Tweet 1151

    Tweet 1151
    August 8, 2025 • Friday
    Post Header

    വിവാഹബന്ധം ആലോചിക്കുമ്പോൾ അനുവദിക്കപ്പെട്ടവർ, അനുവദിക്കപ്പെടാത്തവർ എന്നിങ്ങനെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ കൂടി തിരുനബിﷺയുടെ അധ്യാപനങ്ങളിലുണ്ട്. മനുഷ്യർ പരസ്പരമുള്ള രക്തബന്ധം, വിവാഹബന്ധം എന്നിങ്ങനെയുള്ള മാനങ്ങൾ മുന്നിൽ വച്ചുകൊണ്ട് കൃത്യമായ ഒരു പട്ടികയും ക്രമീകയും ഈ അധ്യായത്തിൽ ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ട്. പ്രാഥമികമായി നമുക്ക് ഇങ്ങനെ വായിക്കാം.
    പുരുഷന്മാർക്ക് വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട രക്ത ബന്ധുക്കൾ ഇവരെല്ലാമാണ്. മാതാവ്, പിതാമഹി അഥവാ ഉപ്പയുടെ ഉമ്മ-അതെത്ര അകന്നാലും/ മാതാമഹി അഥവാ ഉമ്മയുടെ ഉമ്മ-അതെത്ര അകന്നാലും.
    മകൾ, മകന്റെ പെൺമക്കൾ/അവർ എത്ര അകന്നാലും, മകളുടെ പെൺമക്കൾ അവർ എത്ര അകന്നാലും.
    സഹോദരിമാർ, പിതാവും,മാതാവും ഒത്തവരോ, രണ്ടിലൊന്ന് ഒത്തവരോ ആയ സഹോദരിമാർ ആയാലും.
    സഹോദരൻമാരുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരന്റെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ ആൺമക്കളുടെ പെൺമക്കൾ,
    മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ പെൺമക്കളുടെ പെൺമക്കൾ എല്ലാവരും അതിൽ ഉൾക്കൊള്ളും.
    സഹോദരിമാരുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിയുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള ആൺമക്കളുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള പെൺമക്കളുടെ പെൺമക്കൾ.
    പിതാവിന്‍റെ സഹോദരിമാർ,
    ഉപ്പയുടെ മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിമാർ, ഉപ്പയുടെ മൂന്നാലൊരു ബന്ധത്തിലുള്ള അമ്മായിമാർ.
    ഉമ്മയുടെ അമ്മായിമാർ. അതിൽ മൂന്ന് രൂപത്തിലുമുള്ളവർ ഉൾപ്പെടും.
    മാതാവിന്‍റെ സഹോദരിമാർ അഥവാ എളയുമ്മ, മൂത്തമ്മമാർ. അവന്റേയും, ഉപ്പയുടേയും, ഉമ്മയുടേയും മൂന്ന് രൂപത്തിലുമുള്ള മാതൃ സഹോദരിമാർ അഥവാ അവന്റെ എളാമ്മ, മുത്തമ്മമാർ, അവന്റെ ഉപ്പയുടെ എളേമ മൂത്തമ്മമാർ, ഉമ്മയുടെ എളേമ, മൂത്തമ്മമാർ.
    വിവാഹബന്ധം തുടർന്ന് പുരുഷൻമാർക്ക് മഹ്റം ആവുന്നവർ ഇവരെല്ലാമാണ്. ഭാര്യയുടെ മാതാവ് അഥവാ അമ്മായിഉമ്മ. മുലകുടി ബന്ധത്തിലുള്ള മാതാവും അതിൽ ഉൾപ്പെടും.
    ഭാര്യയുടെ രണ്ടാലൊരു അഥവാ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള പിതാവിന്റേയും, മാതാവിന്റേയും ഉമ്മമാർ, അവർ എത്ര മുകളിലോട്ട് പോയാലും ശരി.
    രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ ഭാര്യ അഥവാ ബാപ്പ വിവാഹം ചെയ്ത സ്ത്രീ.
    രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ പിതാവിന്റെ ഭാര്യ അഥവാ വലിയുപ്പയുടെ ഭാര്യ-എത്ര അകന്നാലും ശരി.
    രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ പിതാവിന്റെ ഭാര്യ അത് എത്ര അകന്നാലും ശരി.
    മകന്റെ ഭാര്യ അഥവാ മരുമകൾ. മുലകുടി ബന്ധത്തിലുള്ള മകന്റെ ഭാര്യ അല്ലെങ്കിൽ മരുമകൾ.
    രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകന്റെ ഭാര്യ അഥവാ മകന്റെ മരുമകൾ. രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകന്റെ ഭാര്യ അഥവാ മകളുടെ മരുമകൾ.
    മേൽ പറഞ്ഞവരെല്ലാം വിവാഹം കൊണ്ട് തന്നെ അഥവാ ശാരീരിക ബന്ധത്തിന് മുമ്പ് ഭാര്യയെ വിവാഹമോചനം നടത്തിയാൽ പോലും നിഷിദ്ധമാണ്.
    എന്നാൽ ഇനി പറയുന്ന നാല് വിഭാഗങ്ങൾ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ നിഷിദ്ധമാവുകയുള്ളൂ.
    1) ഭാര്യയുടെ മകൾ അഥവാ നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിൽ പിറന്ന മകൾ.
    2) ഭാര്യയുടെ മുല കുടിച്ചവൾ
    അഥവാ മുൻ വിവാഹത്തിലുണ്ടായ പാൽ കുടിച്ച വകയിൽ.
    3) ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകൾ അഥവാ ഭർത്താവിന്റെ പിറക്കാത്ത മകൾ. അത് എത്ര അകന്നാലും ശരി.
    4) ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകൾ അഥവാ ഭർത്താവിന്റെ പിറക്കാത്ത മകൾ. അത് എത്ര അകന്നാലും ശരി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...