Tweet 1539

    Tweet 1539
    August 31, 2026 • Monday
    Post Header

    അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ജനങ്ങൾ പള്ളികളെക്കുറിച്ച് അഹങ്കരിക്കുന്നത് അഥവാ ആഡംബരം കാണിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഭൂമിയിൽ ‘അല്ലാഹു, അല്ലാഹു’ എന്ന് പറയപ്പെടാത്തത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.” മറ്റൊരു നിവേദനത്തിൽ: “‘അല്ലാഹു, അല്ലാഹു’ എന്ന് പറയപ്പെടുകയില്ല.” മറ്റൊരു നിവേദനത്തിൽ: “‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയപ്പെടാത്തത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല; ഒരു സ്ത്രീ ഭർത്താവിന്റെ അരികിലൂടെ കടന്നുപോകുമ്പോൾ അവളുടെ ഭർത്താവ് അവളെ നോക്കിക്കൊണ്ട് ‘ഈ സ്ത്രീക്ക് മുൻപ് ഒരു ഭർത്താവ് ഉണ്ടായിരുന്നുവല്ലോ’ എന്ന് പറയുന്നതുവരെ; ഒരു പുരുഷൻ അൻപത് സ്ത്രീകൾക്ക് സംരക്ഷകനാകുന്നത് വരെ; ആകാശം മഴ പെയ്യിക്കാതിരിക്കുകയും ഭൂമി മുളപ്പിക്കാതിരിക്കുകയും ചെയ്യുന്നത് വരെ.” തുടങ്ങി വ്യത്യസ്ത ലക്ഷണങ്ങൾ അടയാളപ്പെടുത്തുന്ന വേറെയും നിവേദനങ്ങൾ വായിക്കാനുണ്ട്.

    ഇബ്ൻ മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഏറ്റവും ദുഷ്ടരായ ആളുകളുടെ മേലല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല.”

    ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: “ഈ ലോകത്തെക്കുറിച്ച് ഏറ്റവും സന്തോഷവാനായവൻ ‘ലകഅ് ബിൻ ലകഅ്’ അഥവാ നീചന്റെ മകൻ ആയിരിക്കും.”

    അബു ദറ്ർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ഈ ലോകത്ത് ഏറ്റവും സന്തോഷവാനായ മനുഷ്യൻ ‘ലകഅ് ബിൻ ലകഅ്’ ആകാൻ സമയമായിരിക്കുന്നു.”

    അബൂ ഹുറൈറ(റ)വിൽ നിന്നും നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ മേൽ അന്ത്യനാൾ സംഭവിക്കുകയില്ല.”

    അൂബക്കർ ബിൻ ഹസ്മി(റ)ൽ നിന്ന് മുർസലായ പരമ്പരയോടെ നിവേദനം: തിരുനബിﷺ പറഞ്ഞു: “ലകഅ് ബിൻ ലകഇന്റെ നീചന്മാരുടെയും അയോഗ്യരുടെയും കൈവശം ഭരണം എത്തുന്നത് വരെ ലോകം നശിക്കുകയില്ല.”

    അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ലകഅ് ബിൻ ലകഇനാണ് ഈ ലോകത്ത് വെച്ച് ഏറ്റവും കൂടുതൽ സന്തോഷമുള്ളവർ അല്ലെങ്കിൽ അധികാരം ലഭിക്കുന്നവർ എന്ന അവസ്ഥ ആകുന്നത് വരെ രാപകലുകൾ അവസാനിക്കുകയില്ല.”

    അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “ലകഅ് ബിൻ ലകഇന്റെ കൈവശം ലോകത്തിന്റെ ഭരണം എത്താതിരിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല.”<

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 67
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...