Tweet 1511

    Tweet 1511
    August 3, 2026 • Monday
    Post Header

    ഇമാം അഹ്മദ്(റ), മുസ്ലിം(റ) എന്നിവർ അൽ-മുസ്തൗരിദിൽ നിന്നും, നുഐം ഇബ്‌നു ഹമ്മാദ്(റ) അൽ-ഫിതനിൽ ഇബ്‌നു അംറ്(റ)വില്‍ നിന്നും നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “റോമൻ ജനത ജനങ്ങളിൽ ഭൂരിപക്ഷമായിരിക്കെയായിരിക്കും അന്ത്യനാൾ നിലവിൽ വരിക.”

    ഇമാം അഹ്മദ്(റ), അൽ-ഹാകിം(റ) എന്നിവർ അബൂസഈദ്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അന്ത്യനാൾ അടുത്തുവരുമ്പോൾ മിന്നലാഘാതങ്ങൾ വർദ്ധിക്കും. എത്രത്തോളമെന്നാൽ ഒരാൾ വന്ന് ‘ഇന്ന് രാവിലെ നിങ്ങളിൽ ആർക്കാണ് മിന്നലേറ്റത്?’ എന്ന് ചോദിക്കും. അപ്പോൾ അവർ പറയും: ‘ഇന്നയിന്ന ആളുകൾക്ക് മിന്നലേറ്റു’ എന്ന്.” ഇമാം ബഗവി(റ)യും ഇബ്‌നു അസാക്കിറും(റ) ഉർവത്ത് ബിൻ മുഹമ്മദ് ബിൻ അത്വിയ്യ(റ)യിൽ നിന്നും അദ്ദേഹം തന്റെ പിതാവിൽ നിന്നും നിവേദനം ചെയ്യുന്നു;
    തിരുനബിﷺ പറഞ്ഞു. “വിജനമായ സ്ഥലങ്ങൾ ജനവാസയോഗ്യമാകുന്നതും
    അഭിവൃദ്ധി പ്രാപിച്ച സ്ഥലങ്ങൾ നശിക്കുന്നതും, അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്. യുദ്ധങ്ങൾ നഷ്ടപരിഹാരത്തിനോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയാകുന്നതും, ഒരു ഒട്ടകം മരത്തിൽ ഉരസുന്നത് പോലെ ഒരാൾ തനിക്ക് ഏൽപ്പിക്കപ്പെട്ട അമാനത്തിനോട് വിശ്വാസവഞ്ചന കാട്ടി ഉരസുന്നതും.”

    ഇമാം ബുഖാരി(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അന്ത്യദിനത്തിന് തൊട്ടുമുമ്പ് നിങ്ങൾ രോമം കൊണ്ടുള്ള ചെരുപ്പുകൾ ധരിച്ച ഒരു ജനവിഭാഗത്തോട് യുദ്ധം ചെയ്യും. അത് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ വിഭാഗമാണ്.”

    ഇമാം ഹാക്കിം(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.
    “അന്ത്യദിനത്തിന് തൊട്ടുമുമ്പ് ഇരുളടഞ്ഞ രാത്രിയുടെ കഷ്ണങ്ങൾ പോലുള്ള കുഴപ്പങ്ങൾ ഉണ്ടാകും. അതിൽ ഒരാൾ പ്രഭാതത്തിൽ സത്യവിശ്വാസിയും സായാഹ്നത്തിൽ സത്യനിഷേധിയുമായി മാറും. അല്ലെങ്കിൽ സായാഹ്നത്തിൽ സത്യവിശ്വാസിയും പ്രഭാതത്തിൽ സത്യനിഷേധിയുമാകും. ആളുകൾ ഭൗതികലോകത്തിന്റെ തുച്ഛമായ നേട്ടങ്ങൾക്ക് വേണ്ടി തങ്ങളുടെ വിശ്വാസം വിൽക്കുന്നതാണ്.”

    ഇബ്‌നു അബീ ശൈബ(റ) അനസ്(റ)വിൽ നിന്നും, ഇപ്രകാരം കൂടിച്ചേർത്തു പറയുന്നു.
    “…ഒരാൾ സായാഹ്നത്തിൽ മുഅ്മിനും പ്രഭാതത്തിൽ കാഫിറുമായി മാറും; അല്ലെങ്കിൽ സായാഹ്നത്തിൽ കാഫിറും പ്രഭാതത്തിൽ മുഅ്മിനുമായി മാറും. അവരിലൊരാൾ ഭൗതികലോകത്തിന്റെ തുച്ഛമായ നേട്ടങ്ങൾക്ക് വേണ്ടി തന്റെ ദീൻ വിൽക്കും.”

    ഇബ്‌നു അസാക്കിർ(റ) തന്റെ താരീഖിൽ ഇബ്‌നു ശുറൈഹ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. അന്ത്യദിനത്തിന് തൊട്ടുമുമ്പ് നൂലിൽ കോർത്ത മുത്തുകൾ പോലെ പത്ത് അടയാളങ്ങൾ ഉണ്ടായിരിക്കും. അതിൽ ഒന്ന് വീണാൽ മറ്റുള്ളവ ഒന്നൊന്നായി തുടരെ ഉണ്ടാകും: ദജ്ജാലിന്റെ പുറപ്പാട്, ഈസാ ബിൻ മറിയം(അ)ന്റെ അവരോഹണം, യഅ്ജൂജ് മാഅ്ജൂജിന്റെ പുറപ്പാട്, ദാബ്ബത്ത് വിചിത്ര ജീവി പ്രത്യക്ഷപ്പെടൽ, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കൽ — അത് ഒരു ആത്മാവിനും അതിന്റെ വിശ്വാസം ഉപകരിക്കാത്ത സമയമാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 16
    ❤️ 👍 🔥 👏 😍 💚

    👤 MUHAMMED RAHOOF AHSANI KOLLAM Aug 4, 2026
    💚