iOS / iPhone ഉപയോക്താക്കൾക്കായി (Safari Browser വഴി)
ഐഫോണിൽ Safari ബ്രൗസർ ഉപയോഗിച്ച് വെബ്‌സൈറ്റ് ആപ്പ് രൂപത്തിലാക്കാനും ദിവസേനയുള്ള പോസ്റ്റുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കാനും താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക:
ഘട്ടം 1: ആപ്പ് ഹോം സ്‌ക്രീനിലേക്ക് ആഡ് ചെയ്യുക
- ഐഫോണിലെ Safari Browser തുറന്ന്
mahabba.qverse.inഎന്ന് ടൈപ്പ് ചെയ്ത് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക. - സ്‌ക്രീനിന്റെ താഴെ മധ്യഭാഗത്തായി കാണുന്ന Share Button (അമ്പടയാളത്തോട് കൂടിയ സ്‌ക്വയർ ഐക്കൺ ⎘ / ⇡) ക്ലിക്ക് ചെയ്യുക.
- വശങ്ങളിലേക്ക് സ്ക്രോൾ ചെയ്ത് താഴേക്ക് വന്ന് “Add to Home Screen” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- മുകളിൽ വലതുവശത്ത് കാണുന്ന “Add” ബട്ടണിൽ അമർത്തുക.
(ഇപ്പോൾ Mahabba Tweet ആപ്പ് നിങ്ങളുടെ ഐഫോണിന്റെ ഹോം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും).
ഘട്ടം 2: നോട്ടിഫിക്കേഷനുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക
ശ്രദ്ധിക്കുക: ഐഫോണുകളിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് വെബ്‌സൈറ്റ് ഹോം സ്‌ക്രീനിലേക്ക് ആഡ് ചെയ്തതിന് ശേഷം ഹോം സ്‌ക്രീനിലെ ആപ്പ് ഓപ്പൺ ചെയ്ത് മാത്രമേ സബ്‌സ്‌ക്രൈബ് ചെയ്യാൻ സാധിക്കൂ.
- നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനിൽ നിന്ന് Mahabba Tweet ആപ്പ് ഓപ്പൺ ചെയ്യുക.
- ആപ്പിന്റെ വലതുവശത്ത് താഴെ കാണുന്ന പച്ച ബെൽ ഐക്കണിൽ (Bell Icon) ക്ലിക്ക് ചെയ്യുക.
- അവിടെ കാണുന്ന “Subscribe” ബട്ടൺ അമർത്തുക.
- തുടർന്ന് ഫോൺ സ്‌ക്രീനിൽ വരുന്ന മെസ്സേജിൽ “Allow” (അനുവദിക്കുക) എന്ന് നൽകുക.
NB: ശ്രദ്ധിക്കുക (iOS ഉപയോക്താക്കൾക്കായി)
- iOS 16.4-ഉം അതിനുശേഷമുള്ള പുതിയ വേർഷനുകളുമുള്ള ഐഫോണുകളിൽ മാത്രമാണ് PWA വെബ് ആപ്പുകൾ വഴിയുള്ള നോട്ടിഫിക്കേഷനുകൾ (Web Push Notifications) സപ്പോർട്ട് ചെയ്യുന്നത്. അതിനാൽ നിങ്ങളുടെ ഐഫോൺ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- സഫാരി ബ്രൗസറിന് പകരം Chrome അല്ലെങ്കിൽ മറ്റ് ബ്രൗസറുകളാണ് ഐഫോണിൽ ഉപയോഗിക്കുന്നതെങ്കിലും, ആപ്പ് ഹോം സ്‌ക്രീനിലേക്ക് ചേർക്കാൻ Safari ബ്രൗസർ തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
