Tweet 1533

    Tweet 1533
    August 25, 2026 • Tuesday
    Post Header

    അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “പടിഞ്ഞാറു നിന്ന് സൂര്യൻ ഉദിച്ചുയരുമ്പോൾ ഇബ്ലീസ് സുജൂദ് ചെയ്തുകൊണ്ട് ഇങ്ങനെ വിളിച്ചുപറയും: “എന്റെ റബ്ബേ, നീ ഉദ്ദേശിക്കുന്നവർക്ക് സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കുക.” അപ്പോൾ അവന്റെ അനുചരന്മാർ അവന്റെ അടുത്തേക്ക് ഒത്തുകൂടി ചോദിക്കും: “ഞങ്ങളുടെ നേതാവേ, എന്താണ് ഈ താഴ്മയും കരച്ചിലും?” അവൻ പറയും: “നിശ്ചിതമായ നാളുവരെ എനിക്ക് അവധി നൽകണമെന്ന് ഞാൻ അല്ലാഹുവിനോട് അവധി ചോദിച്ചിരുന്നു, ഇതാ ആ നിശ്ചിത സമയം വന്നെത്തിയിരിക്കുന്നു.” പിന്നീട് ഭൂമിയിൽ നിന്ന് ഒരു മൃഗം സ്വഫാ മലയുടെ പിളർപ്പിൽ നിന്ന് പുറത്തുവരും. അത് വെക്കുന്ന ആദ്യ കാൽപ്പാട് അൻതാക്യയിലായിരിക്കും. അത് ഇബ്ലീസിന്റെ അടുത്തുചെന്ന് അവന്റെ മുഖത്ത് അടിക്കും.”

    ഈ സമുദായത്തിൽ രൂപമാറ്റം അഥവാ മസ്ഖ്, ഭൂമി ഇളകിത്താഴ്ന്നുപോകൽ /ഖസ്ഫ്, കല്ലേറുകൾ ഏൽക്കൽ /ഖദ്ഫ്, മിന്നൽപ്പിണറുകളും പിശാചുക്കളും അയക്കപ്പെടൽ തുടങ്ങിയ കാര്യങ്ങൾ സംഭവിക്കുമെന്ന് തിരുനബിﷺ നൽകുന്ന ചില മുന്നറിയിപ്പുകൾ ഇങ്ങനെ വായിക്കാം.

    മുസദ്ദദ്(റ) അഥാഇൽ(റ) നിന്ന് നിവേദനം ചെയ്യുന്നു: ഉബാദത്തുബ്‌നു സ്വാമിത്(റ) എന്നോട് പറഞ്ഞു: “നിങ്ങളുടെ പണ്ഡിതന്മാരും ഖാരിഉമാരും നിങ്ങളിൽ നിന്ന് ഓടിപ്പോയി മലമുകളിലും വന്യമൃഗങ്ങളുടെ കൂടെയും കഴിയുന്ന സാഹചര്യം വന്നാൽ നിങ്ങൾ എന്തുചെയ്യും?” ഞാൻ ചോദിച്ചു: “അല്ലാഹു താങ്കളെ നന്നാക്കട്ടെ, അത് എന്തിനാണ്?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ഗ്രന്ഥം നമ്മുടെ മുന്നിൽ ഇരിക്കെ നിങ്ങൾ അവരെ കൊന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു.” അദ്ദേഹം പറഞ്ഞു: “നിൻ്റെ കാര്യം കഷ്ടം യഹൂദർക്ക് തൗറാത്ത് നൽകപ്പെട്ടിരുന്നില്ലേ? എന്നിട്ട് അവർ അത് ഉപേക്ഷിക്കുകയും വഴിപിഴച്ചുപോവുകയും ചെയ്തില്ലേ? ക്രിസ്ത്യാനികൾക്ക് ഇഞ്ചീൽ നൽകപ്പെട്ടിരുന്നില്ലേ? “

    അബൂഹുറൈറ(റ)യിൽ നിന്ന് മുസദ്ദദ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അന്ത്യഘട്ടത്തിൽ എന്റെ സമുദായത്തിൽപെട്ട ചില വിഭാഗങ്ങൾ കുരങ്ങുകളായും പന്നികളായും രൂപമാറ്റം വരുത്തപ്പെടും.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെ, അവർ മുസ്ലിംകളാണോ?” തിരുനബിﷺ പറഞ്ഞു: “അതെ, അവർ അല്ലാഹുവല്ലാതെ വേറെ ഇലാഹില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നവരാണ്; നോമ്പനുഷ്ഠിക്കുന്നവരും നിസ്കരിക്കുന്നവരുമാണ്.” അവർ ചോദിച്ചു: “പിന്നെ എന്താണ് അവരുടെ അവസ്ഥയ്ക്ക് കാരണം, അല്ലാഹുവിന്റെ ദൂതരേ?” തിരുനബിﷺ പറഞ്ഞു: “അവർ സംഗീതോപകരണങ്ങളും പാട്ടുകാരികളെയും ദഫ്വുകളും സ്വീകരിച്ചു; മദ്യപാനങ്ങളിൽ ഏർപ്പെട്ടു. അങ്ങനെ മദ്യത്തിലും വിനോദത്തിലും മുഴുകി രാത്രി കഴിച്ചുകൂട്ടിയ അവർ, പ്രഭാതത്തിൽ ഉണർന്നത് കുരങ്ങുകളായും പന്നികളായും രൂപമാറ്റം സംഭവിച്ചവരായിട്ടാണ്.”

    സഖ്‌റുൽ അബ്‌രി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ചില ഗോത്രങ്ങൾ ഭൂമിയിൽ ഇളകിത്താഴ്ന്നു പോകുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 106
    ❤️ 👍 🔥 👏 😍 💚

    👤 محمد أبوبكر الصديق الجوهري الثقافي Aug 26, 2026
    ماشاء الله
    👤 K Mohammd Anees Aug 26, 2026
    💚