്കുന്നു എന്നതിനേക്കാൾ ‘തൻകിഹ’ എന്ന പദഘടനയാണ് ഖുർആനിൽ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്.
ചന്ദ്രൻ പിളർന്ന സംഭവം അഥവാ ഇൻശിഖാഖുൽ ഖമർ: ഖുറൈശികൾ അല്ലാഹുവിന്റെ ദൂതരോﷺട് തങ്ങൾക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ, അവിടുന്ന് അവർക്ക് ചന്ദ്രൻ പിളരുന്നത് കാണിച്ചുകൊടുത്തു. അല്ലാഹു അരുളി:
“അന്ത്യസമയം അടുത്തിരിക്കുന്നു, ചന്ദ്രൻ പിളരുകയും ചെയ്തിരിക്കുന്നു.” ഖമർ അധ്യായത്തിലെ ഒന്നാം സൂക്തത്തിന്റെ ആശയമാണിത്. അതായത്, ചന്ദ്രൻ പിളരുക എന്ന സംഭവം നടന്നു കഴിഞ്ഞു എന്നാണ് ഇതിനർഥം. തൊട്ടടുത്ത വചനത്തിലെ അല്ലാഹുവിന്റെ പരാമർശം ഇതിനെ ശരിവെക്കുന്നു:
“അവർ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തിരിഞ്ഞുകളയുകയും ഇത് തുടർന്നുപോരുന്ന ജാലവിദ്യയാകുന്നു എന്ന് പറയുകയും ചെയ്യും.” എന്നുകൂടി പ്രസ്തുത അധ്യായത്തിന്റെ രണ്ടാം സൂക്തത്തിൽ പറയുന്നുണ്ട്. ഈ വചനം വ്യക്തമാക്കുന്നത് ചന്ദ്രൻ പിളർന്ന സംഭവം ഇതിനകം സംഭവിച്ചു കഴിഞ്ഞു എന്നാണ്. കാരണം, സത്യനിഷേധികൾ അന്ത്യദിനത്തിലല്ല ഇപ്രകാരം ഇത് ജാലവിദ്യയാണെന്ന് പറയുക. അവരുടെ ഈ പ്രസ്താവന ഈ ലോകത്ത് തന്നെയാണെന്ന് വ്യക്തമാകുമ്പോൾ തന്നെ, ചന്ദ്രൻ പിളരൽ സംഭവിച്ചു കഴിഞ്ഞുവെന്നും അവർ ‘സിഹ്‌ർ’ ജാലവിദ്യ എന്ന് ആരോപിച്ചത് ഈ ദൃഷ്ടാന്തത്തെക്കുറിച്ചാണെന്നും മനസ്സിലാക്കാം.
ഹദീസുകളിലെ തെളിവുകൾ
സ്വഹീഹുൽ ബുഖാരിയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പ്രസ്താവിച്ചതായി കാണാം:
“അഞ്ച് കാര്യങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു: റോമക്കാരുടെ പരാജയം, ലിസാം ബദ്‌റിലെ ശിക്ഷ, അൽ-ബത്‌ഷ കഠിനമായ പിടുത്തം, പുക /ദുഖാൻ, ചന്ദ്രൻ പിളരൽ എന്നിവയാണവ.”
ചന്ദ്രൻ പിളർന്ന സംഭവം വിവരിക്കുന്ന നിരവധി ഹദീസുകൾ വിവിധ സ്വഹാബികളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്നു മസ്ഊദ്(റ): ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ബൈഹഖി(റ), അബൂ നുഐം(റ) തുടങ്ങിയവർ വിവിധ പരമ്പരകളിലൂടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇബ്നു ഉമർ(റ), ജുബൈർ ബിൻ മുത്ഇം(റ): ബുഖാരി(റ)യും മുസ്‌ലിമും(റ) ബൈഹഖി(റ)യും ഇവരിൽ നിന്ന് റിപ്പോർട്ട് ചെയ്തു.
ഹുദൈഫത്തുബ്നുൽ യമാൻ(റ): ഇമാം അഹ്മദ്(റ), തിർമിദി(റ), ഇബ്നു ജരീർ(റ), ഹാകിം(റ), ബൈഹഖി(റ) എന്നിവർ റിപ്പോർട്ട് ചെയ്തു.
ഇബ്നു അബ്ബാസ്(റ): ഇബ്നു അബീ ശൈബ(റ), അബ്ദു ബിൻ ഹുമൈദ്(റ), ഇബ്നു ജരീർ(റ), അബൂ നുഐം(റ) എന്നിവർ ഭാഗികമായി ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനസ് ബിൻ മാലിക് (റ): ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ഇബ്നു ജരീർ(റ), അബൂ നുഐം(റ) എന്നിവർ വിവിധ വഴികളിലൂടെ റിപ്പോർട്ട് ചെയ്തു.
മക്കയിലുള്ളവരിൽ നിന്ന് സമാനമായ അർഥത്തിലുള്ള റിപ്പോർട്ടുകൾ ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്‌ലിമും(റ) അബൂ നുഐമും(റ) ഉദ്ധരിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
