തിരുനബിﷺക്ക് അല്ലാഹു നൽകിയ അസാധാരണമായ മഹത്വങ്ങളിൽ പ്രധാനമാണ് ശത്രുക്കളിൽ നിന്നും, അവരുടെ ചതി പ്രയോഗങ്ങളിൽ നിന്നുമുള്ള സവിശേഷമായ സുരക്ഷ. ഇത് സംബന്ധമായ ഒരു ലളിത വായനയിലേക്കാണ് ഇപ്പോൾ നാം പ്രവേശിക്കുന്നത്.
അല്ലാഹു തആലാ പറഞ്ഞു: “തീർച്ചയായും തങ്ങൾക്ക് മുമ്പുള്ള ദൂതന്മാരെയും പരിഹസിച്ചിട്ടുണ്ട്. അപ്പോൾ അവരെക്കുറിച്ച് പരിഹസിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെ ആ പരിഹാസക്കാരെ വലയം ചെയ്തു.” അൽ-അൻആം അധ്യായത്തിലെ പത്താം സൂക്തത്തിന്റെ പ്രാഥമിക ആശയമാണിത്.
അല്ലാഹു പറയുന്നു. “തീർച്ചയായും തങ്ങൾക്ക് മുമ്പുള്ള ദൂതന്മാരും നിഷേധിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ അവർ നിഷേധിക്കപ്പെട്ടതിലും ഉപദ്രവിക്കപ്പെട്ടതിലും നമ്മുടെ സഹായം അവർക്ക് വന്നെത്തുന്നത് വരെ അവർ ക്ഷമിച്ചു; അല്ലാഹുവിന്റെ വചനങ്ങൾക്ക് മാറ്റം വരുത്താൻ ആർക്കും സാധ്യമല്ല. ദൂതന്മാരുടെ വാർത്തകളിൽ നിന്ന് ചിലത് തീർച്ചയായും തങ്ങൾക്ക് വന്നെത്തിയിട്ടുണ്ട്.” അൽ-അൻആം അധ്യായത്തിലെ 34-ാം വചനത്തിന്റെ ആശയമാണിത്.
അൽ-ഹിജ്ർ അധ്യായത്തിലെ 95 ആം സൂക്തത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. “തീർച്ചയായും പരിഹാസകരിൽ നിന്ന് നാം തങ്ങൾക്ക് മതിയായവനാണ്.”
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “മേൽ സൂക്തത്തിൽ പരാമർശിക്കപ്പെട്ട പരിഹാസകർ വലീദ് ബിൻ അൽ-മുഗീറ, അസ്വദ് ബിൻ അബ്ദു യഗൂഥ്, അസ്വദ് ബിൻ അൽ-മുത്തലിബ്, ഹാരിസ് ബിൻ ഉൈത്വല അസ്സഹ്മി എന്നിവരാകുന്നു. അങ്ങനെ അവർ തിരുനബിﷺയെ പരിഹസിക്കുന്നത് വർദ്ധിച്ചപ്പോൾ, ജിബ്രീൽ(അ) തിരുനബിﷺയുടെ അടുത്ത് വന്നു. ശേഷം വലീദിന്റെ കൈഞരമ്പിലേക്ക് ചൂണ്ടി. തുടർന്ന് അസ്വദ് ബിൻ അൽ-മുത്തലിബിന്റെ കണ്ണുകളിലേക്ക് ചൂണ്ടി. ശേഷം അസ്വദ് ബിൻ അബ്ദു യഗൂഥിലിന്റെ തലയിലേക്ക് ചൂണ്ടി. അങ്ങനെ അങ്ങനെ….
അതിൻറെ പരിണിതി ഇങ്ങനെയൊക്കെയായിരുന്നു…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
