Tweet 1555

Tweet 1555
September 16, 2026 • Wednesday

അബു നുഐം(റ), അബ്ദുൽ മലികുബ്നു ഹാറൂൻ ഇബ്നു അൻതറ(റ) – അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് – അദ്ദേഹത്തിന്റെ പിതാമഹനിൽ നിന്ന് – അബൂ സർവാനിൽ നിന്ന് എന്ന പരമ്പരയിലൂടെ നിവേദനം ചെയ്യുന്നു: അദ്ദേഹം ബനൂ അംറുബ്നു തമീം ഗോത്രത്തിന്റെ ഒട്ടകങ്ങളെ മേച്ചുനടക്കുന്ന ആളായിരുന്നു. അക്കാലത്ത് തിരുനബിﷺ ഖുറൈശികളുടെ ഉപദ്രവങ്ങളെ ഭയന്ന് മക്കയിൽ നിന്ന് പുറത്തുകടന്ന് ആ ഒട്ടകങ്ങളുടെ അരികിൽ ചെന്നു. അബൂ സർവാൻ തിരുനബിﷺയെ കണ്ട് ചോദിച്ചു: “നീ ആരാണ്?” തിരുനബിﷺ പറഞ്ഞു: “നിന്റെ ഒട്ടകങ്ങളുടെ അരികിൽ അല്പം കൂട്ടുചേരാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ.” അദ്ദേഹം പറഞ്ഞു: “താങ്കൾ തന്നെയാണ് പ്രവാചകനാണെന്ന് അവർ വാദിക്കുന്ന ആ മനുഷ്യനെന്ന് ഞാൻ കരുതുന്നു.” തിരുനബിﷺ പറഞ്ഞു: “അതെ.” അപ്പോൾ അദ്ദേഹം പറഞ്ഞു: “താങ്കൾ ഇവിടെ നിന്നു പുറത്തുപോവുക, ഇവിടെ നിന്നാൽ ഒട്ടകങ്ങൾക്ക് ഗുണം വരികയില്ല.” അപ്പോൾ തിരുനബിﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അദ്ദേഹത്തിന്റെ ദുരിതവും ആയുസ്സും നീ ദീർഘിപ്പിച്ചു കൊടുക്കേണമേ.”

ഹാറൂൻ(റ) പറയുന്നു: അങ്ങനെ വളരെ വൃദ്ധനായി മരണം ആഗ്രഹിച്ച് കഴിയുന്ന നിലയിൽ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. ജനങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: “തിരുനബിﷺ പ്രാർത്ഥിച്ചതുകൊണ്ട് ഇങ്ങനെ എന്നല്ലാതെ ഞങ്ങൾ കാണുന്നില്ല.” അദ്ദേഹം പറഞ്ഞു: “അതല്ല, ഇസ്‌ലാം വിജയം കൈവരിച്ചതിനു ശേഷം ഞാൻ തിരുനബിﷺയുടെ അരികിൽ വന്നു ഇസ്‌ലാം സ്വീകരിച്ചു. അപ്പോൾ തിരുനബിﷺ എനിക്ക് വേണ്ടി പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. എന്നാൽ ആദ്യത്തെ പ്രാർത്ഥന മുൻകടന്നുപോയിരിക്കുന്നു.”

സഈദ് ബിൻ മൻസൂർ(റ), ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഖുനൂത്തിൽ പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “അയ്യി ഉമ്മുൽ മിൽദമേ; പനിയെ ഉദ്ദേശിച്ചുകൊണ്ട്, നീ ബനൂ ഉസൈയ്യ ഗോത്രക്കാരുടെ മേൽ ചെല്ലുക; തീർച്ചയായും അവർ അല്ലാാഹുവെയും അവന്റെ ദൂതനെﷺയും ധിക്കരിച്ചിരിക്കുന്നു.” അങ്ങനെ പനി അവരെ വീഴ്ത്തി.

ഇബ്നു സഅ്ദ്(റ), ഇബ്നു അസാകിർ(റ) എന്നിവർ കൽബി(റ) വഴി അബൂ സാലിഹി(റ)ൽ നിന്ന് ഇബ്നു അബ്ബാസ്(റ)വിൽ നിന്നും, ഇബ്നു സഅ്ദ്(റ) ആസിം ബിൻ അംറു ബിൻ ഖതാദ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു:

ലൈലാ ബിൻതുൽ ഖുത്വൈം തിരുനബിﷺയുടെ അരികിലേക്ക് വന്നു. അപ്പോൾ തിരുനബിﷺ സൂര്യന് പുറംതിരിഞ്ഞിരിക്കുകയായിരുന്നു. അവൾ തിരുനബിﷺയുടെ തോളിൽ തട്ടി. തിരുനബിﷺ ചോദിച്ചു: “ഇത് ആരാണ്?” അവൾ പറഞ്ഞു: “ഞാൻ പക്ഷികൾക്ക് തീറ്റ നൽകുന്നവന്റെയും കാറ്റിനെ തോൽപിക്കുന്നവന്റെയും മകളാണ്, ഞാൻ ലൈലാ ബിൻതുൽ ഖുത്വൈം ആണ്. എന്നെ വിവാഹം കഴിക്കാനായി ഞാൻ എന്നെത്തന്നെ തങ്ങൾക്ക് സമർപ്പിക്കാൻ വന്നിരിക്കുന്നു.” തിരുനബിﷺ പറഞ്ഞു: “ഞാൻ അത് സ്വീകരിച്ചിരിക്കുന്നു.”

അവൾ തന്റെ ഗോത്രക്കാരിലേക്ക് മടങ്ങിപ്പോയി പറഞ്ഞു: “തിരുനബിﷺ എന്നെ വിവാഹം കഴിച്ചിരിക്കുന്നു.” അവർ പറഞ്ഞു: “നീ ചെയ്തത് വളരെ മോശമായിപ്പോയി! നീ അസൂയയുള്ള ഒരു സ്ത്രീയത്രേ. തിരുനബിﷺ ആകട്ടെ ഭാര്യമാരുള്ള വ്യക്തിയുമാണ്. നീ അസൂയ കാണിക്കും, അപ്പോൾ അവിടുന്ന് നിനക്കെതിരെ പ്രാർത്ഥിച്ചേക്കും. അതിനാൽ നീ നിന്റെ ആവശ്യം തിരികെ ചോദിച്ചു വാങ്ങുക.” അവൾ തിരികെ ചെന്ന് പറഞ്ഞു: അല്ലാഹുവിൻറെ ദൂതരേﷺ, എന്നെ ഈ വിവാഹത്തിൽ നിന്ന് ഒഴിവാക്കിക്കൊടുക്കേണമേ.” തിരുനബിﷺ പറഞ്ഞു: “ഞാൻ നിന്നെ ഒഴിവാക്കിത്തന്നിരിക്കുന്നു.” തുടർന്ന് മദീനയിലെ ഒരു തോട്ടത്തിൽ അവൾ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെന്നായ് അവളുടെ മേൽ ചാടിവീണു. തിരുനബിﷺയുടെ പ്രാർത്ഥന പ്രകാരമുള്ള ആ സംഭവത്തിൽ ചെന്നായ അവളെ ഭാഗികമായി തിന്നു. പിന്നീട് ആളുകൾ എത്തി അവളെ രക്ഷപ്പെടുത്തിയെങ്കിലും അവൾ മരണപ്പെട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 33