Tweet 1587

Tweet 1587
October 18, 2026 • Sunday

അംറ് ബിൻ മൈമൂൻ(റ) പറഞ്ഞു: അമുസ്‌ലിംകൾ അമ്മാർ ബിൻ യാസിറി(റ)നെ അഗ്നി പരീക്ഷണത്തിൽ പെടുത്തി. അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന്റെ അരികിലൂടെ നടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ തലയിൽ കൈതടവിക്കൊണ്ട് പറയുമായിരുന്നു: “ഹേ തീയെ, ഇബ്രാഹിമി(അ)ന് തണുപ്പും സമാധാനവുമായിരുന്നതുപോലെ നീ അമ്മാറി(റ)നും തണുപ്പും സമാധാനവുമായിത്തീരുക. വഴിപിഴച്ച സംഘം നിങ്ങളെ വധിക്കും.” അദ്ദേഹത്തിന് ‘ഖുല്ല’അഥവാ ഉറ്റസ്നേഹി’ എന്ന പദവി ലഭിച്ചു.

ഇബ്നു മാജ(റ)യും അബൂ നുഐമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു ഇബ്രാഹിം നബി(അ)യെ ഉറ്റസുഹൃത്തായി /ഖലീൽ ആയി സ്വീകരിച്ചതുപോലെ എന്നെയും ഉറ്റസുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. എന്റെയും ഇബ്രാഹിം നബി(അ)യുടെയും പദവികൾ സ്വർഗത്തിൽ അഭിമുഖമായിരിക്കും; അബ്ബാസ്(റ) എന്നവർ ഞങ്ങൾക്കിടയിലുമാണ് ഉണ്ടാവുക, അഥവാ രണ്ട് ഉറ്റസുഹൃത്തുക്കൾക്കിടയിലുള്ള വിശ്വാസി.”

കഅ്ബ് ബിൻ മാലിക്(റ) വഴി അബൂ നുഐം(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻﷺ വഫാതാകുന്നതിന് അഞ്ച് ദിവസം മുമ്പ് പറയുന്നതായി ഞാൻ കേട്ടു: “തീർച്ചയായും അല്ലാഹു നിങ്ങളുടെ കൂട്ടുകാരനെ ഉറ്റസുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.”

ഇബ്നു മസ്ഊദ്(റ) വഴി ഇമാം ത്വയാലിസി(റ)യും ഇബ്നു അബീ ശൈബ(റ)യും നിവേദനം ചെയ്യുന്നു: തീർച്ചയായും പരിശുദ്ധനായ അല്ലാഹു ഇബ്രാഹിം നബി(അ)യെ ഉറ്റസുഹൃത്തായി സ്വീകരിച്ചു. തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ അഥവാ തിരുനബിﷺ ഉറ്റസുഹൃത്താണ്. അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിൽ വെച്ച് ഏറ്റവും ആദരണീയൻ മുഹമ്മദ് നബിﷺ ആകുന്നു. എന്നിട്ടദ്ദേഹം അൽ-ഇസ്‌റാഅ്: 79ാം സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ്: “താങ്കളുടെ.രക്ഷിതാവ് താങ്കളെ പ്രശംസനീയമായ ഒരു സ്ഥാനത്തേക്ക് ഉയർത്തിയേക്കാം.” അഥവാ മുഹമ്മദ് നബിﷺ ആദം സന്താനങ്ങളുടെ നേതാവും അന്ത്യനാളിൽ മനുഷ്യരുടെ നേതാവുമാണ്. അബൂ നുഐം(റ) പറഞ്ഞു: മൂന്ന് മറകളാൽ ഇബ്രാഹിമി(അ)നെ നംറൂദിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. അതുപോലെ തന്നെ അല്ലാഹുവിന്റെ ദൂതൻﷺനെയും അദ്ദേഹത്തെ വധിക്കാൻ ഉദ്ദേശിച്ചവരിൽ നിന്ന് മറയ്ക്കപ്പെട്ടു.

ഇബ്രാഹിം നബി(അ) നംറൂദുമായി സംവാദം നടത്തുകയും തെളിവുകൊണ്ടും ന്യായപ്രമാണങ്ങൾകൊണ്ടും അവനെ അമ്പരപ്പിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞതുപോലെ: “അങ്ങനെ സത്യനിഷേധകൻ അമ്പരന്നുപോയി.” അതുപോലെ തന്നെ അല്ലാഹുവിന്റെ ദൂതൻﷺ ഉബയ്യ് ബിൻ ഖലഫിന്റെ അടുത്തേക്ക് വന്നു. അവൻ പുരാതനമായ ഒരു അസ്ഥി കാണിച്ച് പുനരുത്ഥാനത്തെ നിഷേധിച്ചു. അദ്ദേഹം അത് പൊടിച്ചു കളഞ്ഞു. അവൻ പറഞ്ഞു: “ഈ അസ്ഥികൾ ജീവിപ്പിക്കുന്നത് ആരാണ്? അവ ജീർണിച്ചുകഴിഞ്ഞിരിക്കെ!” അപ്പോൾ അല്ലാഹു യാസീൻ അധ്യായം 79 ആം സൂക്തം അവതരിപ്പിച്ചു കൊടുത്തു. ആശയം ഇങ്ങനെ വയ്ക്കാം: “പറയുക: ആദ്യമായി അവയെ ഉണ്ടാക്കിയവൻ തന്നെയാണ് അവയ്ക്ക് ജീവൻ നൽകുന്നത്.” ഇത് അറുത്തുമാറ്റാനാവാത്ത ശക്തമായ പ്രമാണമായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 4