Tweet 1580

Tweet 1580
October 11, 2026 • Sunday

ഇബ്നു അബീ ശൈബ(റ)യും ഇബ്നു ജരീറും ഹസൻ അൽ-ബസ്രി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “തിരുനബിﷺയെ വധിക്കുന്നതിനായി ഒരാൾക്ക് കുറെ സ്വർണമോ വെള്ളിയോ നിശ്ചയിച്ചു കൊടുക്കപ്പെട്ടു. അല്ലാഹു തിരുനബിﷺയെ അതിനെക്കുറിച്ച് അറിയിച്ചുകൊടുത്തു. അങ്ങനെ അവിടുന്ന് അയാളെക്കുറിച്ച് ഉത്തരവിടുകയും അയാളെ ക്രൂശിക്കുകയും ചെയ്തു. ഇസ്‌ലാമിൽ ആദ്യമായി ക്രൂശിക്കപ്പെട്ട വ്യക്തി അദ്ദേഹമാണ്.”

ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിൽ നിന്ന് തന്നെ മറ്റൊരു നിവേദനവും നൽകിയിട്ടുണ്ട്. ഇസ്‌ലാമിൽ ആദ്യമായി ക്രൂശിക്കപ്പെട്ട മനുഷ്യൻ ബനൂ ലൈത്ത് ഗോത്രത്തിൽ പെട്ട ഒരാളാണ്. തിരുനബിﷺയെ വധിക്കുന്നതിനായി ഖുറൈശികൾ അയാൾക്ക് കുറെ ഔഖ് നിശ്ചയിച്ചു കൊടുത്തിരുന്നു. അങ്ങനെ അദ്ദേഹം വന്നപ്പോൾ ജിബ്‌രീൽ(അ) വന്ന് തിരുനബിﷺയെ വിവരം അറിയിച്ചു. തുടർന്ന് തിരുനബിﷺ അദ്ദേഹത്തിന്റെ അടുത്തേക്ക് ആളയച്ചു, അങ്ങനെ അദ്ദേഹത്തെ ക്രൂശിച്ചു.

ഇബ്നു ജരീർ(റ) നിവേദനം ചെയ്യുന്നു: ബദ്ർ യുദ്ധത്തിനു ശേഷം ഖുറൈശികളിൽ ചില സംഘങ്ങൾ ‘ഹിജ്ർ’ എന്ന സ്ഥലത്ത് ഒത്തുകൂടി പറഞ്ഞു: ബദ്റിൽ നമ്മുടെ പിതാക്കന്മാരുടെ മരണശേഷമുള്ള ജീവിതം നാശമാകട്ടെ! മുഹമ്മദിﷺനെ വധിക്കാൻ ഒരാളെ നമുക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഞങ്ങൾ അയാൾക്ക് അതിനുള്ള പ്രതിഫലം ഏർപ്പെടുത്താം.

അപ്പോൾ ഒരാൾ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞാൻ ധൈര്യശാലിയും കടുപ്പക്കാരനും മൂർച്ചയുള്ള ആയുധമുള്ളവനുമാണ്, ഞാൻ അദ്ദേഹത്തെ വധിക്കാം.” അങ്ങനെ നാല് സംഘങ്ങൾ ചേർന്ന് അയാളുടെ ഓഹരിയായി ഓരോ ഔഖ് വീതം സ്വർണം ഏർപ്പെടുത്തി. അങ്ങനെ അദ്ദേഹം പുറപ്പെട്ട് മദീനയിലെത്തി, തന്റെ ഗോത്രത്തിലെ ഒരു മുസ്ലിമായ വ്യക്തിയുടെ അടുത്ത് അതിഥിയായി ഇറങ്ങി.

ആതിഥേയൻ ചോദിച്ചു: “നീ എന്തിനാണ് വന്നത്?” അയാൾ പറഞ്ഞു: “ഞാൻ മുസ്ലിമായി, അങ്ങനെ ഞാൻ വന്നതാണ്.”

നിവേദകൻ പറയുന്നു. അല്ലാഹു തന്റെ പ്രവാചകന് അയാളുടെ മനസ്സിനുള്ളിലുള്ള കാര്യങ്ങളെക്കുറിച്ച് അറിവ് നൽകി. അങ്ങനെ തിരുനബിﷺ അതിഥിയെ നിരീക്ഷിക്കുകയും അവനെ ദൃഢമായി ബന്ധിക്കുകയും പിന്നീട് അവനെ എന്റെ അടുക്കലേക്ക് അയക്കുകയും ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആ അതിഥിയുടെ അടുത്തേക്ക് ആളെ അയച്ചു. അവനെ പുറത്തിറക്കിയപ്പോൾ ആ മനുഷ്യൻ വിളിച്ചുപറയാൻ തുടങ്ങി: “നിങ്ങളെ പിൻപറ്റുന്നവരോടാണോ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്? നിങ്ങളുടെ മതം സ്വീകരിച്ചവരോടാണോ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്?”

തിരുനബിﷺ അയാളോട് ചോദിച്ചു: “നീ എന്നോട് സത്യം പറ.” ഒടുവിൽ താൻ സത്യം പറഞ്ഞാൽ തിരുനബിﷺ തന്നെ വെറുതെവിടുമെന്ന് ആളുകൾ ധരിച്ചു.

അയാൾ പറഞ്ഞു: “ഞാൻ ഇസ്‌ലാം സ്വീകരിക്കാൻ വേണ്ടിയല്ലാതെ വന്നിട്ടില്ല.”

തിരുനബിﷺ പറഞ്ഞു: “നീ കള്ളം പറഞ്ഞിരിക്കുന്നു.” തുടർന്ന് തിരുനബിﷺ ആ സംഘത്തിന്റെ കഥയൊന്നാകെ അയാളോട് വിവരിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “അതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.”

തുടർന്ന് തിരുനബിﷺ ഉത്തരവിടുകയും, ‘ദബാബ്’ എന്ന സ്ഥലത്ത് വെച്ച് അയാളെ ക്രൂശിക്കുകയും ചെയ്തു. ക്രൂശിക്കപ്പെട്ട ആദ്യത്തെ വ്യക്തി അദ്ദേഹമാണ്.

ഈ സംഭവം വായിക്കുമ്പോൾ ഒരു ഭരണാധികാരിയും രാഷ്ട്ര സമൂഹവും പൊതു ക്ഷേമത്തിനു വേണ്ടിയും രാഷ്ട്രീയ ക്ഷേമത്തിന് വേണ്ടിയും സ്വീകരിച്ച നിലപാടും നടപ്പിലാക്കിയ നീതിന്യായവും ആയിട്ടാണ് വിലയിരുത്തേണ്ടത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

👁️ 5