Tweet 1543

Tweet 1543
September 4, 2026 • Friday

തിരുനബിﷺ സാബിത് ബിൻ യസീദ്(റ)ന് വേണ്ടി നടത്തിയ പ്രാർത്ഥന വായിച്ചു നോക്കൂ. സാബിത് ബിൻ യസീദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരെﷺ, എന്റെ ഒരു കാൽ മുടന്താണ്, അത് ഭൂമിയിൽ തൊടുന്നില്ല. അപ്പോൾ തിരുനബിﷺ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ അത് സുഖപ്പെടുകയും മറ്റേ കാൽ പോലെ നേരെയാവുകയും ചെയ്തു.

അബൂ നുഐം(റ) ‘അദ്ദലാഇൽ’ എന്ന ഗ്രന്ഥത്തിൽ ദുബാഅ ബിൻത് സുബൈറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ മിഖ്ദാദ് ബിൻ അസ്‌വദ്(റ)ന് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ മിഖ്ദാദിന്റെ വീട്ടിൽ വെള്ളി നാണയങ്ങളുടെ വലിയ സഞ്ചികൾ ഉണ്ടാകും വിധം അഭിവൃദ്ധിയുണ്ടായി.

അംറുബ്നു അൽ-ഹുമ്ഖി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്ക് പാൽ കുടിക്കാൻ നൽകി. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. “അല്ലാഹുവേ, ഇദ്ദേഹത്തിന്റെ യൗവ്വനം നീ ദീർഘിപ്പിച്ചു കൊടുക്കേണമേ.” അങ്ങനെ എൺപത് വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു നരച്ച മുടി പോലും കാണാൻ കഴിഞ്ഞില്ല.

സുബ്റ(റ)യിൽ നിന്ന് തബ്‌റാനി(റ) നിവേദനം ചെയ്യുന്നു: അദ്ദേഹത്തിന്റെ പിതാവ് തിരുനബിﷺയുടെ അരികിൽ വന്നു. അപ്പോൾ അവിടുന്ന് അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു. അവർ ഇന്നുവരെ ഉന്നത പദവിയിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.

ദംറ ബിൻ സഅ്ലബ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയുടെ അരികിൽ വന്നു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരെﷺ, എനിക്ക് രക്തസാക്ഷിത്വം ലഭിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവേ, തീർച്ചയായും ഞാൻ സഅ്ലബ(റ)യുടെ മകന്റെ രക്തം മുശ്രിക്കുകൾക്കും കാഫിറുകൾക്കും ഹറാമാക്കുന്നു.” ദംറ(റ) പറഞ്ഞു: അങ്ങനെ ഞാൻ ശത്രുനിരയുടെ നടുവിലേക്ക് ആക്രമണം നടത്തി മുന്നേറുമായിരുന്നു. അപ്പോൾ തിരുനബിﷺ അവരുടെ പിന്നിലായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും തിരുനബിﷺ എന്നോട് പറയും: ഹേ, സഅ്ലബ(റ)യുടെ മകനേ, തീർച്ചയായും നീ നിന്നെത്തന്നെ അപകടത്തിലാക്കുകയും ശത്രുനിരയിലേക്ക് ചാടിവീഴുകയും ചെയ്യുന്നു! ഞാൻ പറഞ്ഞു: തീർച്ചയായും അല്ലാഹുവിന്റെ തിരുദൂതർﷺ അവരുടെ പിന്നിലായി എനിക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങനെ ഞാൻ അവരുടെ നേരെ ആക്രമണം നടത്തി അവിടുത്തെ അടുക്കൽ ചെന്ന് നിൽക്കും. തുടർന്ന് എന്റെ കൂട്ടുകാർ എനിക്ക് പ്രത്യക്ഷപ്പെടും, അങ്ങനെ ഞാൻ എന്റെ കൂട്ടുകാരുടെ അരികിലെത്തുന്നത് വരെ ഞാൻ ആക്രമണം തുടരും. അങ്ങനെ അദ്ദേഹം തന്റെ ആയുസ്സിൽ വളരെക്കാലം ജീവിച്ചിരുന്നു.

സുലൈമാൻ ബിൻ സർദി(റ)ൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു: ഉബയ്യുബ്നു കഅ്ബ്(റ) രണ്ട് മനുഷ്യരുമായി തിരുനബിﷺയുടെ അരികിൽ വന്നു. അവർ രണ്ടുപേരും ഖുർആൻ പാരായണത്തിൽ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. അവരിൽ ഓരോരുത്തരും പറഞ്ഞു: തിരുനബിﷺ എനിക്ക് ഇങ്ങനെയാണ് ഓതിത്തന്നത്. അപ്പോൾ തിരുനബിﷺ അവരോട് ഓതാൻ ആവശ്യപ്പെട്ടു. കേട്ടശേഷം അവിടുന്നു പറഞ്ഞു: “നിങ്ങൾ രണ്ടുപേരും നന്നായി ചെയ്തു.” ഉബയ്യ്(റ) പറഞ്ഞു: അപ്പോൾ ജാഹിലിയ്യ കാലത്ത് എനിക്കുണ്ടായിരുന്നതിനേക്കാൾ കഠിനമായ സംശയം എന്റെ മനസ്സിൽ കടന്നുകൂടി. അപ്പോൾ തിരുനബിﷺ എന്റെ നെഞ്ചിൽ അടിക്കുകയും എന്നിട്ട് പറഞ്ഞു: “അല്ലാഹുവേ, അവനിൽ നിന്ന് പിശാചിനെ അകറ്റേണമേ.” അങ്ങനെ ഞാൻ വിയർപ്പുകണങ്ങളാൽ കുളിച്ചുപോയി. ഞാൻ ഭയത്താൽ അല്ലാഹുവിനെ നോക്കുന്നതുപോലെ എനിക്ക് തോന്നി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 48