
41. ത്വാബ: അല്ലാഹു തആല മദീനയ്ക്ക് ത്വാബ എന്ന നാമം നൽകിയിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞ ഹദീസ് ഇമാം മുസ്‌ലിം (റ) ജാബിർ (റ) ന്റെ നിവേദനമായി ഉദ്ധരിച്ചിട്ടുണ്ട്.
42. ത്വൈബ:
43. ത്വയ്യിബ:
44. ത്വാഇബ്.
45. മുത്വയ്യിബ: ഈ അഞ്ച് പേരുകളും പദത്തിലും ആശയത്തിലും സമാനതകളുള്ളതാണ്. പവിത്രത, പരിശുദ്ധി എന്ന അർഥത്തിലുള്ള ധാതുവിൽ നിന്നാണ് ഇവയെല്ലാം വന്നിട്ടുള്ളത്. പരിശുദ്ധമായ ഹദീസിൽ പല നിവേദനങ്ങളിലും ഇവ വന്നിട്ടുണ്ട്. മദീനയുടെ ആശയവും പ്രദേശവും എല്ലാം പവിത്രമാണല്ലോ! തൗറാതിലും നാമം വന്നിട്ടുണ്ടത്രെ.
46. ത്വിബാബാ – ‘വിശാലമായ ഭൂവിഭാഗം’ എന്ന അർഥത്തിൽ ‘യാഖൂതുൽ ഹമവി’ എന്നവർ ഇതുദ്ധരിച്ചിട്ടുണ്ട്.
47. അൽ ആസ്വിമ: – സുരക്ഷിത ഗേഹം. മുശ്‌രിക്കുകളിൽ നിന്ന് മുഹാജിറുകൾക്കും മദീനയിലുള്ളവർക്കുമെല്ലാം ദജ്ജാലിൽ നിന്നും മറ്റു വിപത്തുകളിൽ നിന്നും സുരക്ഷിത ഗേഹമാണ് ഇവിടം.
48. ‘അൽ അദ്റാഅ’. തൗറാതിൽ ഉദ്ധരിച്ച പേരാണിത്. ‘ശത്രുക്കളിൽ നിന്ന് പ്രതിരോധം തീർക്കുന്നയിടം’ എന്ന അർഥത്തിൽ പ്രയോഗിച്ചതാകാം.
49. ‘അൽ അറാഅ’. കന്യകയ്ക്ക് പ്രയോഗിക്കുന്ന പദം കൂടിയാണിത്.
50. ‘അൽ അറൂള്:’ മദീനയുടെ ഭൂഘടനയെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്.
51. അൽഗർറാഉ: പ്രശോഭിതം, സുന്ദരം, ഉന്നത നേതൃത്വം എന്നൊക്കെയാണാശയം. പ്രദേശങ്ങളുടെ നേതാവ് എന്ന അർഥത്തിലും പ്രയോഗിക്കാം.
52. ഗലബ: ഇസ്‌ലാം മദീനയിലെത്തുകയും അതിവേഗം മദീനയിലെ ഭൂരിപക്ഷവും മുസ്‌ലിംകളാവുകയും ചെയ്തു. ഭൂരിപക്ഷം എന്നർഥം നൽകുന്ന പദം മദീനയ്ക്കുപയോഗിച്ചത് ഈ വീക്ഷണത്തിലാകാം.
53. അൽ ഫാളിഹ: സുതാര്യം എന്നാണർഥം. ഉചിതമല്ലാത്തതൊന്നും മറച്ചുവച്ച ഒരു പടമല്ല, ഉള്ളും പുറവും പവിത്രവും സുതാര്യവുമാണ്.
54. അൽ ഖാസ്വിമ: തൗറാത്തിൽ ഈ നാമം ഉപയോഗിച്ചിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ആരെങ്കിലും മദീനയെ സമീപിച്ചാൽ അല്ലാഹു അത് തടയും എന്ന ആശയമാണ് ഈ പേരിനുള്ളത്.
