Tweet 1579

Tweet 1579
October 10, 2026 • Saturday

ഇമാം ബൈഹഖി(റ) ഇബ്‌നു ഇസ്ഹാഖി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു:

ആമിർ ബിൻ അത്ത്വുഫൈൽ തിരുനബിﷺയുടെ അടുക്കൽ വന്നു; അവൻ പ്രവാചകനുﷺമായി ചതി ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. അവൻ അർബദിനോട് പറഞ്ഞു: “നമ്മൾ ഈ മനുഷ്യന്റെ അടുക്കൽ വന്നിരിക്കുന്നു; ഞാൻ ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുനിർത്താം, ഞാൻ അത് ചെയ്യുമ്പോൾ നീ ഇദ്ദേഹത്തെ വാളുകൊണ്ട് വെട്ടി വീഴ്ത്തുക.” അവൻ പറഞ്ഞു: “തീർച്ചയായും ഞാൻ ചെയ്യാം.” അങ്ങനെ ഞങ്ങൾ തിരുനബിﷺയുടെ അടുത്തേക്ക് ചെന്നപ്പോൾ അവൻ പറഞ്ഞു: “ഹേ മുഹമ്മദേﷺ, ഞാൻ ആവശ്യപ്പെടുന്നു, താങ്കൾ എന്റെ കൂടെ വരിക; എനിക്ക് സംസാരിക്കാനുണ്ട്.” അപ്പോൾ തിരുനബിﷺ അവന്റെ കൂടെ എഴുന്നേറ്റു, രണ്ടുപേരും ഒരു ഭിത്തിക്കരികിലേക്ക് മാറിനിന്നു. ആമിർ സംസാരിച്ചുകൊണ്ട് നിന്നു, അവൻ പറഞ്ഞു: “ഹേ മുഹമ്മദേﷺ, ഞാൻ മാത്രമായി എന്റെ കൂടെ വരിക.” തിരുനബിﷺ പറഞ്ഞു: “നീ ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്നത് വരെ ഞാൻ വരില്ല.” അങ്ങനെ അവൻ തിരുനബിﷺയുടെ സംസാരത്തോട് അടുത്തെത്തിയപ്പോൾ പറഞ്ഞു: “അല്ലാഹു സത്യം! ഞാൻ മദീനയെ ചുവന്ന കുതിരകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും നിങ്ങൾകക്കെതിരായി നിറയ്ക്കും!”

അദ്ദേഹം തിരിഞ്ഞുപോയപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, ആമിർ ബിൻ അത്ത്വുഫൈലിൽ നിന്ന് നീ എനിക്ക് മതിയായവൻ ആകേണമേ.”

അവർ തിരുനബിﷺയുടെ അടുത്തുനിന്ന് പുറത്തിറങ്ങിയപ്പോൾ ആമിർ അർബദിനോട് പറഞ്ഞു: “നിനക്ക് നാശം അർബദ്! ഞാൻ നിന്നോട് കൽപ്പിച്ച കാര്യം എവിടെ?” അവൻ പറഞ്ഞു: “അല്ലാഹുവാണെ, എന്നെ സംബന്ധിച്ച് ഭൂമിയിൽ നിന്നെക്കാൾ എന്റെ ജീവന് എനിക്ക് ഭയമുള്ള ഒരാളുമില്ല! സത്യമായും ഞാൻ ഇനി മുതൽ ഒരിക്കലും ഭയപ്പെടുകയുമില്ല.” ആമിർ പറഞ്ഞു: “പിതാവില്ലാത്തവനേ, എന്നോട് തിടുക്കം കൂട്ടരുത്! അല്ലാഹുവാണെ, നീ കൽപ്പിച്ച ആ കാര്യത്തിന് ഞാൻ തുനിഞ്ഞപ്പോഴൊക്കെ എനിക്കും ആ മനുഷ്യനുമിടയിൽ മറ്റൊരാൾ വന്നുനിൽക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്; ഒടുവിൽ നിന്നെ അല്ലാതെ മറ്റാരെയും എനിക്ക് കാണാൻ കഴിയാതെ വരികയും ചെയ്തു. പിന്നെങ്ങനെ ഞാൻ അദ്ദേഹത്തിന്റെ മേൽ വാളുവീശും!”

തിരുനബിﷺക്കെതിരെ വാളോങ്ങാൻ ഒരുങ്ങിയപ്പോഴെല്ലാം ഇടയിൽ ഒരാൾ പ്രത്യക്ഷപ്പെടുന്നതായി അയാൾ കണ്ടു. അല്ലാഹുവിൽ നിന്ന് നബിﷺക്കു നൽകിയ കാവലും സുരക്ഷയുമായിരുന്നു അത്. ഒപ്പമുണ്ടായിരുന്നവർ പോലും കാണാത്ത വിധം അത്ഭുതകരവും ആശ്ചര്യകരവുമായിരുന്നു ആ കാഴ്ച. ഒടുവിൽ കൂടെ വന്നവനെ മാത്രം നേരിൽ കാണുകയും വാളോങ്ങി നിൽക്കുകയും ചെയ്ത ഒരാൾക്ക് എന്ത് തീരുമാനം എടുക്കാനാവും. ഈ ആത്മസംഘർഷത്തിലും ആശയ കുഴപ്പത്തിലുമായിരുന്നു അയാൾ. അല്ലാഹു തങ്ങളെ സംരക്ഷിച്ചു കൊള്ളുന്നു എന്ന ഖുർആനിക പ്രഖ്യാപനത്തിന്റെ പുലർച്ചയായിരുന്നു ഈ സംഭവവും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 8