Tweet 542

    Tweet 542
    December 8, 2023 • Friday
    Post Header

    പതിനെട്ട്.
    അബ്ദുല്ലാഹിബിന് അതീഖി(റ)ന്റെ ഓപ്പറേഷൻ.
    ഖന്ദക്ക് യുദ്ധം അവസാനിച്ചു. സല്ലാമു ഇബ്നു അബീ ഹുഖൈഖ്, സഖ്യകക്ഷിയെ രൂപപ്പെടുത്തി ഇസ്ലാമിനെതിരെ തിരിഞ്ഞതിൽ പ്രധാന നേതൃത്വം വഹിച്ച ആളായിരുന്നു. മദീനയിലെ അൻസ്വാരികളിൽപെട്ട ഖസ്റജ് ഗോത്രക്കാർ അദ്ദേഹത്തെ കണ്ണ് വച്ചു. ഇസ്ലാമിന്റെയും പ്രവാചകരുടെﷺയും കഠിന ശത്രുവായ ഇദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ട സമയം അധികരിച്ചു എന്ന് അവർ മനസ്സിലാക്കി. ഔസ് ഗോത്രത്തോട് നന്മയിൽ മത്സരിച്ചു കൊണ്ടിരുന്ന ഖസ്റജ് ഗോത്രക്കാർ ഇതൊരു നല്ല അവസരമായി കണ്ടു. ഔസ്, ഖസ്റജ് ഗോത്രങ്ങളിൽക്കിടയിൽ ഒരു പ്രത്യേക മത്സരം നിലനിന്നിരുന്നു. പ്രവാചകർﷺക്ക് അനുകൂലമായി ഒരു ഗോത്രക്കാർ ഒരു നന്മ ചെയ്താൽ തത്തുല്യമായ ഒന്നു ചെയ്യാൻ അടുത്ത ഗോത്രക്കാർ അവസരം കാത്തിരുന്നു. അതുപ്രകാരം ഉഹ്ദ് യുദ്ധത്തിന് മുമ്പ് കഅബ് ബിൻ അൽ അശ്റഫിനെ ഔസ് ഗോത്രക്കാർ വകവരുത്തിയിരുന്നു. സമാനമായ ഒരു ദൗത്യം സല്ലാമു ബിൻ അബിൽ ഹുഖൈക്കിനെ വകവരുത്തുക വഴി നിർവഹിക്കാമെന്ന് അവർ വിചാരിച്ചു.
    ഇസ്ലാമിനു മുമ്പ് ബദ്ധശത്രുക്കളായിരുന്ന ഔസും ഖസ്രജും ഇസ്ലാമിലേക്ക് വന്നതിനുശേഷം അടുത്ത സഹോദരങ്ങളും അതോടൊപ്പം നല്ല കാര്യങ്ങളിൽ മത്സരിക്കുന്നവരുമായി മാറിയിരുന്നു. പ്രവാചകനെﷺ ആക്ഷേപിക്കുകയും ഇസ്ലാമിനെതിരായി നിലകൊള്ളുകയും ചെയ്തിരുന്ന കഅബു ബിനുൽ അശ്റഫിനു തത്തുല്യമായ ഒരാളുണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു ഖസ്റജുകാർ. അതുപ്രകാരം ബനൂ സലമയിലെ അഞ്ചംഗ സംഘം സല്ലാമിനെ തേടി പുറപ്പെട്ടു. അബ്ദുല്ലാഹി ബിൻ അതീഖ്(റ), മസ്‌ഊദ് ബിൻ സിനാൻ(റ), അബ്ദുല്ലാഹിബ്നു ഉനൈസ് അൽ ജുഹനി(റ), അബൂ ഖത്താദ(റ), ഖുസാഇ ബിൻ അസ്വദ്(റ) എന്നിവരായിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത്. അബ്ദുല്ലാഹിബ്നു ഉതുബ(റ) എന്നിവരടക്കം ആറംഗം ആയിരുന്നു എന്നും അസ്അദ് ബിൻ ഹറാം(റ) ഉൾക്കൊള്ളുന്ന ഏഴംഗ സംഘം ആയിരുന്നു എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
    പ്രവാചകനെﷺ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ശത്രുക്കളെ സംഘടിപ്പിച്ചു കായികമായി നേരിടാൻ പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന സല്ലാമിന്റെ വീടിന്റെ അടുത്ത് സ്വഹാബികൾ എത്തിയപ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. തൽക്കാലം വിശ്രമിച്ചിട്ട് രാവിലെയാകാം നമ്മുടെ നടപടികൾ എന്ന് വിചാരിച്ചിരുന്നപ്പോൾ അബ്ദുല്ലാഹിബ്നു അതീഖ്(റ) എന്ന സ്വഹാബി പറഞ്ഞു. നിങ്ങളെല്ലാവരും ഇവിടെ നിൽക്കുക. ഞാൻ സല്ലാമിന്റെ കോട്ടയുടെ വാതിൽക്കലേക്ക് ഒന്ന് പോകട്ടെ. പാറാവുകാരനെ വശീകരിച്ച് എങ്ങനെയെങ്കിലും ഒന്ന് അകത്തു കടക്കാൻ ശ്രമിക്കാം. അതുവഴി സല്ലാമിന്റെ വാതിൽക്കൽ നേരെ എത്താൻ കഴിഞ്ഞാൽ ആയല്ലോ.
    ഇബ്നു അതീഖ്(റ) തുടരുന്നു. ഞാൻ അങ്ങനെ വാതിലിന്റെ അടുത്തേക്ക് എത്തുമ്പോൾ ഒരു സംഘം ആളുകൾ കോട്ടയുടെ ഉള്ളിൽനിന്ന് പന്തവും കത്തിച്ചു പുറത്തേക്ക് വരുന്നു. നഷ്ടപ്പെട്ടവരുടെ കഴുതയെ തേടിയുള്ള തിരച്ചിൽ ആയിരുന്നു അത്. ഞാൻ അവരുടെ കണ്ണിൽ പെടുമോ എന്ന് ഭയപ്പെട്ടു. ഉടനെ ഞാൻ വഴിയരികിൽ പ്രാഥമിക ആവശ്യം നിർവഹിക്കുന്ന ആളെ പോലെ തലയും കുനിച്ചിരുന്നു. ശേഷം, ഞാൻ പാറാവുകാരനെ സ്വാധീനിച്ച് കോട്ടയുടെ ഉള്ളിൽ പ്രവേശിച്ചു. അവിടെ നാൽക്കാലികളെ കെട്ടുന്ന ആലയുടെ അടുത്ത് പതുങ്ങിയിരുന്നു. കോട്ടയുടെ ഉള്ളിലുള്ള ആരും എന്നെ ശ്രദ്ധിക്കരുത് എന്ന കൃത്യമായ വിചാരത്തിൽ ഞാൻ അവിടെ കഴിഞ്ഞു കൂടി. പാറാവുകാരന്റെ ഓരോ നീക്കങ്ങളും ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ അയാൾ താക്കോൽ വെക്കുന്ന പൊത്ത് ഞാൻ ശ്രദ്ധിച്ചു. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...