Android ഫോണുകൾക്കുള്ള ഗൈഡ് (Step-by-Step Screenshots)
ഞങ്ങളുടെ വെബ്‌സൈറ്റ് വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് പോലെ ഇൻസ്റ്റാൾ ചെയ്യാനും, ദിവസേനയുള്ള പുതിയ ട്വീറ്റുകൾ നോട്ടിഫിക്കേഷനായി ഉടൻ ലഭിക്കാനും താഴെ പറയുന്ന ലളിതമായ ഘട്ടങ്ങൾ പിന്തുടരുക.

Step 1: വെബ്‌സൈറ്റ് തുറക്കുക
നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ (Google Chrome) mahabba.qverse.in എന്ന് ടൈപ്പ് ചെയ്ത് വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക.

Step 2: ഇൻസ്റ്റാൾ ഓപ്ഷൻ കണ്ടെത്തുക
ബ്രൗസറിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ (Three Dots Menu) ക്ലിക്ക് ചെയ്യുക. താഴേക്ക് വന്ന് “Install and create shortcut” (അല്ലെങ്കിൽ “Install app”) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 3: ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
തുടർന്ന് വരുന്ന പോപ്പ്-അപ്പ് മെനുവിൽ “Install” ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകും.

Step 4: ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുക
ഇനി, നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനിൽ നിന്ന് ‘Mahabba Tweet’ ആപ്പ് ഓപ്പൺ ചെയ്യുക. സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള പച്ച ബെൽ ഐക്കണിൽ (Bell Icon) ക്ലിക്ക് ചെയ്യുക.
Step 5: സബ്‌സ്‌ക്രൈബ് ചെയ്യുക
ബെൽ ഐക്കൺ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നുവരുന്ന വിൻഡോയിൽ “Subscribe” എന്ന പച്ച ബട്ടൺ അമർത്തുക.

Step 6: അനുമതി നൽകുക (Allow)
അവസാനമായി, നോട്ടിഫിക്കേഷനുകൾ അയക്കാൻ ബ്രൗസറിന് അനുമതി നൽകാൻ ചോദിക്കുന്ന പോപ്പ്-അപ്പിൽ “Allow” എന്നത് ക്ലിക്ക് ചെയ്യുക.
(ശ്രദ്ധിക്കുക: ബ്രൗസറിന്റെയോ സിസ്റ്റത്തിന്റെയോ നോട്ടിഫിക്കേഷൻ പെർമിഷൻ ചോദിക്കുമ്പോൾ Allow എന്ന് തന്നെ നൽകേണ്ടതാണ്).
NB: ശ്രദ്ധിക്കുക (മറ്റ് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക്)
- ചില ആൻഡ്രോയിഡ് ഫോണുകളിലും വ്യത്യസ്ത ബ്രൗസറുകളിലും (ഉദാഹരണത്തിന്: Samsung Internet, Brave, Firefox) ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ഓപ്ഷൻ “Add to Home screen” എന്ന പേരിൽ ആയിരിക്കാം കാണപ്പെടുക.
- ചില ഡിവൈസുകളിൽ വെബ്‌സൈറ്റ് തുറക്കുമ്പോൾ തന്നെ താഴെ ഭാഗത്തായി “Add Mahabba Tweet to Home screen” എന്ന ബാർ സ്വയം പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. അതിൽ ക്ലിക്ക് ചെയ്തും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
- Technical Support & Helpസംശയങ്ങൾക്കും കൂടുതൽ സഹായത്തിനും ബന്ധപ്പെടുക / WhatsApp ചെയ്യുക: +91 8547 140 313