55. ഖുബ്ബതുൽ ഇസ്‌ലാം. മദീന ഇസ്‌ലാമിന്റെ കുംഭവും വിലാസവുമെന്ന് സാരം.
56.ഖർയതുൽ അൻസാർ. അൻസാരികളുടെ ഗ്രാമം.
57. ഖർയതു റസൂലില്ലാഹ്: അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ ഗ്രാമം. ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഈ നാമത്തിനാസ്പദമായ ഒരു പ്രയോഗമുണ്ട്.
58. ഖൽബുൽ ഈമാൻ: വിശ്വാസത്തിന്റെ ഹൃദയം.
59. അൽ മുഅ്മിന: വിശ്വസ്ഥ അഥവാ വിശ്വസ്ഥ ഗേഹം.
60. അൽ മുബാറക: അനുഗൃഹീതം അഥവാ അനുഗൃഹീത ദേശം.
61. മുബവ്വഉൽ ഹലാലി വൽഹറാം. ‘ഹിതാ-ഹിതങ്ങളുടെ നാട് ‘ അഥവാ ശരിയും തെറ്റും വേർതിരിച്ചു തന്ന പ്രദേശം.
62. മുബയ്യിനുൽ ഹലാലി വൽഹറാം. ശരിതെറ്റുകളുടെ വിശദീകരണം. മദീനയിൽ നിന്നാണല്ലോ ശരിയും തെറ്റും വേർതിരിച്ച് വിശദീകരിക്കപ്പെട്ടത്. മദീനയിലെ പരമ്പരാഗത നടപടികൾക്കും ഇസ്‌ലാമിക നിയമപഠനത്തിൽ പ്രാധാന്യമുണ്ട്.
63. അൽമജബൂറ: നല്ലതിൽ കണിശതയുള്ള നാട് എന്നാണാശയം.
64. അൽ മുഹിബ്ബ:
65. അൽ മുഹബ്ബബ:
66. അൽ മഹ്ബൂബ: സ്നേഹം എന്നർഥമുള്ള ഹുബ്ബിന്റെ വകഭേദങ്ങളാണ് ഈ മൂന്ന് പേരുകളും. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും സ്നേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലോകത്തെ ഏറ്റവും സുപ്രധാന ഇടം മദീന തന്നെയാണല്ലോ!
67. അൽ മഹ്ബൂറ: അനുഗൃഹീത സന്തോഷം. വേഗം നല്ല വിളവുകൾ തരുന്ന ഭൂപ്രദേശത്തിനും പ്രയോഗിക്കും.
68. അൽ മുഹർറമ: അനുഗൃഹീതം.
69. അൽ മഹ്റൂസ: കവചിതം. മലക്കുകൾ കൈകോർത്ത് വേലി തീർത്ത ദേശമാണ് മദീന
70. അൽ മഹ്ഫൂഫ: പൊതിയപ്പെട്ട സ്ഥലം. അനുഗ്രഹങ്ങളാലും മലക്കുകളാലും പൊതിയപ്പെട്ട ദേശം.
71. അൽ മഹ്ഫൂള: സംരക്ഷിത പ്രദേശം.
72. അൽ മുഖ്താറ: തിരഞ്ഞെടുക്കപ്പെട്ട പ്രദേശം. തിരഞ്ഞെടുക്കപ്പെട്ട നബി ﷺ ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ദേശം.
73. മുദ്ഖലു സിദ്ഖ്: സത്യത്തിന്റെ പ്രവേശിക: ‘അൽ ഇസ്‌റാഅ് ‘ സൂറത്തിലെ എൺപതാം സൂക്തത്തിൽ ഈ നാമം പ്രയോഗിച്ചിട്ടുണ്ട്.
74. അൽ മർഹൂമ: കാരുണ്യം ലഭിച്ച നാട്. കാരുണ്യത്തിന്റെ തിരുദൂതർ ﷺ എത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന നാട്.
75. അൽ മർസൂഖ: വിഭവം ലഭിച്ച നാട്. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ വിഭവം മുത്ത് നബി ﷺ യുടെ സാന്നിധ്യമാണല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
