Tweet 1509

    Tweet 1509
    August 1, 2026 • Saturday
    Post Header

    അന്ത്യദിന അടയാളങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഹദീസുകളിൽ ചിലത് നമുക്ക് വായിച്ചു നോക്കാം.

    ഇമാം ഖറാഇത്തി(റ) തന്റെ ‘മസാവിയുൽ അഖ്‌ലാഖ്’ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് അശ്ലീലവും തോന്ന്യാസവും വർദ്ധിക്കുക, അയൽപക്ക ബന്ധം മോശമാവുക, കുടുംബബന്ധങ്ങൾ മുറിക്കുക, വഞ്ചകനെ വിശ്വസിക്കുകയും വിശ്വസ്തനെ വഞ്ചിക്കുകയും ചെയ്യുക എന്നിവ. വിശ്വാസിയുടെ ഉപമ തീയിലിട്ട് ഉരുക്കി ശുദ്ധീകരിച്ച, ഭാരത്തിൽ കുറവ് വരാത്ത നല്ല തങ്കക്കഷ്ണം പോലെയാണ്. സത്യവിശ്വാസിയുടെ ഉപമ തേനീച്ചയെപ്പോലെയാണ്; അത് നല്ലത് മാത്രം തിന്നുകയും നല്ലത് മാത്രം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അറിയുക! ഏറ്റവും ഉത്തമരായ രക്തസാക്ഷികൾ അനീതിക്കെതിരെ നീതി പാലിക്കുന്നവരാണ്. ഏറ്റവും ഉത്തമരായ ഹിജ്റ പോയവർ അല്ലാഹു വിലക്കിയ കാര്യങ്ങൾ വെടിഞ്ഞവരാണ്. ഏറ്റവും ഉത്തമരായ മുസ്ലിംകൾ തങ്ങളുടെ നാവിൽ നിന്നും കയ്യിൽ നിന്നും മറ്റ് മുസ്ലിംകൾ സുരക്ഷിതരായവരാണ്.

    അറിയുക! എന്റെ ഹൗളിന്റെ നീളവും വീതിയും സമമാണ്. അതിലെ വെള്ളത്തിന് പാലിനെക്കാൾ വെളുപ്പും തേനിലും മധുരവുമുണ്ട്. അതിലെ പാത്രങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളമുണ്ട്. അതിൽ നിന്ന് ഒരു പ്രാവശ്യം കുടിക്കുന്നവനൊരിക്കലും പിന്നീട് ദാഹിക്കുകയേയില്ല.”

    അബൂ ദാവൂദ് അൽ-ത്വയാലിസി(റ), ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), അബ്ദ് ബിൻ ഹുമൈദ്(റ), ബുഖാരി(റ)യും മുസ്ലിമും(റ) തിർമിദി(റ), നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “അറിവ് ഉയർത്തപ്പെടുകയും, അജ്ഞത സ്ഥിരപ്പെടുകയും, വ്യഭിചാരം പരക്കുകയും, മദ്യപാനം വർദ്ധിക്കുകയും, പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ധിക്കുകയും ചെയ്യുക എന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്; എത്രത്തോളമെന്നാൽ അൻപത് സ്ത്രീകൾക്ക് ഒരു സംരക്ഷകൻ/കാര്യസ്ഥൻ മാത്രമായിരിക്കും ഉണ്ടായിരിക്കുക.”

    ഇമാം അഹ്മദ്(റ), ബുഖാരി(റ), ഇബ്നു മാജ(റ) എന്നിവർ അംറ് ബിൻ തഗ്‌ലിബ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.

    “രോമം കൊണ്ടുള്ള ചെരുപ്പ് ധരിക്കുന്ന ഒരു ജനവിഭാഗത്തോട് നിങ്ങൾ യുദ്ധം ചെയ്യുന്നത് അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അടിച്ചു പരന്ന പരിചകൾ (Shields) പോലെയുള്ള പരന്ന മുഖമുള്ള ഒരു ജനവിഭാഗത്തോട് നിങ്ങൾ യുദ്ധം ചെയ്യുന്നതും അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്.”

    ഇമാം അൽ-ബഗവി(റ)യും ഇബ്‌നു അസാകിറും(റ) ഉർവ ഇബ്‌നു മുഹമ്മദ് ഇബ്‌നു അത്തിയ്യ(റ)യിൽ നിന്ന്, അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്: ജനവാസമുള്ള പ്രദേശങ്ങൾ ശൂന്യമാക്കപ്പെടുക, ശൂന്യമായ പ്രദേശങ്ങൾ ജനവാസമുള്ളതാക്കുക, അല്ലെങ്കിൽ പട്ടാളസേവനം പ്രതിഫലത്തിന്; ധനസമ്പാദനത്തിന് വേണ്ടിയാവുക, ഒരു ഒട്ടകം മരത്തിൽ ഉരസുന്നതുപോലെ ഒരാൾ തന്റെ ചുമതലയോട് പെരുമാറുക എന്നത്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 63
    ❤️ 👍 🔥 👏 😍 💚

    👤 Suaada Rahoof Aug 3, 2026
    💚
    👤 MUHAMMED RAHOOF AHSANI KOLLAM Aug 2, 2026
    ❤️
    👤 MUHAMMED RAHOOF AHSANI KOLLAM Aug 2, 2026
    ❤️
    👤 MUHAMMED RAHOOF AHSANI KOLLAM Aug 2, 2026
    ❤️
    👤 MUHAMMED RAHOOF AHSANI KOLLAM Aug 2, 2026
    ❤️
    👤 MUHAMMED RAHOOF AHSANI KOLLAM Aug 2, 2026
    ❤️