Tweet 1530

    Tweet 1530
    August 22, 2026 • Saturday
    Post Header

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവാണെ സത്യം! മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായി തീർച്ചയായും ഇറങ്ങിവരും. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊന്നൊടുക്കും, ജിസ്യ ഒഴിവാക്കും. അദ്ദേഹം ചെറുപ്രായത്തിലുള്ള ഒട്ടകങ്ങളെ ഉപേക്ഷിക്കും. വിദ്വേഷവും ശത്രുതയും അസൂയയും നീങ്ങിപ്പോകും. അദ്ദേഹം സ്വത്തിലേക്ക് ജനങ്ങളെ ക്ഷണിക്കും, എന്നാൽ ഒരാളും അത് സ്വീകരിക്കുകയില്ല.”

    അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മറിയമിന്റെ മകൻ(അ) ഫജ്ജു റൂഹായിൽ നിന്ന് ഹജ്ജോ ഉംറയോ അല്ലെങ്കിൽ രണ്ടും കൂടിയോ നിർവഹിക്കാൻ തൽബിയത്ത് ചൊല്ലി വരും.”

    ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു: തിരുനബിﷺ ചോദിച്ചു: “മറിയമിന്റെ മകൻ(അ) നിങ്ങളുടെ ഇടയിൽ ഇറങ്ങിവരികയും അദ്ദേഹം നിങ്ങൾക്ക് ഇമാമായി നിൽക്കുകയും ചെയ്താൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?” മറ്റൊരു ഭാഷയിൽ: “നിങ്ങളുടെ ഇമാം നിങ്ങളിൽ പെട്ടവനായിരിക്കുകയും ചെയ്യുമ്പോൾ.”

    യഅ്ജൂജ്-മഅ്ജൂജ്നെ കുറിച്ച് തിരുനബിﷺയുടെ മുന്നറിയിപ്പുകൾ.

    അബ്ദുല്ലാഹ് ബിൻ അംറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും യഅ്ജൂജും മഅ്ജൂജും ആദം നബി(അ)ന്റെ മക്കളിൽ പെട്ടവരാണ്. അവരെ ലോകത്തേക്ക് തുറന്നുവിട്ടാൽ ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങൾ അവർ കുഴപ്പത്തിലാക്കും. അവരിൽ ഒരാളും തനിക്ക് ശേഷം ആയിരമോ അതിലധികമോ സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല. നിശ്ചയം, അവരുടെ പിന്നിലായി മൂന്ന് സമുദായങ്ങളുണ്ട്; ഖാവീൽ, താരിസ്, മനസ്ക്.”

    അവരുടെ പെരുപ്പത്തെക്കുറിച്ച് ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: തിരുനബിﷺയോട് യഅ്ജൂജ്-മഅ്ജൂജിനെക്കുറിച്ച് ചോദിച്ചു. അപ്പോൾ പറഞ്ഞു: “യഅ്ജൂജ് ഒരു സമൂഹമാണ്, മഅ്ജൂജ് ഒരു സമൂഹമാണ്. ഓരോ സമൂഹവും നാല് ലക്ഷം സമൂഹങ്ങൾക്ക് തുല്യമാണ്. അവരിൽ ഒരാളും തന്റെ സന്താനങ്ങളിൽ പെട്ട ആയിരം പുരുഷന്മാരെ നോക്കിക്കാണാതെ മരിക്കുകയില്ല, അവരെല്ലാവരും ആയുധമെടുത്തിട്ടുള്ളവരായിരിക്കും…”

    അംറ് ബിൻ ഔസി(റ)ൽ നിന്ന്, നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും യഅ്ജൂജ്-മഅ്ജൂജിന് ഭാര്യമാരുണ്ട്, അവർ തങ്ങൾ ഇച്ഛിക്കുന്നതുപോലെ ബന്ധപ്പെടുന്നു. അവർ മരങ്ങൾ കൃഷിചെയ്ത് തങ്ങൾ ഇച്ഛിക്കുന്നതുപോലെ വളർത്തുന്നു. അവരിൽ ഒരാളും തനിക്ക് ശേഷം ആയിരമോ അതിലധികമോ സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 32
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...